കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ഇയാൻ ഹ്യൂം
text_fieldsകൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ഇയാൻ ഹ്യൂം. ഒരു മത്സരത്തിന് വേണ്ടി ഫുട്ബാൾ മൈതാനം നശിപ്പിക്കുന്നതെന്തിനാണെന്ന് ഹ്യൂം ചോദിക്കുന്നു. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മത്സരത്തിെൻറ വേദിയാക്കുന്നതിനോട് യോജിപ്പില്ലെന്നും ഇൻസ്റ്റാഗ്രാമിലൂടെ ഹ്യൂം തുറന്നടിച്ചു.
കൊൽകത്തയിലെ വിഖ്യാത ക്രിക്കറ്റ് മൈതാനമായ ഇൗഡൻ ഗാർഡൻ ഫുട്ബാളിനായി വിട്ടു നൽകുമോ ? കലൂർ മൈതാനം ഫുട്ബാളിന് മാത്രമായി വിട്ടു കൊടുക്കണമെന്നും ഹ്യൂം ആവശ്യപ്പെടുന്നു.
‘‘ഇന്ത്യൻ സൂപ്പർലീഗിെൻറ ആദ്യ സീസൺ മുതൽ ഞാൻ ഇവിടെയുണ്ട്. െഎ.എസ്.എൽ തുടങ്ങുന്നതിന് മാസങ്ങൾക്ക് മുേമ്പ ജവഹർലാൽ നെഹ്റു മൈതാനം ഫുട്ബാളിന് യോഗ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. സീസണിെൻറ തുടക്കത്തിൽ സ്റ്റേഡിയത്തിന് നല്ല പുരോഗതിയുണ്ടായെങ്കിലും ഒരു അന്താരാഷ്ട്ര മത്സരം നടത്താനുള്ള മികവ് ഉണ്ടായിരുന്നില്ലെന്നും’’ ഹ്യൂം പറഞ്ഞു.
‘‘ഇപ്പോൾ നാലാം സീസണിനും അണ്ടർ 19 ഫിഫ ലോകകപ്പിനും വേണ്ടി മൈതാനം കൂടുതൽ മികവിലേക്കെത്തിച്ചിട്ടുണ്ട്. എന്നാൽ ഒരു ക്രിക്കറ്റ് മത്സരത്തിന് വേണ്ടി, വീണ്ടും ജവഹർലാൽ നെഹ്റു സ്റ്റേഡിയം കിളച്ച് മറിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും’’ ഹ്യൂം പ്രതികരിച്ചു.
‘‘ക്രിക്കറ്റിനോട് നിങ്ങൾക്കുള്ള താൽപര്യത്തെ ബഹുമാനിക്കുന്നു. എന്നാൽ തിരുവനന്തപുരത്ത് ഒരു ക്രിക്കറ്റ് മൈതാനം ഉള്ളപ്പോൾ ഒരേയൊരു മത്സത്തിന് വേണ്ടി ഗ്രൗണ്ട് നശിപ്പിക്കരുതെന്നും’’ ഹ്യൂം അപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.