ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്ക് 13 നാൾ
text_fieldsകൗമാര ലോകകപ്പിെൻറ ആരവമൊഴിഞ്ഞ മൈതാനത്ത് ആവേശം നിലനിർത്തി ഇന്ത്യൻ സൂപ്പർ ലീഗ് വരുന്നു. ടീമുകളുടെ എണ്ണം കൂട്ടിയും ടൂർണമെൻറിെൻറ ദൈർഘ്യം വർധിപ്പിച്ചും അടിമുടി മാറിയ െഎ.എസ്.എൽ നാലാം സീസണിന് പന്തുരുളാൻ ഇനി 13 നാൾ. രാജ്യത്ത് ആദ്യമായി വിരുന്നെത്തിയ ഫിഫ അണ്ടർ 17 ലോകകപ്പിെൻറ ഗ്രൂപ്, നോക്കൗട്ട് ഉൾപ്പെടെ എട്ടു കളികൾ അവിസ്മരണീയമാക്കിയ കൊച്ചിയുടെ മുറ്റത്തുതന്നെ സൂപ്പർ ലീഗിെൻറ താരപോരാട്ടത്തിന് കിക്കോഫ് കുറിക്കുന്നത് ആരാധകർക്ക് ഇരട്ടിമധുരമാവും. നവംബർ 17ന് കഴിഞ്ഞ സീസണുകളിലെ ഫൈനലിസ്റ്റായ കേരള ബ്ലാസ്റ്റേഴ്സും ചാമ്പ്യന്മാരായ എ.ടി.കെ കൊൽക്കത്തയും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.
ഏറെ സവിശേഷതകളോടെയാണ് ഇക്കുറി സൂപ്പർ ലീഗ് പോരാട്ടത്തിന് വേദിയുണരുന്നത്. ജംഷഡ്പുർ എഫ്.സി, ബംഗളൂരു എഫ്.സി എന്നിവരെ ഉൾപ്പെടുത്തി ടീമുകളുടെ എണ്ണം പത്താക്കി മാറ്റി. ഒപ്പം, ചാമ്പ്യൻഷിപ്പിെൻറ ദൈർഘ്യം നാലു മാസവുമാക്കി. നവംബർ 17ന് തുടങ്ങി മാർച്ച് 17ന് ഫൈനലോടെ നാലാം സീസണിന് കൊടിയിറങ്ങും. തുടർച്ചയായി മത്സരങ്ങൾ എന്ന വെല്ലുവിളി ഒഴിവാക്കി കൃത്യമായ ഇടവേളകൾ നൽകിയാണ് ഫിക്സ്ചർ തയാറാക്കിയത്. വിവിധ വേദികൾക്കിടയിലെ യാത്രക്കും വിശ്രമത്തിനുമായി ഇത് സഹായകമാവും.
വിവിധ ടീമുകളിലായ ഒരുപിടി സൂപ്പർ താരങ്ങളും ഇക്കുറി എത്തുന്നുണ്ട്. അവരിൽ ഏറെ ശ്രദ്ധേയം കേരള ബ്ലാസ്റ്റേഴ്സിെൻറ ദിമിതർ ബെർബറ്റോവ്, വെസ്ബ്രൗൺ, എ.ടി.കെയുടെ റോബി കീൻ, ചെന്നൈയിെൻറ ജാമി ഗാവ്ലിയാൻ, ഡൽഹി ഡൈനാേമാസിെൻറ കാലു ഉച്ചേ തുടങ്ങിയവർ.
അത്ലറ്റികോ ഡി കൊൽക്കത്ത എന്നപേരിൽ രണ്ടു തവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടമണിഞ്ഞ വംഗനാടൻ പട ഇക്കുറി പേരുമാറ്റിയാണ് ഒരുങ്ങുന്നത്. പേരിൽ മാത്രമല്ല മാറ്റം, മാതൃക്ലബായ സ്പാനിഷ് ലാ ലിഗയിലെ കരുത്തരായ അത്ലറ്റികോ മഡ്രിഡുമായുള്ള ബന്ധവും അവർ മുറിച്ചുമാറ്റിക്കഴിഞ്ഞു. ഇക്കുറി പേരിലും പിന്നണിയിലും ഇന്ത്യൻ.
