ടിക്കറ്റുണ്ടോ ടിക്കറ്റ്...
text_fieldsകൊച്ചി: ടിക്കറ്റൊന്നും കൈയിലില്ളെങ്കിലും ശനിയാഴ്ച തന്നെ മലബാറില്‍നിന്ന് ഒട്ടേറെ കളിക്കമ്പക്കാര്‍ കൊച്ചിയുടെ മണ്ണിലത്തെിയിരുന്നു. ഏതുവിധേനയും ഐ.എസ്.എല്‍ ഫൈനലിന് ഒരു ടിക്കറ്റ് സംഘടിപ്പിക്കാന്‍ പറ്റുമോ എന്നതായിരുന്നു അവരുടെ നോട്ടം. എന്നാല്‍, നിരാശ മാത്രമായിരുന്നു ഫലം. അതേസമയം, കരിഞ്ചന്തയില്‍ പത്തിരട്ടി തുകക്ക് ടിക്കറ്റുകള്‍ തയാറാക്കി പല സംഘങ്ങളും സജീവമായിട്ടുണ്ട്.
55,000 പേര്‍ക്കാണ് പ്രവേശനമെന്നാണ് അധികൃതരുടെ അറിയിപ്പ്. എന്നാല്‍, പല മത്സരങ്ങള്‍ക്കും ഇതിലും എത്രയോ പേര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നുണ്ടെന്നാണ് സൂചന. ഫൈനലിന് ബുധനാഴ്ച ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ബോക്സ് ഓഫിസ് ടിക്കറ്റുകള്‍ വ്യാഴാഴ്ച ഉച്ചയോടെതന്നെ വില്‍പന പൂര്‍ത്തിയായി. കൊല്‍ക്കത്ത ആരാധകര്‍ ആയിരക്കണക്കിന് ടിക്കറ്റുകള്‍ ബുക്ക് ചെയ്തെന്നാണ് ഒൗദ്യോഗിക ഭാഷ്യം. കേരളം ഫൈനല്‍ ഉറപ്പാക്കിയശേഷം ടിക്കറ്റെടുക്കാമെന്നു കരുതിയ ഭൂരിപക്ഷം ആരാധകരും ടിക്കറ്റ് ലഭിക്കാതെ നിരാശരായി. വ്യാജ ഓണ്‍ലൈനുകള്‍ വഴി വരെ ടിക്കറ്റ് വില്‍പന നടക്കുകയാണ്. isltickets.com എന്ന സൈറ്റ് ഇത്തരത്തിലൊന്നാണ്.
ടിക്കറ്റ് കരിഞ്ചന്തയില്‍; മൂന്നുപേര്‍ അറസ്റ്റില്‍
ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തിന്‍െറ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. കേരള ബ്ളാസ്റ്റേഴ്സ്-അത്ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനല്‍ മത്സരത്തിന്‍െറ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റഴിക്കാനുള്ള ശ്രമത്തിനിടെ പട്ടാമ്പി താഴത്തേതില്‍ വീട്ടില്‍ മുസ്തഫ(19), കൊച്ചി കങ്ങരപ്പടി കൊല്ലംപറമ്പില്‍ ഗ്ളാഡീസ് വര്‍ഗീസ്(22), കൊല്ലം നീണ്ടകര പൂമുഖത്ത് വീട്ടില്‍ പ്രവീണ്‍ (21) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക്കറ്റ് കരിഞ്ചന്ത സാധ്യത മുന്‍നിര്‍ത്തി നഗരത്തില്‍ പൊലീസ് മഫ്തിയില്‍ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിരുന്നു. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങളുണ്ടോയെന്ന് കണ്ടത്തൊന്‍ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. 300 രൂപയുടെ ടിക്കറ്റ് 1300 രൂപക്കാണ് ഇവര്‍ വിറ്റിരുന്നത്. മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് ശനിയാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് 300 രൂപയുടെ ആറ് ടിക്കറ്റുകളും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.