മോശം പ്രകടനം; കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് െജയിംസ് രാജിവച്ചു
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസ് പുറത്ത ്. 2021വരെ കരാർ നിലനിൽക്കെയാണ് ടീം മാനേജ്മെൻറ് നടപടി. സീസണിൽ ടീം പരാജയത്തിൽ കൂപ്പുക ുത്തുകയും ആരാധകരൊന്നാകെ കൈയൊഴിഞ്ഞതുമാണ് ജെയിംസിെൻറ പുറത്തേക്കുള്ള വഴി ഉറപ്പാ ക്കിയത്. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ നായകനും കഴിഞ്ഞ സീസണിൽ രക്ഷകനായും അവതരി ച്ച ജെയിംസ് അഞ്ചാം സീസണിെൻറ മധ്യത്തിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നുമില്ലാതെയാ ണ് കളമൊഴിയുന്നത്.
അതേസമയം, പരസ്പര ധാരണയോടെയാണ് ജെയിംസ് വഴി പിരിഞ്ഞതെന്നാണ ് ക്ലബിെൻറ വിശദീകരണം.ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ മാർക്വീതാരവും പരിശീലകനു മായിരുന്നു ജെയിംസ്. ഗോൾവലക്കു മുന്നിലെ മിന്നുംതാരം പരിശീലക വേഷത്തിൽ ആദ്യമായിരുന ്നു. ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ചത്തിൽ നിർണായകമായി പങ്കുവഹിച്ചു. പേരെടു ത്ത പരിശീലകനല്ലാഞ്ഞിട്ടും ആദ്യ സീസണിലെ റെക്കോഡാണ് വീണ്ടും ബ്ലാസ്റ്റേഴ്സ് ക്യാമ്പ ിലെത്തിച്ചത്.
നാലാം സീസണിനിടെ 2018 ജനുവരിയിലാണ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ത്. തുടർച്ചയായ പരാജങ്ങൾക്കൊടുവിൽ റെനെ മ്യൂലെൻസ്റ്റീൻ പുറത്തായതിനുപിന്നാലെ ജ െയിംസിനെ മാനേജ്മെൻറ് തിരിച്ചുവിളിക്കുകയായിരുന്നു. പ്രതിസന്ധിയിൽ ഉഴറിയ ബ്ലാസ്റ്റേഴ്സിൽ രക്ഷകെൻറ സ്ഥാനമായിരുന്നു ജെയിംസിന്. പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന ടീമിനെ ആറാം സ്ഥാനത്തെത്തിച്ച് സൂപ്പർ കപ്പിനു യോഗ്യരാക്കി. പുതിയ സീസണിലേക്കുള്ള മികച്ച തയാറെടുപ്പിനു ജെയിംസിെൻറ സാന്നിധ്യം തുണയാകുമെന്ന് പ്രതീക്ഷിച്ച് 2021വരെ കരാറും ഒപ്പിട്ടു.
യുവതാരങ്ങൾക്ക് മുൻഗണന ജെയിംസ് ഇക്കുറി ടീം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ, അവയെല്ലാം ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു. വിദേശ-സ്വദേശ താരങ്ങളുമായി യുവരക്തത്തിൽ വിശ്വസിച്ച ടീം പക്ഷേ പതറിപ്പോയി. 12 മത്സരങ്ങൾ ഒരു ജയം മാത്രം സമ്പാദ്യമുള്ള ടീമിന് വിന്നിങ് കോമ്പിനേഷൻ കണ്ടെത്താൻ ജെയിംസിനു കഴിഞ്ഞില്ല.
അടുത്തതാര്?
പുതിയ പരിശീലകൻ ആരെന്ന് ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടിട്ടില്ല. ക്രിസ്മസ്-ഏഷ്യൻ കപ്പ് ഇടവേള കഴിഞ്ഞ് ഫെബ്രുവരി രണ്ടാം വാരമാണ് കളി പുനരാരംഭിക്കുന്നത്. അതിന് മുമ്പ് പുതിയ കോച്ചിനെ പ്രഖ്യാപിക്കും. സഹപരിശീലകൻ താങ്ബോയ് സിങ്തോക്കാവും ഇടക്കാല ചുമതലയെന്നാണ് സൂചന.
െഎ.എസ്.എൽ പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ മാർക്വീതാരവും പരിശീലകനുമായിരുന്നു െജയിംസ്. ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം ആദ്യമായിട്ടായിരുന്നു പരിശീലകക്കുപ്പായമണിഞ്ഞത്. ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെ എത്തിച്ചതിൽ അദ്ദേഹത്തിെൻറ പങ്ക് നിർണായകമായി. 14 മത്സരങ്ങളിൽ അഞ്ച് ജയവും നാല് സമനിലയും അഞ്ച് തോൽവിയുമായി മുന്നേറിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ 95ാം മിനിറ്റിൽ മുഹമ്മദ് റഫീക് നേടിയ ഒറ്റ ഗോളിൽ അത്്ലറ്റികോ ഡി കൊൽക്കത്തയോടാണ് തോറ്റത്. പേരെടുത്ത പരിശീലകനല്ലാഞ്ഞിട്ടും ഐ.എസ്.എല്ലിലെ അനുഭവസമ്പത്ത് തന്നെയാണ് െജയിംസിന് ഗുണമായത്.
