Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right85ാം മിനിറ്റിൽ ഡൽഹി...

85ാം മിനിറ്റിൽ ഡൽഹി തിരിച്ചടിച്ചു; വീണ്ടും സമനില വഴങ്ങി ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
blasters-kochi.jpg
cancel

കൊ​ച്ചി: ​െഎ.​എ​സ്.​എ​ൽ അ​ഞ്ചാം സീസണിൽ ഹോം ​ഗ്രൗ​ണ്ടി​ലെ ആ​ദ്യ ജ​യം തേ​ടിയിറങ്ങിയ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സിന്​ വീണ്ടും സമനില (1-1).​ സൂപ്പർതാരം സി.കെ. വിനീതി​​​​​​​​​െൻറ തകർപ്പനൊരു ഗോളിലൂടെ 48ാം മിനിറ്റിൽ 1-0ന്​ ബ്ലാസ്​റ്റേഴ്​സ്​ മുന്നിട്ട്​ നിന്നിരുന്നു.​ സ്​റ്റൊജാനോവിച്ചി​​​​​​​​​െൻറ കോർണറായിരുന്നു വിനീത്​ ഗോളാക്കിമാറ്റിയത്​. എന്നാൽ 85ാം മിനിറ്റിൽ ഡൽഹിയുടെ സെർബിയൻ താരം ആൻഡ്രിയ കാലുദെറോവിച്ച് ഹെഡറിലൂടെ​ തിരിച്ചടി നൽകുകയായിരുന്നു​.

മുംബൈക്കെതിരായ രണ്ടാം മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ ഗോളിലൂടെ സമനില കൊണ്ട്​ തൃപ്​തിപ്പെടേണ്ടി വന്ന ബ്ലാസ്​റ്റേഴ്​സിന്​ ഇന്നത്തെ മത്സരവും സമാന അനുഭവമായി. ഇന്ന്​​ ഡൽഹിയുടെ കഠിന പരീക്ഷയായിരുന്നു ബ്ലാസ്​റ്റേഴ്​സിന്. ആക്രമിച്ച്​ കളിച്ച ഡൽഹിക്ക്​ തന്നെയായിരുന്ന മത്സരത്തിൽ മുൻതൂക്കം.

ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും മുന്നിട്ട്​ നിന്നത്​ ഡൽഹിയായിരുന്നു. കഴിഞ്ഞ രണ്ട്​ മത്സരങ്ങളിലെ പ്രകടനം ബ്ലാസ്​റ്റേഴ്​സിന്​ പുറത്തെടുക്കാനായില്ല.

67 ശതമാനം പന്ത്​ കയ്യിൽവെച്ച ഡൽഹിക്ക്​ മുന്നിൽ ബ്ലാസ്​റ്റേഴ്​സ്​ പലപ്പോഴായി രക്ഷപ്പെട്ടത്​ തലനാരിഴക്ക്​. 28ാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക്​ കേരളത്തി​​​​​​​​​​െൻറ വലക്കുള്ളിലേക്ക്​ പോകുമെന്ന്​ തോന്നിച്ചെങ്കിലും നായകൻ ജിങ്കൻ രക്ഷപ്പെടുത്തുകയായിരുന്നു. തുടർച്ചയായി മിസ്​പാസുകൾ വരുത്തിയതും ടീമിന്​ വിനയായി.

18ാം മിനിറ്റിൽ ഹോളിചരൺ നൽസാരിയും 21ാം മിനിറ്റിൽ മലയാളി താരം സഹലി​​​​​​​​​െൻറ സഹായത്തോടെ സ്​റ്റൊജനോവിച്ചും 33ാം മിനിറ്റിൽ സി.കെ. വിനീതും ഗോളടി ശ്രമം നടത്തിയെങ്കിലും എല്ലാ വിഫലമാവുന്ന കാഴ്​ചയായിരുന്നു. 40ാം മിനിറ്റിൽ മികച്ചൊരു ഗോളവസരം ഡൽഹിക്ക്​ ലഭിച്ചെങ്കിലും അത്​ പുറത്തടിച്ച്​ കളഞ്ഞത്​ കൊണ്ട്​ മാത്രം ആദ്യ പകുതിയിൽ ബ്ലാസ്​റ്റേഴ്​സ്​ രക്ഷപ്പെട്ടു.

ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ ഒാ​രോ ജ​യ​വും സ​മ​നി​ല​യു​മാ​യി നാ​ല്​ പോ​യ​ൻ​റാണ്​​ ഡേ​വി​ഡ്​ ജെ​യിം​സി​​​​​​​​​​​​െൻറ പടക്കുള്ളത്​. ഇതുവരെ ജയം രുചിച്ചിട്ടില്ലാത്ത ഡ​ൽ​ഹി​ക്ക്​ ഇന്ന്​ ജയം അനിവാര്യവുമായിരുന്നു. മലയാളി താരങ്ങളായ സഹൽ അബ്​ദുസമദും സി.കെ. വിനീതും ആദ്യ ഇലവനിലുണ്ടായിരുന്നു. ധീരജ്​ സിങ്ങിന്​ പകരം നവീൻ കുമാർ ഗോൾകീപ്പറായപ്പോൾ ജിംഗാൻ, ലാൽറുവാത്താര, പെസിച്​, റാകിപ്പ്​ എന്നിവരാണ്​ പ്രതിരോധം കാത്തത്​​. ഉദ്​ഘാടന മത്സരത്തിൽ എ.ടി.കെ തോൽപിച്ച ബ്ലാസ്​റ്റേഴ്​സ്​ രണ്ടാം മത്സരത്തിൽ മുംബൈയോട്​ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersdelhi dynamos FCsports newsISL 2018
News Summary - isl blasters vs delhi match-sports news
Next Story