ഇന്ന് താരലേലം
text_fieldsമുംബൈ: പത്ത് ടീമുകൾ, അഞ്ച് മാസത്തിലേറെ നീളുന്ന പോരാട്ടം, സൂപ്പർ കോച്ചുമാരുടെയും താരങ്ങളുടെയും സാന്നിധ്യം. കഴിഞ്ഞ മൂന്ന് സീസണിലും കണ്ടതാവില്ല ഇക്കുറി ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടം. സംഘാടനം മുതൽ ടീം തെരഞ്ഞെടുപ്പിൽ വരെ അതിശയങ്ങൾ ഒളിപ്പിച്ച സൂപ്പർലീഗിൽ ഇന്ന് താരലേല ദിനം. 205 ഇന്ത്യൻ കളിക്കാരെ ഉൾപ്പെടുത്തിയ ഡ്രാഫ്റ്റ് പട്ടിക െഎ.എസ്.എൽ സംഘാടകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ ടീമുകൾ ആരെയൊക്കെ സ്വന്തമാക്കണമെന്നതിൽ തലപുകഞ്ഞു തുടങ്ങി. ആദ്യം പ്രസിദ്ധീകരിച്ചതിൽനിന്നും ആറുപേരെകൂടി അധികം ഉൾപ്പെടുത്തിയാണ്പുതിയ പട്ടിക പുറത്തുവിട്ടത്. ഇവരിൽനിന്നും പത്ത് ടീമുകൾക്കായി ആവശ്യമുള്ളത് 135 കളിക്കാരെ.
ഡ്രാഫ്റ്റിലെ സൂപ്പർ
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മ്യൂലൻസ്റ്റീൻ മുതൽ അത്ലറ്റികോ കൊൽക്കത്തയുടെ ടെഡി ഷെറിങ്ഹാം, ടാറ്റയുടെ സ്റ്റീവ് കോപ്പൽ തുടങ്ങി പരിശീലകരും കോച്ചിങ് സ്റ്റാഫും നേരത്തെതന്നെ ഡ്രാഫ്റ്റ് വേദിയായ മുംബൈയിലെത്തി. ലേലത്തിൽ ഏതൊക്കെ താരങ്ങൾക്ക് വലവിരിക്കണം, എങ്ങനെ പണം ചെലവഴിക്കണം തുടങ്ങിയ പദ്ധതികളൊരുക്കിയാണ് ടീമുകൾ ഡ്രാഫ്റ്റിലെത്തുന്നത്. 1.10 കോടി വിലയുള്ള മലയാളി ഡിഫൻഡർ അനസ് എടെത്താടിക, യൂജിൻസൺ ലിങ്ദോ എന്നിവർക്കാവും ആദ്യ റൗണ്ടിൽ അവസരം ലഭിക്കുന്ന ക്ലബുകൾ കാശെറിയുക.
പോക്കറ്റിൽ 5.5 കോടി
സീസണിൽ 18 കോടി രൂപയാണ് കളികാരെ സ്വന്തമാക്കാൻ ടീമുകൾക്ക് അനുമതിയുള്ളത്. ഇതിൽ 12.5 കോടി വരെ വിദേശതാരങ്ങൾക്കായി ചെലവഴിക്കാം. ശേഷിച്ച 5.5 കോടിയിൽ 15 ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കണം. മൂന്ന് പേരെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ഇതിനകം 3.2 കോടി ചെലവാക്കി. ശേഷിച്ച തുകയിൽനിന്നു വേണം ഇന്ന് 12 താരങ്ങളെ പിടിക്കാൻ.
ഡ്രാഫ്റ്റ് ഇങ്ങനെ
ഒരു ടീമിൽ രണ്ട് അണ്ടർ 21 കളിക്കാർ ഉൾപ്പെടെ 15 മുതൽ 18 വരെ ഇന്ത്യൻ താരങ്ങൾ വേണം.
-പുതിയ ടീമായ ജാംഷഡ്പൂർ എഫ്.സിക്കാണ് ഡ്രാഫ്റ്റിലെ ആദ്യ അവസരം. ഒരു താരത്തെയും നിലനിർത്താത്ത ഡൽഹിയും ആദ്യ റൗണ്ടിൽ പെങ്കടുക്കും. രണ്ടാം റൗണ്ടിൽ പുണെ സിറ്റിക്കും ഇടം. മൂന്നാം റൗണ്ടിലാണ് ചെന്നൈ ഒഴികെ ബാക്കി ടീമുകൾ പെങ്കടുക്കുക. ഇത് മുതലുള്ള ടീം ഒാർഡർ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഡ്രാഫ്റ്റിൽ ആകെ 15 റൗണ്ടുകൾ.
-ഇൻസ്റ്റൻറ് ട്രേഡിങ്: ഒന്നാം സീസൺ ലേലത്തിലേതുപോലെ ഇൻസ്റ്റൻറ് ട്രേഡിങ്ങിന് ഇക്കുറിയും അവസരമുണ്ട്. ഒരു ടീം വിളിച്ച താരത്തിൽ മറ്റൊരു ടീമിന് താൽപര്യമുണ്ടെങ്കിൽ 15 സെക്കൻഡിനുള്ളിൽ ഇൗ അവസരം ഉപയോഗപ്പെടുത്താം. തുടർന്ന് ഇരു ക്ലബുകളുമായി ചർച്ച നടത്തി ധാരണയിൽ എത്തും. മുൻ നിശ്ചയിച്ച വിലയും ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.