Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോളില്ലാ സമനില;...

ഗോളില്ലാ സമനില; ജാംഷഡ്​പുർ-എ.ടി.കെ (0-0) 

text_fields
bookmark_border
ISL
cancel

ജാംഷഡ്​പുർ: ​െഎ.എസ്​.എല്ലി​​​െൻറ നാലാം പതിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെയും പുതുസംഘമായ ജാംഷഡ്​പുർ എഫ്​.സിയും ഏറ്റുമുട്ടിയപ്പോൾ ഫലം വിരസമായ ഗോൾരഹിത സമനില. ജാംഷഡ്​പുർ തുടർച്ചയായ മൂന്നാം ഗോളില്ലാ സമനിലയിൽ കുടുങ്ങിയപ്പോൾ എ.ടി.കെക്കും മൂന്നാം കളിയിൽ രണ്ടാം ഗോൾരഹിത സമനിലയായി ഇത്​. 
മൂന്ന്​ മത്സരങ്ങൾ പൂർത്തിയാക്കിയ ജംഷഡ്​പുരിന്​ മൂന്നും എ.ടി.കെക്ക്​ രണ്ടും പോയൻറാണുള്ളത്​. 

മാഞ്ചസ്​റ്റർ യുനൈറ്റഡി​​​െൻറ രണ്ട്​ ഇതിഹാസതാരങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലായിരുന്നു ജാംഷഡ്​പുരിലെ ജെ.ആർ.ഡി ടാറ്റ സ്​പോർട്​സ്​ കോംപ്ലക്​സിൽ. ആതിഥേയ നിരയുടെ കളിയാശാനായി സ്​റ്റീവ്​ കോപ്പലും എ.ടി.കെക്ക്​ തന്ത്രങ്ങളോതി ടെഡി ഷെറിങ്​ഹാമുമാണ്​ ടച്ച്​ലൈനിന്​ സമീപമുണ്ടായിരുന്നത്​. എ.ടി.കെ നിരയിൽ മുൻ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ താരം ജൂസി ജാസ്​കലൈനൻ ​െഎ.എസ്​.എൽ അരങ്ങേറ്റത്തിനിറങ്ങി.

ആദ്യ രണ്ട്​ മത്സരങ്ങളിലു​ം നിറംമങ്ങിയ ദേബ്​ജിത്​ മജുംദാറിന്​ പകരക്കാരനായാണ്​ 42കാരനായ മുൻ ബോൾട്ടൺ വാണ്ടറേഴ്​സ്​ താരം ഇറങ്ങിയത്​. റോബിൻ സിങ്ങിനെ മുന്നിൽനിർത്തി 4^1-4-1 ശൈലിയിലാണ്​ എ.ടി.കെ ഇറങ്ങിയതെങ്കിൽ പരിക്കേറ്റ അനസ്​ എടത്തൊടികക്ക്​ പകരം ആന്ദ്രെ ബിക്കെയെയും മുൻനിരയിൽ മുൻ കേരള ബ്ലാസ്​റ്റേഴ്​സ്​ താരം ഫാറൂഖ്​ ചൗധരിയെയും അണിനിരത്തി 4-2^3-1 ഫോർമേഷനിലാണ്​ ജാംഷഡ്​പുർ കളത്തിലെത്തിയത്​.
മൂർച്ചയില്ലാത്ത ആക്രമണനിര ഇരച്ചുകയറാൻ മടിച്ചുനിന്നപ്പോൾ തണുത്തുറഞ്ഞ കളിയായിരുന്നു 23,891 കാണികൾക്ക്​ ദൃശ്യമായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootballmalayalam newssports newsATKJamshedpur FC
News Summary - Jamshedpur, ATK remain winless in ISL-
Next Story