അവസാന നിമിഷം അതിശയ ഗോൾ; പുണെയിൽ ബ്ലാസ്റ്റേഴ്സ്
text_fieldsനിർണായക ഘട്ടത്തിലെ കിടിലൻ ഗോളിലൂടെ മലയാളികളുടെ സ്വന്തം വിനീത് രക്ഷക്കെത്തിയപ്പോൾ പുണെയിൽ സെമി സാധ്യത തിരിച്ച്പിടിച്ച് ബ്ലാസ്റ്റേഴ്സ്. സ്കോർ ബ്ലാസ്റ്റേഴ്സ് 2-1 പുണെ. വിജയത്തോടെ 14 മൽസരങ്ങളിൽനിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്തെത്തി.
ഫുട്ബോളിെൻറ മനോഹാരിത ആവോളം ആസ്വദിച്ചാണ് പുണെയിലെ ബലേവാദിയിൽ സ്വന്തം ടീമിന് കരുത്ത് പകരാൻ വന്ന മഞ്ഞപ്പട മടങ്ങുന്നത്. അവസാന നിമിഷത്തിൽ പോലും അത്ഭുദം നടക്കാൻ സാധ്യതയുള്ള കായിക ഇനമാണ് കാൽപന്തുകളി. ഒാരോ മിനിറ്റിലും ആക്രമണവും പ്രത്യാക്രമണവും പ്രതീക്ഷിക്കുന്ന ആരാധകർക്ക് ഇരിപ്പുറക്കാത്ത കാഴ്ചയാണ് അത് നൽകുക.
സമനിലയെന്ന വേതാളത്തെ പേറി നടക്കുന്ന സ്വന്തം ടീം നിർണായക മത്സരത്തിെൻറ 90ാം മിനിറ്റിലും 1-1 എന്ന നിലയിലാകുേമ്പാൾ മൈതാനിയിലും ടിവിയുടെ മുന്നിലും ഇരിക്കുന്ന ആരാധകർ നിരാശരാകും. അനുവദിച്ച ഇഞ്ചുറി സമയത്ത് ഇഷ്ട താരം അതിമനോഹരമായ ഗോളടിച്ചാലോ..? ആ ഗോളിലൂടെ ടീം ജയിച്ചാലോ ഉള്ള അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ. മുമ്പും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത കൂത്തുപറമ്പിെൻറ കാളക്കുറ്റൻ സി.കെ വിനീത് 93ാം മിനിറ്റിൽ വീണ്ടും ബ്ലാസ്റ്റേഴ്സിെൻറ രക്ഷകനായി.
കറേജ് പെക്കൂസൻ നൽകിയ ക്രോസിലാണ് വിനീത് വിജയ ഗോൾ നേടിയത്. ജയിക്കുകയെന്ന വ്യാമോഹവുമായി ബ്ലാസ്റ്റേഴ്സിെൻറ പോസ്റ്റിലേക്ക് ഒാടിയ പുനെ താരങ്ങളുടെ കയ്യിൽ നിന്നും, റാഞ്ചിയെടുത്ത് പെകുസൻ നൽകിയ പന്ത് ബോക്സിനു പുറത്ത് നിന്നും നെഞ്ചിലേക്ക് വാങ്ങിയ വിനീത് അവിടെനിന്ന് അതു പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തൊടുത്തു വിടുകയായിരുന്നു.
A goal worthy enough to win any game! Well done, @ckvineeth!
— Indian Super League (@IndSuperLeague) February 2, 2018
#LetsFootball #PUNKER pic.twitter.com/Y5KRs7oFLk
െഎ.എസ്.എല്ലിലെ മറ്റൊരു ത്രില്ലിങ് മാച്ചിനാണ് ഇന്ന് കായിക ലോകം സാക്ഷിയായത്. സെമിയിലെത്തുകയെന്ന പ്രതീക്ഷകളുടെ ഭാരം പേറിയിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കുക എന്ന കടമ്പക്ക് അപ്പുറത്ത് മറ്റൊന്നും ഇല്ലായിരുന്നു. ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം സമീപ കാലത്ത് ടീമിെൻറ കുന്തമുനയായി മാറിയ ജാക്കിചന്ദ് സിങ് കിടിലൻ ഗോൾ നേടിയപ്പോൾ ആർത്തുല്ലസിച്ച ആരാധകർക്ക് 78ാം മിനിറ്റിൽ എമിലിയാനോ അൽഫാരോയിലൂടെ പുനെ മറുപടി നൽകി.
റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെയായിരുന്നു പുണെ നേടിയ ഏക ഗോൾ. ആ ഗോളിലൂടെ ജീവൻ പോയ ബ്ലാസ്റ്റേഴ്സിന് വേണ്ടി വിനീത്ഗോളടിച്ചതോടെ മത്സരത്തിലും െഎ.എസ്.എൽ നാലാം സീസണിലും കേരളത്തിന് പുതു ജീവൻ ലഭിച്ചു.
