ഐ.എസ്.എൽ ഫൈനൽ: മൂന്നാം ഗോൾ റാഫേലിെൻറ വക ചെന്നൈയിൻ മുന്നിൽ തന്നെ (3-1)- LIVE
text_fieldsബംഗളൂരു: പടവെട്ടിത്തെളിഞ്ഞ കരുത്തരായ രണ്ടു ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിെൻറ അവസാനപോരിൽ ശനിയാഴ്ച കളത്തിലിറങ്ങുേമ്പാൾ മോഹകപ്പിൽ മുത്തമിടാൻ ഭാഗ്യം ആർക്കാവും?. ‘കാവേരി ഡർബി’ എന്നു ആരാധകർ വിളിച്ച അയൽപക്ക ഫൈനലിൽ ബൂട്ടുകെട്ടുന്നത് ബംഗളൂരു എഫ്.സിയും ചെെന്നെയിൻ എഫ്.സിയും. ലീഗ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ എതിരാളിയെ അവരുടെ തട്ടകത്തിൽ മലർത്തിയടിച്ച ഇരുവരും ശ്രീ കണ്ഠീരവ മൈതാനത്ത് വീണ്ടും മുഖാമുഖമെത്തുേമ്പാൾ ഫുട്ബാൾ പ്രേമികൾക്ക് അതൊരു സുന്ദര വിരുന്നാവും. അതിർത്തി കടന്നെത്തുന്ന സൂപ്പർ മച്ചാൻസിെൻറ ആരാധകരും കണ്ഠീരവയുടെ സ്വന്തം വെസ്റ്റ് ബ്ലോക്ക് ബ്ലൂസും വിജയഗാനമോതി ഗാലറിയിൽ ആവേശത്തിരമാല കൂടി തീർക്കുേമ്പാൾ, കേരളത്തിെൻറ സെവൻസ് മൈതാനങ്ങളെ ത്രസിപ്പിച്ച ആ അനൗൺസ്മെൻറ് ഒരിക്കൽകൂടി കുറിക്കേണ്ടി വരും...‘എത്ര നനച്ചിട്ടാലും ഇന്നീ മൈതാനത്ത് പൊടി (തീ) പാറും.
അരങ്ങേറ്റത്തിൽ കിരീടമണിയാൻ ബംഗളൂരു
തികഞ്ഞ പ്രഫഷനലിസം പിന്തുടരുന്ന ബംഗളൂരു എഫ്.സി, െഎ ലീഗിൽ അരങ്ങേറ്റത്തിൽതന്നെ കിരീടം ചൂടിയിരുന്നു. നാലു വർഷം മുമ്പ് പിറവിയെടുത്ത ടീം ചുരുങ്ങിയ കാലത്തിനുള്ളിൽ െഎ ലീഗിലും ഫെഡറേഷൻ കപ്പിലും രണ്ടു തവണ ചാമ്പ്യന്മാരായി. ഏഷ്യൻ ക്ലബുകളുടെ ടൂർണമെൻറായ എ.എഫ്.സി കപ്പിൽ 2016ൽ ഫൈനലിലുമെത്തി. െഎ.എസ്.എല്ലിൽ ഇത്തവണ അരങ്ങേറ്റം കുറിച്ച ‘ദി ബ്ലൂസ്’ എന്ന് വിളിപ്പേരുള്ള ബംഗളൂരു എഫ്.സി ലീഗ് റൗണ്ടിൽ തകർപ്പൻ പ്രകടനത്തോടെ ഒന്നാമതായാണ് സെമിയിലിടം പിടിച്ചത്.
