ഐ.എസ്.എല്‍: കേരള ബ്ലാസ്റ്റേഴ്സ് x മുംബൈ സിറ്റി എഫ്.സി പോരാട്ടം ഇന്ന്
text_fieldsമുംബൈ: സ്വന്തം മണ്ണിലെ രണ്ട് തകര്‍പ്പന്‍ ജയങ്ങളുടെ ആത്മവിശ്വാസവുമായി സെമി ബര്‍ത്തുറപ്പിക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് ശനിയാഴ്ച മുംബൈയില്‍. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ തങ്ങളുടെ 11ാം അങ്കത്തിനിറങ്ങുന്ന മഞ്ഞപ്പടക്ക് എതിരാളി ഡീഗോ ഫോര്‍ലാനും സുനില്‍ ഛേത്രിയും നയിക്കുന്ന മുംബൈ സിറ്റി എഫ്.സി. പോയന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരാണ് മുംബൈയും (16) ബ്ളാസ്റ്റേഴ്സും (15). ശനിയാഴ്ച ജയിക്കുന്നവര്‍ക്ക് സെമി ഏതാണ്ടുറപ്പിക്കാം. സീസണ്‍ ആദ്യത്തില്‍ ഇരുവരും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ചോപ്രയുടെ ഗോളില്‍ ബ്ളാസ്റ്റേഴ്സിനായിരുന്നു (1-0) ജയം.
ജയമില്ലാതെ തുടര്‍ച്ചയായി രണ്ട് കളിയും കടന്നാണ് മുംബൈ 12ാം അങ്കത്തിനിറങ്ങുന്നതെങ്കില്‍, കൊച്ചിയില്‍ രണ്ട് കൂട്ടക്കശാപ്പ് നടത്തിയാണ് ബ്ളാസ്റ്റേഴ്സ് മുംബൈയിലേക്ക് പറന്നത്. മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്‍െറ സാന്നിധ്യവും ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വരവും മുംബൈയെ ഉണര്‍ത്തിക്കഴിഞ്ഞു. എഫ്.സി ഗോവ (2-1), ചെന്നൈയിന്‍ (3-1) എന്നിവരെ തോല്‍പിച്ച് ഊര്‍ജം നിറച്ച ബ്ളാസ്റ്റേഴ്സിന് വര്‍ധിതവീര്യമാണ് മുംബൈയില്‍. സി.കെ. വിനീത്, റിനോ ആന്‍േറാ എന്നിവരുടെ വരവ് ടീമിനെ ആകെ ഉണര്‍ത്തിയെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ തന്നെ സമ്മതിക്കുന്നു. ഒപ്പം, കേളികേട്ട പ്രതിരോധത്തിന് കടുപ്പംകൂട്ടാന്‍ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും ഇന്നിറങ്ങും.
ഹ്യൂസ് Vs ഫോര്‍ലാന്‍
മുംബൈ ഫുട്ബാള്‍ അറീനയില്‍ മുംബൈ സിറ്റിയും കേരള ബ്ളാസ്റ്റേഴ്സും ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളുടെയും മാര്‍ക്വീ താരങ്ങളിലാവും ശ്രദ്ധ. 2009-10 സീസണ്‍ യൂറോപ ലീഗ് ഫൈനല്‍. ഹ്യൂസ് കളിച്ച ഫുള്‍ഹാമും ഫോര്‍ലാന്‍ നയിച്ച അത്ലറ്റികോ മഡ്രിഡും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ഫുള്‍ഹാമിന്‍െറ ചരിത്രത്തിലെ അവിസ്മരണീയ ദിനം. സെര്‍ജിയോ അഗ്യൂറോ-ഫോര്‍ലാന്‍ മുന്നേറ്റത്തിലൂടെ കളം നിറഞ്ഞ അത്ലറ്റികോയെ തളച്ചിടാനുള്ള നിയോഗം അന്ന് ഹ്യൂസിനായിരുന്നു. അധികസമയത്തേക്ക് നീങ്ങിയ കളിയില്‍ ഫോര്‍ലാന്‍െറ ഇരട്ടഗോളില്‍ അത്ലറ്റികോ കിരീടമണിഞ്ഞു. തന്‍െറ കരിയറിലെ ഏറ്റവും അവിസ്മരണീയവും നിരാശയും നിറഞ്ഞ ദിനമായിരുന്നു ആ ഫൈനലെന്നാണ് ഹ്യൂസ് ഓര്‍മിച്ചത്. ശനിയാഴ്ച വീണ്ടും ഫോര്‍ലാനെതിരെ മുഖാമുഖമത്തെുമ്പോള്‍ പകയൊന്നുമില്ല, എങ്കിലും മുമ്പ് തളച്ചിട്ട ആ കുതിപ്പിനെ കാലില്‍ കുരുക്കാന്‍ തയാറാണെന്ന് വടക്കന്‍ അയര്‍ലന്‍ഡ് താരം വ്യക്തമാക്കുന്നു.