ഒരുക്കം
മുൻവർഷങ്ങളിൽ സ്പെയിനിലെ അത്ലറ്റികോ മഡ്രിഡിെൻറ വേദികളിലായിരുന്നു കൊൽക്കത്തയുടെ തയാറെടുപ്പ്. എന്നാൽ, ഇക്കുറി ദുബൈയിലാണ് ടീമിെൻറ പരിശീലനം. ഇതുവരെ നടന്ന മൂന്ന് പ്രീസീസൺ മത്സരങ്ങളിലും ജയിച്ച് ടീം വരവറിയിച്ചുകഴിഞ്ഞു. അവസാന മത്സരം വെള്ളിയാഴ്ച തുർക്മെനിസ്താെൻറ അണ്ടർ19 ടീമിനെതിരായിരുന്നു.
ശ്രദ്ധേയം: ഇന്ത്യൻ താരങ്ങളായ റോബിൻ സിങ്, യൂജിൻസൺ ലിങ്ദോ, ജയേഷ് റാണ എന്നിവരാണ് ടീമിെൻറ മറ്റു പ്രധാനികൾ.
ടീം എ.ടി.കെ
ഗോൾകീപ്പർ: ദേബ്ജിത് മജുംദാർ, കുൻസാങ് ബൂട്ടിയ, ജുസി ജാസ്കലെയ്ൻ (ഫിൻലൻഡ്).
പ്രതിരോധം: ജോർഡി (സ്പെയിൻ), ടോം തോർപ് (ഇംഗ്ലണ്ട്), പ്രബിർ ദാസ്, എൻ. മോഹൻരാജ്, അൻവർ അലി, കീഗൻ പെരേര, അശുതോഷ് മെഹ്ത, അഗസ്റ്റിൻ ഫെർണാണ്ടസ്.
മധ്യനിര: കാൾ ബാകർ, കൊണോർ തോമസ് (ഇരുവരും ഇംഗ്ലണ്ട്), റൂപർട് നോൺഗ്രം, ശങ്കർ സാംപിങ്കിരാജ്, യൂജിൻസൺ ലിങ്ദോ, ഡാരൻ കാൾഡീറ, ഹിതേഷ് ശർമ.
മുന്നേറ്റം: റോബി കീൻ (അയർലൻഡ്), സെക്വീഞ്ഞ (പോർചുഗൽ), നാസി കുക്വി (ഫിൻലൻഡ്), ബിപിൻ സിങ്, ജയേഷ് റാണ, റോബിൻ സിങ്.
കോച്ച് : ടെഡി ഷെറിങ്ഹാം
മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ്, ഇംഗ്ലണ്ട് സ്ട്രൈക്കർ ടെഡി ഷെറിങ്ഹാമാണ് ചാമ്പ്യൻ ടീമിെൻറ പരിശീലകൻ. ഒപ്പം മുൻ െഎലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയുടെ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡുമുണ്ട്. ടീം ടെക്നിക്കൽ ഡയറക്ടറായാണ് വെസ്റ്റ്വുഡ് കൊൽക്കത്തക്കൊപ്പം ചേർന്നത്.
സ്റ്റാർ: റോബി കീൻ
അയർലൻഡിെൻറ ഇതിഹാസതാരമായിരുന്ന റോബി കീനാണ് കൊൽക്കത്തക്കാരുടെ സൂപ്പർ താരം. അയർലൻഡ് ജഴ്സിയിൽ 18 വർഷം പന്തുതട്ടിയ കീൻ അമേരിക്കൻ സോക്കർ ലീഗ് ക്ലബായ ലോസ് ആഞ്ജലസ് ഗാലക്സിയിൽ നിന്നാണ് കൊൽക്കത്തയിലെത്തുന്നത്. ആറു വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാമിനായി കളിച്ച താരം ലിവർപൂൾ, വെസ്റ്റ്ഹാം, ആസ്റ്റൻ വില്ല തുടങ്ങിയ ക്ലബ് വഴി ഇന്ത്യയിലെത്തുേമ്പാൾ പ്രായം 37. പക്ഷേ, മുൻ നിരയിലെ ഗോൾമെഷീന് തിളക്കമൊന്നും ഇപ്പോഴും കുറഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.