നിലവിൽ ടീമിലുള്ളവരെല്ലാം ഒന്നര വർഷത്തോളമായി ഒന്നിച്ചു കളിക്കുന്നവരാണ്. ഇവർ തമ്മിൽ കളത്തിൽ പ്രകടിപ്പിക്കുന്ന രസതന്ത്രം തന്നെയാണ് ബംഗളൂരു ടീമിനെ വേർതിരിച്ചു നിർത്തുന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ ഗോളിയായ ഗുർപ്രീത് സിങ് സന്ധു വല കാക്കുന്ന ടീമിെൻറ പ്രതിരോധനിരയും മധ്യനിരയും ആക്രമണ നിരയും ഒന്നിനൊന്ന് മെച്ചം. സെൻറർ ഡിഫൻഡർമാരായ സ്പാനിഷ് താരം യുവാൻ അേൻറാണിയോയും ഇംഗ്ലീഷ് താരം ജോൺ ജോൺസണുമൊപ്പം രാഹുൽ ഭേക്കെയും സുഭാശിഷ് ബോസും അണിനിരക്കുന്നതാണ് പ്രതിരോധക്കോട്ട. എറിക് പാർത്താലുവും ഡിമാസ് ഡെൽഗാഡോയും നയിക്കുന്ന മധ്യനിരക്ക് ചിറകായി ഉദാന്ത സിങ്ങും ബൊയ്താങ് ഹൊയ്കിപ്പും. ഇന്ത്യയിലെ ഏറ്റവും വേഗംകൂടിയ ഫുട്ബാളർമാരിലൊരാളാണ് 21കാരനായ ഉദാന്ത സിങ്. വിങ്ങുകളിൽ അതിവേഗം പന്തുമായി കുതിക്കാനുള്ള കഴിവും എതിർ കളിക്കാരെ തടയിടാനുള്ള മിടുക്കും തന്നെയാണ് ഉദാന്തയെ കോച്ചിന് പ്രിയങ്കരനാക്കുന്നത്. ഒരു ഗോളും അഞ്ച് അസിസ്റ്റും ക്രെഡിറ്റിലുള്ള ഉദാന്ത ഒരു മഞ്ഞക്കാർഡ് പോലും വാങ്ങാതെ ടൂർണമെൻറിൽ ഇതുവരെ 37 ടാക്കിളുകളും 11 ഇൻറർസെപ്ഷനുകളും 14 ബ്ലോക്കുകളുമാണ് തീർത്തത്. ആക്രമണത്തിെൻറ കാര്യത്തിൽ ചെന്നൈയിനേക്കാൾ ഒരുപടി മുന്നിലാണ് ബംഗളൂരു. ടോപ് സ്കോറർ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള മിക്കുവും സുനിൽ ഛേത്രിയും അവസരത്തിനൊത്തുയർന്നാൽ ചെന്നൈ ഗോളി കരൺജിത്ത് സിങ്ങിന് പിടിപ്പതു പണിയാവും. നിർണായക മത്സരങ്ങളിൽ ഒറ്റക്ക് ടീമിനെ ചുമലിലേറ്റാനുള്ള അപാരമായ ആത്മവിശ്വാസമുള്ള നായകൻകൂടിയാണ് ചേത്രിയെന്നത് പുണെക്കെതിരായ രണ്ടാംപാദ സെമി തെളിയിച്ചതാണ്.
രണ്ടാം കിരീടം തേടി ചെന്നൈയിൻ
ആദ്യ സീസണിൽ സെമി ഫൈനലിൽ കേരളത്തോട് അടിയറവ് പറഞ്ഞ ചെന്നൈയിൻ എഫ്.സി രണ്ടാം സീസണിൽ കപ്പുയർത്തിയാണ് മടങ്ങിയത്. ഇത്തവണ സെമിയിൽ ഏറ്റുമുട്ടിയ ചെന്നൈയിനും ഗോവയും അവസാന സീസണിൽ നിറം മങ്ങി പോയൻറ് നിലയിൽ ഏറ്റവും പിറകിലായിരുന്നു.
ആദ്യ മത്സരത്തിൽത്തന്നെ ഗോവയോട് തോറ്റായിരുന്നു കളി തുടങ്ങിയതെങ്കിലും 18 കളികളിൽനിന്ന് 32 പോയൻറുമായി പട്ടികയിൽ രണ്ടാമതായാണ് സെമിയിലിടം പിടിച്ചത്. െഎ.എസ്.എല്ലിെൻറ ആദ്യ സീസൺ മുതൽ ടീമിനൊപ്പമുള്ള ഇന്ത്യൻ താരം ജെജെ ലാൽപെഖ്ലുവയിലാണ് പ്രതീക്ഷയത്രയും. ഏതവസരത്തിലും ഗോളടിക്കാൻ കെൽപുള്ള ഒരു കൂട്ടം കളിക്കാരും ടൂർണമെൻറിലെ ഏറ്റവും ശക്തമായ പ്രതിരോധവുമാണ് ഇംഗ്ലീഷുകാരനായ ജോൺ ഗ്രിഗറി പരിശീലിപ്പിക്കുന്ന സൂപ്പർ മച്ചാൻസിെൻറ ശക്തി. സെൻറർ ബാക്കുകളായി ക്യാപ്റ്റൻ സെറീന്യോയും വൈസ് ക്യാപ്റ്റൻ മെയ്ൽസൺ ആൽവസും ഫുൾബാക്കായി ഇനിഗോ കാൽഡറോണും ജെറി ലാൽറിൻസുവാലയും അണിനിരക്കുന്നതാണ് പ്രതിരോധം.
ഗോളവസരമൊരുക്കുകയും ഗോളടിക്കുകയും ചെയ്യുന്ന മധ്യനിരയിൽ റഫേൽ അഗസ്റ്റോയും ധനപാൽ ഗണേശും വിക്രംജിത് സിങ്ങും ഫ്രാൻസിസ് ഫെർണാണ്ടസും. ബംഗളൂരുവിെൻറ ഉദാന്തക്ക് ചെന്നൈ നിരയിൽ പകരം വെക്കാവുന്ന കളിക്കാരനാണ് അനിരുദ്ധ് ഥാപ്പ. ടൂർണമെൻറിെൻറ നാലു സീസണുകൾക്കിടെ മൂന്നു ഫൈനൽ കളിക്കുന്ന മലയാളി താരം റാഫിയും‘ഹെഡ് മാസ്റ്ററാ’യുള്ളപ്പോൾ ചെന്നൈ ചെറിയ ടീമല്ല; കിടിലൻ ടീമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.