ലിവർപൂൾ, ആസ്റ്റൻവില്ല, മാഞ്ചസ്റ്റർ സിറ്റി, പോര്ട്സ്മൗത്ത്, വെസ്റ്റ്, ബ്രിസ്റ്റോള് സിറ്റി, ബേണ്സ്മൗത്ത് തുടങ്ങിയ ക്ലബുകളുടെയും ഇംഗ്ലണ്ട് അണ്ടർ-21, ബി, സീനിയർ ടീമുകളുടെയും ഗോൾവലക്കുമുന്നിലെ വിശ്വസ്തനായിരുന്നു ജെയിംസ്. 2004ലെ യൂറോകപ്പ്, 2010ലെ ഫിഫ ലോകകപ്പ് ഉൾപ്പെടെ ഇംഗ്ലണ്ടിനായി 53 മത്സരങ്ങളിൽ ഗോൾവല കാത്തു. ക്ലബ് കരിയറിൽ 956 മത്സരങ്ങൾ കളിച്ച ജെയിംസ് ഏഴുവർഷം ലിവർപൂളിനൊപ്പമായിരുന്നു.
ഇത് റെക്കോഡ് തോൽവി
കേരള ബ്ലാസ്റ്റേഴ്സിനും ഡേവിഡ് ജെയിംസിനും ഈ സീസണിൽ പ്രതീക്ഷയുടെ പച്ചപ്പ് വല്ലതും അവശേഷിച്ചിരുന്നുവെങ്കിൽ അതുകൂടി കഴുകിക്കളഞ്ഞാണ് കഴിഞ്ഞ രാത്രിയിൽ മുംബൈ കളി മതിയാക്കിയത്. മഞ്ഞക്കുപ്പായക്കാർക്ക് ഇനി ആത്മവിശ്വാസം ഒരു തരിമ്പും ബാക്കിയില്ല. ഹാട്രിക്കിലും നിർത്താതെ ഗോളടി തുടർന്ന മുഡോ സുേഗാ നാലു ഗോളുമായി ടീമിെൻറ വിജയത്തിൽ കപ്പിത്താനായപ്പോൾ ഒരുപിടി റെക്കോഡുകൾ കൂടി ഫുട്ബാൾ അറീനയിൽ പിറന്നു. െഎ.എസ്.എല്ലിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോൾനേടുന്ന താരമായ സുഗോ മാറി. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി കൂടിയായി (6-1) ഇത്. സമാനമായി കീഴടങ്ങിയത് 2016 ൽ ഇതേ മുംബൈക്ക് മുന്നിലായിരുന്നു (5-0). ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ വാങ്ങുന്നത് ആദ്യവുമായി. 12 കളിയിൽ ആറ് സമനിലയും അഞ്ച് തോൽവിയുമായതോടെ േപ്ല ഒാഫിെൻറ പരിസരത്തുനിന്നും മഞ്ഞപ്പട അപ്രത്യക്ഷവുമായി. ഇനി സൂപ്പർകപ്പിെന മനസ്സിൽ കണ്ട് പന്തുതട്ടാമെന്ന് മാത്രം.
ഏഷ്യാകപ്പിനുള്ള ഇടവേളക്ക് പിരിഞ്ഞ ലീഗിന് ഇനി കളി പുതുവർഷത്തിലാണ്. ഞായറാഴ്ച രാത്രി ബ്ലാസ്റ്റേഴ്സ് വല പഞ്ചറാക്കിയ മുംബൈ ഷോ അവസാനിച്ചതിനു പിന്നാലെ സീസൺ ബിഗ് ബ്രേക്കിന് പിരിഞ്ഞു. ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്ന് വരെ യു.എ.ഇ വേദിയാവുന്ന ഏഷ്യൻ കപ്പിെൻറ തിരക്കും ബഹളവും കഴിഞ്ഞ് മാത്രമേ പോരാട്ടങ്ങൾക്ക് ബൂട്ട് മുറൂകൂ.
കിരീടപ്പോരാട്ടത്തിെൻറ പാതിയിലേറെ ദൂരം എല്ലാവരും പിന്നിട്ടതോടെ ഇടവേള കഴിഞ്ഞുള്ള അങ്കങ്ങൾക്ക് വാശിയേറും. േപ്ല ഒാഫിലേക്കുള്ള നാലു പേരിൽ ഒന്നാവാൻ ആദ്യ ആറുപേരിലാണ് ഇപ്പോൾ പോരാട്ടം. ബംഗളൂരു (27), മുംൈബ സിറ്റി (24), എഫ്.സി ഗോവ (20), നോർത് ഇൗസ്റ്റ് (20) എന്നിവരാണ് നിലവിൽ ആദ്യ സ്ഥാനങ്ങളിൽ. തൊട്ടുപിന്നിലായി ജാംഷഡ്പൂരും (19), എ.ടി.കെയും (16) ഉണ്ട്. എന്നാൽ, അവസാന മൂന്നിലുള്ള കേരള ബ്ലാസ്റ്റേഴ്സ് (9), ഡൽഹി ഡൈനാമോസ് (7), ചെന്നൈയിൻ (5) എന്നിവർക്ക് േപ്ലഒാഫിനെ കുറിച്ച് ആകുലപ്പെടാനില്ല. ശേഷിക്കുന്ന ആറ് കളിയിൽ എന്ത് അദ്ഭുതങ്ങൾ സംഭിച്ചാലും ഇൗ മൂന്നുപേർ പടിക്കു പുറത്തുതന്നെയെന്ന് വ്യക്തമായി. ചുരുക്കത്തിൽ, പുതുവർഷത്തിൽ ഒട്ടും സമ്മർദമില്ലാതെ പന്തുതട്ടാൻ കഴിയുന്നവരും ഇവരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.