കൊൽക്കത്തയെ ഫ്ലാറ്റാക്കണം
text_fieldsകൊൽക്കത്ത: മനക്കോട്ടകളെല്ലാം പൊളിച്ച്, പെട്ടിയിൽ അടുക്കി പൂട്ടിട്ട് ആരാധകർ അ വരുടെ പാട്ടിന് പോവാൻ തുടങ്ങിയപ്പോഴാണ് കൊച്ചിയിൽ കഴിഞ്ഞ അഞ്ചിന് കേരള ബ്ലാസ് റ്റേഴ്സ് പൊളിച്ചടുക്കിയത്. സമനിലകൊണ്ട് തോറ്റ്തുന്നംപാടിയ ടീം, പുതുവർഷത് തിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയുടെ വലയിൽ അഞ്ച് ഗോളടിച്ച് സീസണിലെ രണ്ടാ ം ജയം ആഘോഷിച്ചതോടെ ആവേശ മഞ്ഞ വീണ്ടും പച്ചപിടിച്ചു തുടങ്ങി. പറന്നകന്നുപോയ ആരാധകൂട്ടങ്ങൾ വീണ്ടും ചേക്കേറി, ഉപേക്ഷിച്ച േപ്ല ഓഫ് സ്വപ്നങ്ങൾക്കുമേൽ വീണ്ടും കണക്കുകൾ കൂട്ടിയും കിഴിച്ചും തുടങ്ങി. മഞ്ഞക്കിളികൾ മറ്റൊരു അങ്കത്തിനായി കളത്തിലിറങ്ങുേമ്പാൾ ആവേശം വീണ്ടും കൂടുകെട്ടുന്നു. ബ്ലാസ്റ്റേഴ്സ് ആദ്യം ജയം നേടിയ എ.ടി.കെയാണ് ഇന്നത്തെ എതിരാളി. രണ്ടു തവണ ജേതാക്കളും, പോയൻറ് പട്ടിയിൽ മൂന്നാം സ്ഥാനക്കാരുമായ കൊൽക്കത്തക്കാരുെട തട്ടകത്തിലാണ് കളി. തോൽവിയും സമനിലയുമായി നീണ്ട ഒമ്പത് മത്സരങ്ങൾക്കൊടുവിൽ ജയിച്ചതിെൻറ ആവേശം ബ്ലാസ്റ്റേഴ്സ് ഡ്രസിങ് റൂമിലുണ്ട്.
ബീ പോസിറ്റിവ്
‘ഉദ്ഘാടന മത്സരത്തിൽ അവർക്ക് ഞങ്ങളെ കുറിച്ചും, ഞങ്ങൾക്ക് അവരെകുറിച്ചും ഒന്നുമറിയില്ലായിരുന്നു. എന്നാൽ, ഇന്നിറങ്ങുേമ്പാൾ എ.ടി.കെയുടെ ദൗർബല്യങ്ങളും അവർ എങ്ങനെ ഗോളടിക്കുമെന്നതും അറിയാം. അതിനനുസരിച്ചുള്ള ഗെയിം പ്ലാൻ ഞങ്ങൾക്കുണ്ട്. 5-1ന് നേടിയ ജയം ടീമിെൻറ ആത്മവിശ്വാസം വർധിപ്പിച്ചു. ഇന്ന് മറ്റൊരു ജയം പ്രതീക്ഷിക്കുന്നു’ -ശരീരഭാഷ മാറിയ കോച്ച് എൽകോ ഷറ്റോറിയുടെ വാക്കുകളിലുമുണ്ട് പോസിറ്റിവ്. ഹൈദരാബാദിനെതിരെ ഒരു ഗോൾ വഴങ്ങിയ ശേഷമായിരുന്നു അഞ്ച് ഗോൾ തിരിച്ചടിച്ചത്. ഒഗ്ബച്ചെ രണ്ടും മെസ്സി ബൗളി, ഡ്രൊബറോവ്, സെയ്ത്യ സെൻ ഓരോ ഗോളും നേടി. മരിയോ ആർക്വെസും സിഡോഞ്ചയുമില്ലാതെയായിരുന്നു ആ ജയം. ഇരുവരും പരിശീലനത്തിനിറങ്ങിയതും ബ്ലാസ്റ്റേഴ്സിന് പോസറ്റീവ് എനർജിയാണ്. പ്രതിരോധത്തിൽ ജിയാനി സ്വയ്വർലൂൺ തിരിച്ചെത്തിയത് ടീമിനെ അടിമുടി മാറ്റി. എങ്കിലും പ്രതിരോധത്തിലെ പിഴവുകളും, എതിരാളികളുടെ കൗണ്ടർ അറ്റാക്കിൽ പതറുന്നതുമെല്ലാം പ്രശ്നമാണ്. കഴിഞ്ഞ കളിയിലെ അതേ ഇലവൻ തന്നെയാവും കോച്ച് ഷറ്റോറി ഇന്നും കളത്തിലിറക്കുക. മലയാളി താരമായി ഗോളി രഹനേഷിനെ മാത്രമാണ് കോച്ച് പരിഗണിച്ചത്.
അതേസമയം, ആദ്യമത്സരത്തിന് കൊച്ചിയിലെത്തിയ പോലെയാവില്ല കൊൽക്കത്ത നിര. മലയാളിതാരം ജോബി ജസ്റ്റിൻ മുന്നേറ്റത്തിൽ ടീമിെൻറ പ്രധാനികളിൽ ഒരാളായി. പരിക്കേറ്റ സ്ട്രൈക്കർ ഡേവിഡ് വില്യംസ് ഇന്ന് പുറത്തിരിക്കുേമ്പാൾ റോയ് കൃഷ്ണക്കൊപ്പം മുൻനിരയിൽ ജോബിയാവും കളിക്കുക. പ്രതിരോധ താരം അനസ് എടത്തൊടികക്ക് കഴിഞ്ഞ ഒരുമാസമായി െപ്ലയിങ് ഇലവനിൽ സ്ഥാനമില്ല. പ്രിതം കോട്ടൽ, വിക്ടർ മോൻഗിൽ, സുമിത് രാതി എന്നിവരിലാണ് പ്രതിരോധകോട്ട. സോസ മൻഡിയും പ്രണോയ് ഹാൽഡറും മധ്യനിരയിലും മികച്ച ഫോമിലാണ്. ഓരോ കളിയിലും മെച്ചപ്പെടുന്ന ടീമാണിതെന്നാണ് കോച്ച് അേൻറാണിയോ ഹബാസിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.