വീണ്ടും തിരിച്ചടി; ബ്ലാസ്റ്റേഴ്സ് ഗോളിയെ സ്വന്തമാക്കി ജംഷഡ്പൂർ എഫ്.സി
text_fieldsബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ദു:ഖ വാർത്ത. ഗോൾവല കാക്കാൻ ഇനി സുഭാശിഷില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ ഗോൾവലക്ക് മുമ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച സുഭാശിഷ് റോയ് ചൗധരി ബ്ലാസ്റ്റേഴ്സ് വിട്ടതായി ഗോൾ.കോം റിപ്പോർട്ട് ചെയ്തു. സുഭാശിഷിനെ സ്വന്തമാക്കിയതാകെട്ട കോപ്പലാശാെൻറ ജംഷഡ്പൂർ എഫ്.സിയും. കൂടെ സൂപ്പർ താരം മെഹ്താബ് ഹുസൈനുമായുള്ള കരാർ ജെ എഫ്.സി പുതുക്കുകയും ചെയ്തു.
സുബ്രതോ പാലാണ് നിലവിൽ ജംഷഡ്പൂരിെൻറ ഗോളി. ഇതിനുപുറമേ ബ്ലാസ്റ്റേഴ്സ് താരത്തെയും അവർ ടീമിലെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഗോളി പോൾ റെചുബ്കക്ക് പകരമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഏഴോളം മാച്ചുകളിൽ സുഭാശിഷിനെ ടീമിൽ കളിപ്പിച്ചിരുന്നു. മികച്ച പ്രകടനത്തിലൂടെ 31കാരനായ സുഭാശിഷ് മഞ്ഞപ്പടയുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു.
ആദ്യ സീസണിൽ കിരീടം നേടിയ കൊൽക്കത്ത ടീമിൽ അംഗമായിരുന്നു. ഡൽഹി ഡൈനാമോസ്, എഫ്.സി ഗോവ എന്നിവരുടെ ഗോൾവലയും സുഭാശിഷ് കാത്തു. ഇന്ത്യൻ ദേശീയ ടീമിനായി രണ്ട് മത്സരങ്ങളിലും താരം ബൂട്ടുകെട്ടിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.