എഫ്.സി ഗോവയെ തോൽപിച്ച് ചെന്നൈയിൻ ഫൈനലിൽ
text_fieldsചെന്നൈ: എതിർതട്ടകത്തിൽ അങ്കംവെട്ടി മുന്നേറാനെത്തിയ ടോപ് സ്കോറർ കൊറോമിനാസിനെയും സ്പാനിഷ് സ്ട്രൈക്കർ ലാൻസറോട്ടയെയും കാഴ്ചക്കാരാക്കി ചെന്നൈയിനിെൻറ വിജയഭേരി. െഎ.എസ്.എല്ലിലെ രണ്ടാം പാദ സെമിഫൈനലിൽ കരുത്തരായ എഫ്.സി ഗോവയെ 3-0ത്തിന് തോൽപിച്ച്, ഇരു പാദങ്ങളിലുമായി 4-1െൻറ ആധികാരിക ജയവുമായി ജോൺ ഗ്രിഗറിയുടെ പോരാളികൾ കലാശക്കൊട്ടിലേക്ക്. കഴിഞ്ഞ ദിവസം പുണെ എഫ്.സിയെ തോൽപിച്ച് കന്നി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയ ബംഗളൂരു എഫ്.സിയാണ് ഫൈനലിൽ ചെന്നൈയിനിെൻറ എതിരാളികൾ. 17ന് ബംഗളൂരുവിെൻറ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.
തുടക്കം തന്നെ ചെന്നൈയിൻ
നല്ല ആത്മവിശ്വാസത്തിലായിരുന്നു ഗോവ. സ്വന്തം തട്ടകത്തിൽ 1-1ന് സമനിലയിലായെങ്കിലും ചെന്നൈയിനെ ഇതിനുമുമ്പ് തോൽപിച്ചതിെൻറ ഉൗർജം മനസ്സിൽ കുറിച്ചാണ് കൊറോയും സംഘവും എത്തിയത്. ആദ്യ 10 മിനിറ്റ് പന്തുമായി മൈതാനം പിടിച്ചടക്കിയപ്പോൾ ഗോവ കളി ജയിക്കുമെന്ന് തോന്നിച്ചതായിരുന്നു. എന്നാൽ, 20ാം മിനിറ്റിനു പിന്നാെല കളി മാറി.
മൂന്നു മിനിറ്റിെൻറ വ്യത്യാസത്തിൽ ചെന്നൈയിനിെൻറ രണ്ടു തകർപ്പൻ ഹെഡർ ഗോളുകൾ. രണ്ടിനും വഴിയൊരുക്കിയത് ഇടതുവിങ്ങിലെ ഡച്ച് മാന്ത്രികൻ ഗ്രിഗറി നെൽസൺ. 26ാം മിനിറ്റിൽ ബോക്സിൽനിന്ന് ഹെഡറിലൂടെ ഇന്ത്യൻതാരം ജെജെയും 29ാം മിനിറ്റിൽ ഫ്രീകിക്കിന് തലവെച്ച് ധനപാൽ ഗണേഷുമാണ് ഗോൾ നേടിയത്. ആദ്യ ഗോളിെൻറ ഞെട്ടൽ മാറുന്നതിനുമുമ്പായിരുന്നു ഗോവൻവലയിൽ രണ്ടാം ഗോൾ.
പറക്കും കരൺജിത്
രണ്ടാം പകുതിയിൽ തിരിച്ചുവരാൻ കൊറോമിനാസും കൂട്ടരും പഠിച്ചപണിയെല്ലാം നോക്കി. എന്നാൽ, എല്ലാ ശ്രമങ്ങളും ചെന്നൈയിൻ ഗോളി കരൺജിത് സിങ്ങിന് മുന്നിൽ അവസാനിച്ചു. ഫ്രീകിക്കും ഗ്രൗണ്ട് ഷോട്ടും മുന്നേറ്റങ്ങളുമെല്ലാം കരൺജിത്തിെൻറ മാരക സേവിങ്ങിൽ നിഷ്പ്രഭം. ഒടുവിൽ 90ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ ജെജെ വീണ്ടും ഗോൾ നേടിയതോടെ ചെന്നൈയിൻപട ഫൈനൽ ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.