കടം വീട്ടാൻ മലയാളികളില്ല; വിനീതിന് പിന്നാലെ റിനോ ആൻറോയും ബ്ലാസ്‌റ്റേഴ്‌സ് കൈവിടുന്നു
text_fieldsകഴിഞ്ഞ സീസണുകളിലെ കടം വീട്ടാൻ െഎ.എസ്.എൽ അടുത്ത സീസണിൽ കച്ചകെട്ടിയിറങ്ങുേമ്പാൾ ബ്ലാസ്റ്റേഴസ് നിരയിൽ ഒരു പക്ഷെ ആരാധകരുടെ പ്രിയപ്പെട്ട മലയാളി താരങ്ങൾ ഉണ്ടാവില്ല. സി.കെ വിനീത് എ.ടി.കെ കൊൽകത്തയിലേക്ക് പോകുന്നതിെൻറ അന്തിമഘട്ട ചർച്ചകൾ പുരോഗമിക്കുേമ്പാൾ, മറുവശത്ത് റിനോ ആേൻറായെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നത് ബെംഗളൂരു എഫ്സിയും.
ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതിന് മുമ്പ് വിനീതും റിനോയും ബെംഗളൂരുവിെൻറ തുറുപ്പു ചീട്ടുകളായിരുന്നു. പ്രതിഫലത്തിെൻറ കാര്യത്തില്‍ ഒരു തീരുമാനമായാൽ സി.കെ വിനീതിനെ ബദ്ധവൈരികളുടെ ജഴ്സിയിൽ മഞ്ഞപ്പടക്ക് കാണേണ്ടിവരും.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിനോയുമായുള്ള കരാര്‍ പുതുക്കാന്‍ ഇതുവരെ കാര്യമായ നീക്കങ്ങളൊന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മെൻറ് നടത്തിയിട്ടില്ല. മറ്റു ക്ലബുകളില്‍ നിന്ന് മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ തീവ്രശ്രമങ്ങൾ നടത്തുന്നതിനിടയിൽ മാനേജ്മെൻറിന് റിനോയുടെ കാര്യത്തില്‍ ഒരു തീരുമാനത്തിൽ എത്താനായിട്ടില്ല. നാലാം സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച റിനോയ്ക്ക് പല മത്സരങ്ങളിലും പരിക്കുമൂലം സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.
മുന്‍ ക്ലബായ ബെംഗളൂരു എഫ്‌സിക്ക് പുറമേ ജംഷഡ്പൂർ എഫ്സി, പുനെ സിറ്റി എഫ്സി എന്നീ ടീമുകൾ റിനോയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. കോച്ച് ആല്‍ബര്‍ട്ടോ റോക്കയ്ക്കും നായകൻ സുനില്‍ ഛേത്രിക്കും റിനോയെ തിരിച്ച് ടീമിലെത്തിക്കുന്നതിനോട് യോജിപ്പുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജൂണില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നതോടെ കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.