െഎ.എസ്.എൽ: ബ്ലാസ്റ്റേഴ്സിന് തോൽവി
text_fieldsകൊച്ചി: പെനാൽറ്റിയും സെൽഫ്ഗോളും ഓഫ്സൈഡ് ഗോളുമെല്ലാം പിറവിയെടുത്ത കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ 2-1ന് മറികടന്ന നിലവിലെ റണ്ണേഴ്സ്അപ്പായ ബംഗളൂരു എഫ്.സി ഐ.എസ്.എൽ അഞ്ചാം സീസണിൽ തലപ്പത്തെത്തി. സീസണിലെ ആദ്യ കളിയിൽ ജയിച്ചശേഷം തുടരെ നാലു സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ഒടുവിൽ തോൽവിയുമായി. നിർഭാഗ്യത്തിെൻറ തുടർച്ചയിലായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ തോൽവി. ആദ്യന്തം പൊരുതിനിന്ന ബ്ലാസ്റ്റേഴ്സ് വലയിൽ പന്തുകയറിയത് ഓഫ്സൈഡിലും സെൽഫിലുമായി.
17ാം മിനിറ്റിൽ സുനിൽ ഛേത്രി ബംഗളൂരുവിനെ മുന്നിലെത്തിച്ചപ്പോൾ 30ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സ്ലാവിസ സ്റ്റൊയാനോവിച്ചാണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. 80ാം മിനിറ്റിൽ നികോള ക്രമാരവിച് വഴങ്ങിയ സെൽഫ്ഗോൾ ബ്ലാസ്റ്റേഴ്സിെൻറ വിധിയെഴുതി. മലയാളി താരം കെ. പ്രശാന്ത് െപ്ലയിൽ ഇലവനിലെത്തി. വിനീതും സഹലും സ്ഥാനം നിലനിർത്തി. പൊപ്ലാറ്റ്നിക് പുറത്തായി. ആദ്യം ഒപ്പത്തിനൊപ്പം ബംഗളൂരുവിെൻറ കരുത്തിനെ കൂസാതെ തുടക്കം മുതൽ ആത്മവിശ്വാസത്തോടെയായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ കളി.
പൊപ്ലാറ്റ്നികിെൻറ അഭാവത്തിൽ ഡംഗലായിരുന്നു സ്റ്റൊയാനോവിച്ചിനൊപ്പം മുന്നേറ്റത്തിൽ. വിനീതും പ്രശാന്തും വിംഗുകളിൽ അണിനിരന്നു. മൈതാനമധ്യത്തിൽ ഡിഫൻസീവ് ഷീൽഡായി ക്രമാരവിച്ചും കളിമെനയാൻ സഹലും. പിൻനിരയിൽ ഇടത്തുനിന്ന് വലത്തേക്കു മാറിയ സിറിൾ കാലിയുടെ ദൗത്യം ഛേത്രിയെ പൂട്ടുകയായിരുന്നു. സ്റ്റൊയാനോവിച് തൊട്ടുനീക്കിയ പന്തിൽ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് സമ്മർദം ചെലുത്തിക്കളിച്ചെങ്കിലും യുവാനനും സെറാനും കെട്ടിയ പ്രതിരോധം പിളർത്താനായില്ല.
ഗോൾ 1-0 (17 മിനിറ്റ്) സുനിൽ ഛേത്രി (ബംഗളൂരു എഫ്.സി)
വ്യക്തമായ ഓഫ്സൈഡിൽനിന്ന് പിറവിയെടുത്ത ഗോൾ. മികുവിെൻറ ത്രൂ ബാൾ കാലിലെടുക്കാൻ ഓടിക്കയറിയ ഇന്ത്യൻ ക്യാപ്റ്റൻ ഓഫ് സൈഡാണെന്ന് മനസ്സിലാക്കിയ കാലി ഒപ്പം ഓടിയില്ല. ലൈൻ റഫറി കൊടിയുയർത്താതിരുന്നതോടെ ഒപ്പമെത്താൻ ശ്രമിച്ച സന്ദേശ് ജിങ്കാനെ മറികടന്ന ഛേത്രിയുടെ വലങ്കാലൻ ഷോട്ട് നവീൻകുമാറിന് അവസരമൊന്നും നൽകിയില്ല.
ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്സ് കളി മാറ്റി. വിനീത് ഇടത്തേക്കും പ്രശാന്ത് വലത്തേക്കും വിങ്ങുകൾ മാറി. പ്രശാന്തിെൻറ മനോഹരമായ ക്രോസ് സ്‌റ്റൊയാനോവിച്ചിന് എത്തിപ്പിടിക്കാനാവാതിരുന്നതിന് പിന്നാലെ ഗോളെത്തി.
ഗോൾ 1-1 (30 മിനിറ്റ്)സ്ലാവിസ സ്റ്റൊയാനോവിച് (കേരള ബ്ലാസ്റ്റേഴ്സ്)
വലതു വിങ്ങിൽ കാലിയുടെ ത്രോ സ്വീകരിച്ച് ബോക്സിലേക്ക് കടന്നുകയറിയ സഹലിനെ നിഷുകുമാർ പിന്നിൽനിന്ന് വീഴ്ത്തിയപ്പോൾ റഫറി ആർ. വെങ്കിടേഷിന് പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടാൻ അമാന്തമുണ്ടായില്ല. കഴിഞ്ഞ കളിയിൽ പെനാൽറ്റി നഷ്ടമാക്കിയതിെൻറ സമ്മർദമുണ്ടായിട്ടും സ്റ്റൊയാനോവിച് ഗുർപ്രീത് സിങ്ങിനെ കീഴടക്കി.
കണ്ണുചിമ്മിയ കളിവിളക്കുകൾ
നാലു ഫ്ലഡ് ൈലറ്റുകളിൽ ഒന്ന് കണ്ണുചിമ്മിയതോടെ അരമണിക്കൂർ വൈകിയാണ് രണ്ടാം പകുതി തുടങ്ങിയത്. ആദ്യ പകുതിയിലെ ആവേശം പകുതിയായി കുറഞ്ഞപ്പോൾ കളി തണുത്തു. ഇരു ടീമുകളും അലസമായി പന്തുതട്ടിയ ഈ ഘട്ടത്തിൽ നേരിയ മുൻതൂക്കം ബംഗളൂരുവിനായിരുന്നു. അതിനിടെ ബ്ലാസ്റ്റേഴ്സ് തളർന്നുതുടങ്ങിയ സഹലിനെയും ഡംഗലിനെയും കയറ്റി കറേജ് പെകൂസനെയും ഹാളിചരൺ നർസാരിയെയും ഇറക്കി. ബംഗളൂരു കോച്ചും മടിച്ചുനിന്നില്ല. ഉദാന്ത സിങ്ങിനും യുവാനനും പകരം കീൻ ലൂയിസും സിസ്കോയും എത്തി. ഇതോടെ കളി ചൂടുപിടിച്ചു. പ്രശാന്തിെൻറ ത്രൂ പാസ് പുറത്തേക്കടിച്ച് വിനീത് സുവർണാവസരം കളഞ്ഞിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് വലയനങ്ങി.
ഗോൾ 2-1 (80 മിനിറ്റ്)നികോള ക്രമാരവിച് -സെൽഫ് ഗോൾ (ബംഗളൂരു എഫ്.സി)
വലതു വിങ്ങിൽ മികുവിെൻറ പാസിൽ ഡിമാസ് ഡെൽഗാഡോയുടെ ഷോട്ട് നവീൻ തടുത്തെങ്കിലും റീബൗണ്ട് ക്രമാരവിച്ചിെൻറ ദേഹത്തുതട്ടി വലയിൽ കയറി. അവസാനഘട്ടത്തിൽ ഗോൾ വഴങ്ങുന്ന പതിവ് തെറ്റിക്കാതിരുന്ന ബ്ലാസ്റ്റേഴ്സ് ഒടുവിൽ പൊപ്ലാറ്റ്നികിനെ ഇറക്കിയിട്ടും കാര്യമുണ്ടായില്ല. അഞ്ചു മിനിറ്റിെൻറ ഇഞ്ചുറി സമയവും തോറ്റവരുടെ കളിയായിരുന്നു ബ്ലാസ്റ്റേഴ്സിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.