െഎ.എസ്.എൽ വീണ്ടും പോരാട്ടച്ചൂടിലേക്ക്; ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരുവിനെതിരെ
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഇടവേളക്ക് വിരാമമിട്ട് നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ശനിയാഴ്ച പോരിനിറങ്ങുന്നു. ലീഗിൽ ഇതുവരെ പ് രതീക്ഷിച്ച മുന്നേറ്റം നടത്താനാവാതെപോയ ഇരുടീമുകൾക്കും വിജയത്തിൽ കുറഞ്ഞൊന്നും മ ുന്നോട്ടുള്ള കുതിപ്പിന് കാര്യമായ ഫലം ചെയ്യില്ലെന്നതിനാൽ കണ്ഠീരവയിൽ നടക്കുന്ന ‘ഫ ാൻ വാർ മാച്ച്’ കളത്തിനകത്തും പുറത്തും ഒരുപോലെ പ്രധാനമാണ്. ഒരു ജയം, ഒരു സമനില, രണ്ടു ത ോൽവിയടക്കം നാല് മത്സരങ്ങളിൽനിന്ന് നാലു പോയൻറുമായി പട്ടികയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. ഇത്രയും മത്സരങ്ങളിൽനിന്ന് ഒറ്റ ജയവും മൂന്നു സമനിലയുമടക്കം ആറു പോയൻറുമായി അഞ്ചാമതാണ് ബംഗളൂരു. എ.ടി.കെക്കെതിരായ ജയം ഒഴിച്ചുനിർത്തിയാൽ തങ്ങളെക്കാളും പിറകിലുള്ള മുംൈബയോടും ഹൈദരാബാദിനോടുമാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ദുർബലർക്കുമുന്നിൽ അടിപതറുേമ്പാഴും കരുത്തരോട് കരുത്തുകാട്ടുന്ന ബ്ലാസ്റ്റേഴ്സിെൻറ ശീലമാണ് ബംഗളൂരുവിനെതിരായ എവേ മാച്ചിനെ സസ്പെൻസ് ത്രില്ലറാക്കുന്നത്.
പരിക്കിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്സ്
ജിങ്കാനില്ലാത്ത പ്രതിരോധനിരയെ നയിച്ചിരുന്ന ജെയ്റോ റോഡ്രിഗസിനുകൂടി പരിക്കേറ്റതോടെ ബ്ലാസ്റ്റേഴ്സിെൻറ നില പരുങ്ങലിലാണ്. മലയാളി താരം ഹക്കുവായിരിക്കും പകരമിറങ്ങുക. ഒഡിഷക്കെതിരെ അഞ്ചു മലയാളി താരങ്ങളെ ഇറക്കിയ കോച്ച് ഷെേട്ടാരി ബംഗളൂരുവിനെതിരെയും ആ ഫോർമേഷൻ സ്വീകരിച്ചാൽ ഗോൾകീപ്പർ ടി.പി. രഹിനേഷിന് പുറമെ ഹക്കു, സഹൽ, പ്രശാന്ത്, രാഹുൽ എന്നിവരും ആദ്യ ഇലവനിലുണ്ടാവും. മെസ്സി ബൗളി ഫിറ്റ്നസ് ൈകവരിച്ചതും റോഡ്രിഗസിന് പരിക്കേറ്റതും ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിെച്ചങ്കിലും പ്രതിരോധത്തിലെ ലൂയ് സുവർലൂണിെൻറയും മധ്യനിരയിലെ മരിയോ ആർക്വെസിെൻറയും കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ഒാഗ്ബച്ചെയുടെ ഒറ്റയാൾ ആക്രമണത്തിലാണ് ബ്ലാസ്റ്റേഴ്സിെൻറ കണ്ണ്. രാഹുലും സഹലും മികവ് ആവർത്തിച്ചാൽ പ്രതീക്ഷക്ക് വകയുണ്ടാവും.
ഗോൾ വരൾച്ച മാറ്റി ബംഗളൂരു
ശക്തമായ ലൈനപ്പാണെങ്കിലും ഗോൾ വരൾച്ചയായിരുന്നു ബംഗളൂരു എഫ്.സിയെ അലട്ടിയിരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലും കണ്ട പ്രകടനത്തിെൻറ ഏഴയലത്തെത്തുന്നതായിരുന്നില്ല ആദ്യ മത്സരങ്ങളിൽ ബംഗളൂരുവിെൻറ കളി. ഗോവക്കെതിരെ ഒറ്റ ഗോളിൽ പോയൻറ് പങ്കിട്ടപ്പോൾ നോർത്ത് ഇൗസ്റ്റിനെതിരെയും ജാംഷഡ്പുരിനെതിരെയും ഗോളില്ലാ സമനില. ഗോൾവരൾച്ച തീർന്നത് പോയൻറ്പട്ടികയിലെ അവസാനക്കാരായ ചെന്നൈയിനെ സ്വന്തം മണ്ണിൽ എതിരാളികളായി കിട്ടിയപ്പോഴായിരുന്നു.
എതിരില്ലാത്ത മൂന്നുഗോളിനായിരുന്നു ജയം. മധ്യനിരയിൽ ആൽബർട്ട് സെറാന് പരിക്കേറ്റെങ്കിലും എറിക് പാർത്താലു തിരിച്ചെത്തിയതോടെ രൂപപ്പെട്ട പാർത്താലു- ആഷിഖ് കുരുണിയൻ- സുനിൽ ചേത്രി- ഉദാന്തസിങ് ഡയമണ്ട് ഫോർമേഷൻ ചെന്നൈക്കെതിരെ ഫലം കണ്ടിരുന്നു. സ്റ്റാർ സ്ട്രൈക്കർ ഛേത്രി ഉജ്ജ്വല ഗോളോടെ സീസണിലെ ആദ്യ ഗോൾ കഴിഞ്ഞകളിയിൽ കണ്ടെത്തിയതും കോച്ച് കൊഡ്രാറ്റിന് പ്രതീക്ഷ നൽകുന്നു. െഎ.എസ്.എല്ലിൽ ബംഗളൂരുവിനെതിരെ ഒരു ജയംപോലും ഇതുവരെ ബ്ലാസ്റ്റേഴ്സിന് നേടാനായിട്ടില്ല. നാലുതവണ മുഖാമുഖം കണ്ടപ്പോൾ മൂന്നു തവണയും ബംഗളൂരു ജയിച്ചു. ഒരു കളി സമനിലയിലുമായി.
കണ്ഠീരവ ൈമതാനത്തെ ബ്ലാസ്റ്റേഴ്സിെൻറ രണ്ടാം ഹോം ഗ്രൗണ്ടായാണ് മഞ്ഞപ്പട ആരാധകർ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ ബംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരത്തിന് കണ്ഠീരവ മഞ്ഞക്കടലാക്കിയ ആരാധകർ ഇത്തവണയും ആവേശത്തിെൻറ അല തീർക്കാനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.