ഇനി സെമി അങ്കം
text_fieldsജാംഷഡ്പുർ: കോപ്പലാശാെൻറ തന്ത്രങ്ങളൊന്നും ഗോവയുടെ മുന്നിൽ വിലപ്പോയില്ല. സെമി കളിക്കാൻ ജയം അനിവാര്യമായിരുന്ന ടാറ്റ സംഘത്തിന് ഗോവക്കു മുന്നിൽ 0-3െൻറ വമ്പൻ തോൽവി. സൂപ്പർതാരം ഫെറാൻ െകാറോമിനാസ് രണ്ടു ഗോൾ നേടിയപ്പോൾ, മാനുവൽ ലാൻസറോെട്ട മറ്റൊരു ഗോൾ നേടി. ഇതോടെ, 30 പോയൻറുമായി ഗോവ മൂന്നാം സ്ഥാനത്തെത്തി.
പുണെക്കും 30 പോയൻറാെണങ്കിലും ഗോൾ ശരാശരിയിൽ മുന്നേറിയാണ് ഗോവ മൂന്നാമതായത്. 26 പോയൻറുമായി അഞ്ചാമതുള്ള ജാംഷഡ്പുരിന് ഇനി സൂപ്പർ കപ്പിൽ പന്തുതട്ടാം.
ഇരു ടീമിലെ ഗോളിമാർക്കും ചുവപ്പുകാർഡ് കാണേണ്ടിവന്ന ആവേശകരമായ മത്സരത്തിൽ റഫറിക്ക് കാർഡ് പുറത്തെടുക്കേണ്ടിവന്നത് എട്ടു തവണയാണ്. വീറും വാശിയും ഒാരോ മിനിറ്റിലും തുളുമ്പിനിന്ന പോരാട്ടത്തിൽ, ഏഴാം മിനിറ്റിൽ തന്നെ സ്റ്റീവ് കോപ്പലിെൻറ തന്ത്രങ്ങൾ പിഴച്ചു.
പന്ത് ക്ലിയർ ചെയ്യാനുള്ള ജാംഷഡ്പുർ ഗോളി സുബ്രതപാലിെൻറ ശ്രമം അതിരുകടന്നപ്പോൾ ബോക്സിനു പുറത്തെ ഹാൻഡ്ബാളിന് ചുവപ്പുകാർഡ് കിട്ടി. ഇതോടെ അറ്റാക്കർ ബികാഷ് ജെയ്റുവിനെ തിരിച്ചുവിളിച്ച് പകരം ഗോളിയെ ഇറക്കേണ്ടിവന്നതോടെ ജാംഷഡ്പുരിെൻറ താളം തീർത്തും തെറ്റി.
അവസരം മുതലെടുത്ത ഗോവ മൂന്ന് ഗോളുകൾ ടാറ്റയുടെ വലയിലെത്തിച്ചു. കൊറോമിനാസ് (29, 51) രണ്ടെണ്ണം നേടിയപ്പോൾ മറ്റൊന്ന് ലാൻസെറോെട്ടയുടെ (51) ബൂട്ടിൽനിന്നായിരുന്നു. 75ാം മിനിറ്റിൽ സുബ്രതപാൽ ചെയ്ത അതേ കുറ്റത്തിനാണ് ഗോവ ഗോളി നവീൻ കുമാറും ചുവപ്പുകാർഡ് കണ്ട് പുറത്തുപോവുന്നത്. കൊറോമിനാസാണ് കളിയിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.