ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർമാർ അവസരത്തിനൊത്ത് ഉയരാൻ കഴിവുള്ളവർ –ജിയോറ ആൻഡ്മൻ
text_fieldsകൊച്ചി: ‘മത്സരത്തിൽ ജയം മാത്രം മതിയെങ്കിൽ ഗോൾ വഴങ്ങുന്നതിൽ തെറ്റില്ല, പക്ഷേ ചാമ്പ്യൻമാരാകുകയാണ് ലക്ഷ്യമെങ്കിൽ ഏറ്റവും കുറഞ്ഞ ഗോൾ വഴങ്ങുക’ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ കോച്ചായ ജിയോറ ആൻഡ്മെൻറ വാക്കുകളാണിത്. നാലാം സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ ഗോൾമുഖം സുരക്ഷിതമായിരിക്കുമെന്നാണ് ഇസ്രായേൽ മുൻ ദേശീയതാരവും ഗോൾ കീപ്പിങ് കോച്ചുമായിരുന്ന ജിയോറ ആൻഡ്മൻ പറഞ്ഞുവെക്കുന്നത്.
ഗോൾവല ലക്ഷ്യമായെത്തുന്ന പന്തുകൾ പിടിച്ചെടുത്ത് അടുത്ത കളിക്കാരനിലേക്ക് അതിവേഗം കൈമാറിയുള്ള പ്രത്യാക്രമണശൈലിയുടെ കാവലാൾ കൂടിയായിരിക്കും ബ്ലാസ്റ്റേഴ്സിെൻറ ഗോൾകീപ്പർമാരെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. കൊച്ചിയിൽ മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിലെ പ്രായവും അനുഭവസമ്പത്തുമേറിയ ഗോൾകീപ്പറാണ് സന്ദീപ് നന്ദി. ഇന്ത്യക്കായും വിവിധ ക്ലബുകൾക്കായും കളിച്ചുള്ള അനുഭവം ടീമിന് നേട്ടമാകും.
മാഞ്ചസ്റ്റർ യുനൈറ്റഡ്, ലീഡ്സ് യുനൈറ്റഡ്, ബ്ലാക്പൂൾ ക്ലബുകളിലെ അനുഭവസമ്പത്തുമായാണ് ഇംഗ്ലണ്ടിെൻറ പോൾ റച്ചുബ്ക ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്നത്. ഇവർക്കൊപ്പം അവസരത്തിനൊത്ത് ഉയരാൻ പ്രാപ്തിയുള്ളവരാണ് സുഭാശിഷ് ചൗധരിയും സുജിത്തും. പ്രീ സീസൺ പരിശീലനവും മത്സരങ്ങളും മികച്ചതായിരുന്നെന്ന് പ്രതിരോധനിര താരം വെസ് ബ്രൗൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.