ഹ്യൂസില്ലാതെയായിരുന്നു കഴിഞ്ഞ മൂന്ന് കളിയിലും ബ്ളാസ്റ്റേഴ്സ് ഇറങ്ങിയത്. നാട്ടിലേക്ക് മടങ്ങും മുമ്പ് പരിക്കേറ്റ താരത്തെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍നിന്നും പുറത്തിരുത്തി. വടക്കന്‍ അയര്‍ലന്‍ഡിന്‍െറ രണ്ട് കളിയിലും ഹ്യൂസ് ഇറങ്ങിയിരുന്നില്ല. എങ്കിലും, ഫോര്‍ലാന്‍-ഛേത്രി-സോണി നോര്‍ദെ ത്രിമൂര്‍ത്തികളുടെ മുന്നേറ്റത്തെ തടയാന്‍ പരിക്കിനെ മറന്ന് ഹ്യൂസിനെയും കോച്ച് കോപ്പല്‍ അണിനിരത്തിയേക്കും.
എല്ലാം കോപ്പല്‍ പറയുംപോലെ
കോച്ച് സ്റ്റീവന്‍ കോപ്പലിന്‍െറ മനസ്സിലാണ് കേരള ബ്ളാസ്റ്റേഴ്സ്. ഹ്യൂസിന്‍െറ മടങ്ങി വരവ്, ഗോളടിച്ചുകൊണ്ട് സി.കെ. വിനീതിന്‍െറ സാന്നിധ്യം, വിങ്ങില്‍ കളിക്കാനും എതിര്‍ പോസ്റ്റിലേക്ക് പന്ത് പറത്താനുമുള്ള മിടുക്കുമായി റിനോ ആന്‍േറാ, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി മെഹ്താബ് ഹുസൈന്‍. കോപ്പലിന്‍െറ കൈ നിറയെ ആയുധങ്ങളാണിപ്പോള്‍. ഹോസു-ഹെങ്ബര്‍ട്ട്-ജിങ്കാന്‍ കൂട്ടിന് പുറമെ ശേഷിച്ചവരെ എങ്ങനെ ഉള്‍പ്പെടുത്തി ഗെയിം പ്ളാനൊരുക്കുമെന്നതാവും കോച്ചിന്‍െറ വെല്ലുവിളി. മൂര്‍ച്ചയേറിയ മുംബൈ ആക്രമണത്തെ തടയാന്‍ കരുത്തുറ്റ പ്രതിരോധം മാത്രമാവും കോപ്പലിനു മുന്നിലെ പോംവഴി. ചെന്നൈയിനെ തടഞ്ഞ 4-3-1-2 ശൈലി തന്നെയാവും മുംബൈക്കെതിരെയും ബ്ളാസ്റ്റേഴ്സ് സ്വീകരിക്കുക. പ്രതിരോധത്തില്‍ കുറഞ്ഞൊന്നുമില്ളെന്ന് സാരം. കഴിഞ്ഞ കളിയില്‍ പുറത്തിരുത്തിയ മുഹമ്മദ് റാഫിയുടെയും പാതിവഴിയില്‍ പിന്‍വലിച്ച മൈക്കല്‍ ചോപ്രയും പ്ളെയിങ് ഇലവനില്‍ ഇടം നേടിയാല്‍ അദ്ഭുതമാവും. പരിക്കേറ്റ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന് പകരം അന്‍ോണിയോ ജര്‍മന്‍ പ്ളെയിങ് ഇലവനിലത്തെും. മിഡ്ഫീല്‍ഡില്‍ അസ്റാക് മെഹ്മത്, ദിദിയര്‍ കാദിയോ എന്നിവര്‍ക്കൊപ്പം വിങ്ങില്‍ സി.കെ. വിനീത് കൂടി നിറയുന്നതോടെ ബ്ളാസ്റ്റേഴ്സ് റെഡി.
ബ്ളാസ്റ്റേഴ്സിനെ അറിഞ്ഞ് മുംബൈ
എതിരാളിയുടെ ശക്തി-ദൗര്‍ബല്യങ്ങള്‍ പഠിച്ചെടുത്താണ് മുംബൈ സ്വന്തം മണ്ണില്‍ ജയം തേടിയിറങ്ങുന്നത്. ‘ലീഗിലെ ഏറ്റവും ശക്തമായ പ്രതിരോധമാണ് ബ്ളാസ്റ്റേഴ്സ്. മുന്‍ മത്സരങ്ങളുടെയത്ര ഇന്ന് അവസരമൊരുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ, ഏത് നിസ്സാര അവസരവും ഗോളാക്കാന്‍ മിടുക്കരാണ് ഞങ്ങളുടെ കളിക്കാര്‍’ -മുംബൈ കോച്ച് അലക്സാന്ദ്രെ ഗ്വിമ്മിറസിന്‍െറ വാക്കുകളില്‍ എല്ലാമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.