പന്തുമായി ചീറി പാഞ്ഞ എമിലിയാനോ അൽഫാരോയുടെ കയ്യിൽ നിന്നും ബോൾ റാഞ്ചിയെടുക്കാൻ ശ്രമിച്ച സുബാഷിഷ് റോയിയുടെ ശ്രമത്തിന് ബ്ലാസ്റ്റേഴ്സ് നൽകേണ്ടി വന്ന പിഴയായിരുന്നു പുണെയുടെ സമനില ഗോൾ. റഫറി പെനാൽട്ടി വിധിച്ചതിനെ പരമാവധി എതിർക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും അൽഫാരോയുടെ ഷൂട്ടൗട്ടിലൂടെ പുണെക്ക് ജീവൻ വെക്കുകയായിരുന്നു. ജാക്കിചന്ദ് സിങിെൻറ തകർപ്പൻ ഗോളിലൂടെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നുവെങ്കിലും ജയം അനിവാര്യമായ കളിയിയിൽ സമനില പിടിച്ച് പുനെ ഞെട്ടിച്ചു.
നിർണായക പോരാട്ടത്തിെൻറ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചിരുന്നു. മികച്ച മുന്നേറ്റവുമായി പ്രതീക്ഷ നൽകിയ ബ്ലാസ്റ്റേഴ്സിന് പുണെയുടെ പ്രതിരോധ നിര തകർത്ത് ഗോളടിക്കാനായില്ല.
- ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഹ്യൂമിന് പരിക്ക് പറ്റി പുറത്ത് പോയത് ആരാധകരിൽ നിരാശയുണ്ടാക്കി. പുതുമുഖം ബാഡ്വിൻസനാണ് പകരക്കാരനായി വന്നത്.
- 45ാം മിനിറ്റിൽ പുനെയുടെ സൂപർ താരം മാർസലിഞ്ഞോക്കും മഞ്ഞ കാർഡ് കിട്ടി.
- തൊട്ടടുത്ത നിമിശം കേരളത്തിെൻറ പെസിച്ചിനും മഞ്ഞ കാർഡ് കാണേണ്ടി വന്നു.
- 39 ാം മിനിറ്റിൽ പുനെയുടെ റാഫേൽ ലോപസിന് മഞ്ഞ കാർഡ് കിട്ടി. സി.കെ വിനീതിനെയാണ് ലോപസ് ഫൗൾ ചെയ്തത്.
- ഡിഗോ കാർലോസിനും അൽഫാരോക്കും നിരവധി തവണ അവസരങ്ങൾ ലഭിച്ചെങ്കിലും ലാൽ റുവാത്താരയടങ്ങുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര മികച്ച രീതിയിൽ കളിച്ച് രക്ഷപ്പെടുകയായിരുന്നു.
- ബോൾ പെസഷൻ 60 ശതമാനത്തോളം കാത്ത് സൂക്ഷിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ തക്കം നോക്കി മിന്നലാക്രമണം നടത്തിയാണ് പുനെ ആദ്യ 20 മിനിറ്റുകളിൽ കളി മെനഞ്ഞത്.
- ജയം അനിവാര്യമായ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് പ്രാധാന്യം നൽകിയാണ് ആദ്യ 10 മിനിറ്റുകൾ കളിച്ചത്. ഇരു ടീമുകളും ഗോളടിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചു.
- ഒമ്പതാം മിനിറ്റിൽ ലാൽ റുവാത്താര മഞ്ഞ കാർഡ് കണ്ട് പുറത്തായി.
- ആദ്യത്തെ അഞ്ച് മിനിറ്റിൽ വിനീതിന് പുനെയുടെ ഒരു പിഴവിൽ ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും നഷ്ടമായി. തൊട്ടടുത്ത നിമിശം ഡീഗോ കാർലോസ് കേരളത്തിെൻറ ബോക്സ് ലക്ഷ്യമാക്കി തൊടുത്ത പന്ത് ഗോളി സുബാഷിശ് റോയി തടുത്തിട്ടു.
- ആദ്യ ഇലവനിൽ നാല് വിദേശ താരങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഡൽഹിയുമായി കളിച്ച ടീമിൽ നിന്നും കാര്യമായ വ്യത്യാസമില്ലാതെയാണ് ഇന്നത്തെ ടീം. കരൺ സാഹ്നിക്ക് പകരക്കാരനായി ലാകിസ് പെസിച് പ്രതിരോധ നിരയിൽ വന്നതാണ് ഇന്നത്തെ ഏക മാറ്റം. പുതിയ താരം ബാഡ്വിൻസനും ബെർബറ്റോവും ദീപേന്ദ്ര നേഗിയും പകരക്കാരുടെ ലിസ്റ്റിലാണ് ഇടം പിടിച്ചത്. ബ്ലാസ്റ്റേഴ്സിലേക്ക് വന്ന പഴയ പടക്കുതിര വിക്ടർ പുൾഗ പകരക്കാരുടെ ലിസ്റ്റിലും ഇടം പിടിച്ചില്ല. മധ്യ നിരയിൽ പെകുസൻ ആണ് വിദേശ സാന്നിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.