വാചാലമായി സൂപ്പർ ലീഗ്
text_fieldsവീറും വാശിയും നിറയുന്ന ആവേശത്തിന് പന്തുരുളും മുമ്പ് വാക്കുകളിലൂടെ ഫ്രീകിക്കും ഡ്രിബ്ലിങ്ങും. അവസരം കിട്ടുേമ്പാൾ ഉഗ്രൻ ഷോട്ട് പായിച്ചും സൂപ്പർ താരങ്ങൾ ഒന്നിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിനു മുന്നോടിയായി മുംബൈയിൽ ആറു ടീമുകളുടെ പ്രധാന താരങ്ങളും കോച്ചുമാരും പെങ്കടുത്ത ‘മീഡിയ ഡേ’ ചടങ്ങിലായിരുന്നു അടിയും തടയും നിറഞ്ഞ പൂരം. കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ, ചെന്നൈയിൻ എഫ്.സി, പുണെ സിറ്റി എഫ്.സി, മുംബൈ എഫ്.സി, ബംഗളൂരു എഫ്.സി ടീമുകളുടെ പ്രതിനിധികളാണ് പെങ്കടുത്തത്. കേരള ബ്ലാസ്റ്റേഴ്സിെൻറ സൂപ്പർ താരം ഇയാൻ ഹ്യൂം, അരാറ്റ ഇസുമി, അസി. കോച്ച് താങ്ബോയ് സിങ്തോ എന്നിവർ പെങ്കടുത്തു.
കളിക്കാരും കോച്ചുമാരും മാധ്യമങ്ങളെ കണ്ടപ്പോൾ മുംബൈയിലും പ്രധാന ചർച്ച ബംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലെ വൈരത്തെക്കുറിച്ചായിരുന്നു. ആരാധകരുടെ ചോദ്യം മാധ്യമപ്പടയിൽനിന്നും ആവർത്തിച്ചപ്പോൾ ഫുട്ബാളിൽ ആരോഗ്യകരമായ വൈരം നല്ലതാണെന്നായിരുന്നു ബംഗളൂരുവിെൻറ സ്പാനിഷ് കോച്ച് ആൽബർട്ട് റോക്കയുടെ മറുപടി. ഫുട്ബാളിനെ പ്രണയിക്കുന്ന ‘ഫൻറാസ്റ്റിക് സ്റ്റേറ്റ്’ ആണ് കേരളം എന്നാണ് അവരുടെ ഇംഗ്ലീഷ് താരം ജോൺസെൻറ പ്രതികരണം. ബ്ലാസ്റ്റേഴ്സ് കരുത്തരാണെന്നും കളത്തിൽ നല്ല എതിരാളിയാകുമെന്നും ജോൺസൺ പറഞ്ഞു.
കളത്തിൽ വ്യക്തിപരമായ വൈരങ്ങളില്ലെന്നായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ സൂപ്പർതാരം ഇയാൻ ഹ്യൂമിേൻറത്. ഹ്യൂമേട്ടന് ബ്ലാസ്റ്റേഴ്സ് ആരാധകരെക്കുറിച്ചു പറയാൻ നൂറുനാവ്. ആദ്യ സീസണിൽ ആരാധകരുടെ ആർപ്പുവിളി താളത്തിനൊത്ത് ആസ്വദിച്ചു കളിച്ച ഹ്യൂം പിന്നെ കഴിഞ്ഞ രണ്ടു സീസണിലും കൊൽക്കത്തയിലായിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനെത്തിയപ്പോഴും ആരാധകർ അമ്പരപ്പിച്ചെന്ന് ഹ്യൂം. എതിർടീമിലായിട്ടും മലയാളികൾ തനിക്കായി ആർത്തുവിളിച്ചു. അതുകൊണ്ട് ഇക്കുറി അവർക്കുവേണ്ടി കളിക്കുന്നു. ഇത്തവണ സന്ദേശ് ജിങ്കാൻ, സി.കെ. വിനീത് എന്നീ ഇന്ത്യൻ താരങ്ങളുടെ കളിമികവിൽ ഹ്യൂമിന് പ്രതീക്ഷയുണ്ട്. ഇതുവരെ രണ്ടു മാസത്തിനകം ധിറുതിയിൽ അവസാനിക്കുന്ന ഒരു ടൂർണമെൻറായിരുന്നു ഐ.എസ്.എൽ. അതിന്ന് 10 ടീമുകളായി നാലു മാസം ദൈർഘ്യം വന്നതോടെ ഒരു ലീഗായി മാറിയെന്നും ഹ്യൂം പറഞ്ഞു.
കളി നാലു മാസം നീളുന്നതിലെ സന്തോഷമാണ് മുംബൈ എഫ്.സി കോച്ച് അലക്സാെണ്ട്ര ഗ്വിമിറസും ചെന്നെയിൻ എഫ്.സി കോച്ച് ജോൺ ഗ്രിഗറിയും പങ്കുവെച്ചത്. തന്ത്രങ്ങൾ മാറിമാറി പരീക്ഷിക്കാനും തിരുത്തലുകൾക്കും അവസരമുണ്ടാകുമെന്ന് ഗ്വിമറസ് പറഞ്ഞു. കോച്ചിനും താരങ്ങൾക്കും പരസ്പരം അറിയാൻ അവസരമുണ്ടാകുമെന്ന് ജോൺ ഗ്രിഗൊറിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.