പന്ത്രണ്ടാമൻ കൈവിട്ട കളിയിലും ബ്ലാസ്റ്റേഴ്സിന് സമനില തന്നെ
text_fieldsകൊച്ചി: െഎ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെ മുന്നോട്ട് പോകുന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് ജംഷഡ്പൂർ എഫ്.സിക്കെതിരായ മത്സരത്തിലും വിരസ സമനില. ടീമിലെ പന്ത്രണ്ടാമനെന്ന് അഭിമാനത്തോടെ പറയാറുള്ള ആരാധക വൃന്ദവും കൈവിട്ട മത്സരത്തിൽ 1-1നാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. സീസണിലെ കെ.ബി.എഫ്.സിയുടെ ആറാം സമനിലയാണിത്.
പെനാൽറ്റി കിക്കിലൂടെ കാർലോസ് കാൽവോയാണ് (65) ജാംഷഡ്പുരിന് ആദ്യം ലീഡ് സമ്മാനിച്ചത്. 77ാം മിനിറ്റിൽ െഡംഗലാണ് ബ്ലാസ്റ്റേഴ്സിെൻറ സമനില ഗോൾ നേടിയത്. ഇതോടെ ഒമ്പതു പോയേൻറാടെ ഏഴാം സ്ഥാനത്തുതന്നെയാണ് ബ്ലാസ്റ്റേഴ്സ്. 11 കളിയിൽ 16 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് ജാംഷഡ്പുർ. വെള്ളിയാഴ്ച പുണെ സിറ്റി എഫ്.സിക്കെതിരെ കൊച്ചിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം.
മോശം പ്രകടനത്തെ തുടർന്ന് ആരാധക ബഹിഷ്കരണത്തിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ ആരവമൊഴിഞ്ഞിരുന്നു. വൈകിട്ടോടെ മത്സരത്തിനു മുമ്പേ മഴ പെയ്യുക കൂടി ചെയ്തതോടെ ആളുകളുടെ വരവും നിലച്ചു.
ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സിെൻറ കളി കാണാൻ സ്റ്റേഡിയത്തിൽ ആറിലൊന്ന് കാണികൾ പോലും എത്തിയില്ല. സീറ്റുകൾ ഭൂരിഭാഗവും ഒഴിഞ്ഞു കിടന്നു. പതിവു പോസ്റ്ററുകളോ ബാനറുകളോ ഉയർന്നില്ല. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മയായ ‘മഞ്ഞപ്പട’യുടെ ഭാഗത്തും ആളനക്കമില്ലായിരുന്നു.
ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായത്. തുടർന്നുള്ള മത്സരങ്ങളിൽ ടീമിനും ആരാധകർക്കും ഒരുപോലെ നിരാശയായിരുന്നു ഫലം. ഒമ്പതു മത്സരങ്ങളിൽ എട്ടു പോയിൻറ് മാത്രമാണ് ബ്ലാസ്റ്റേഴ്സിെൻറ നേട്ടം.
Kochi JNU Stadium is ought to be a library today. #HeroISL #KERJAM #keralablasters #KBFC @Arjunm77@Abimancity @SoorajArmyLover pic.twitter.com/9YMS9mhizT
— Aswin Kuruvath (@AswinKuruvath) December 4, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.