എ.എഫ്.സി യോഗ്യത തേടി ബംഗളൂരു
text_fieldsബംഗളൂരു: െഎ.എസ്.എൽ തിരക്കുകൾക്കിടെ, എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തിലെ രണ്ടാംപാദ പോരാട്ടത്തിൽ ബംഗളൂരു എഫ്.സി ഇന്ന് ട്രാൻസ്പോർട്ട് യുനൈറ്റഡിനെ നേരിടും. ബംഗളൂരുവിെൻറ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഭൂട്ടാൻ ക്ലബ് ട്രാൻസ്പോർട്ടിനെ ആദ്യ പാദത്തിൽ അവരുടെ തട്ടകത്തിൽ നീലപ്പട ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. തിമ്പുവിൽ നടന്ന ആദ്യപാദത്തിൽ മുൻനിര താരങ്ങളില്ലാതെ കളിച്ച ബംഗളൂരു പ്രതിരോധത്തിൽ ഉൗന്നി ഗോൾ വഴങ്ങാതെ കളിയവസാനിപ്പിക്കാനായിരുന്നു ഒരുങ്ങിപ്പുറപ്പെട്ടത്. കോച്ച് ആൽബർട്ട് റോക്കയുടെ ആ തന്ത്രം ഫലിക്കുകയും ചെയ്തു. എതിർവലയിൽ ഇന്ന് ഗോളടിച്ചുകൂട്ടി കളിജയിച്ചാൽ നിലവിലെ റണ്ണറപ്പുകളായ നീലപ്പടക്ക് പ്ലേ ഒാഫിലെത്താം.
ആദ്യ പാദത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് കളത്തിലെത്തും. െഎ.എസ്.എല്ലിലെ നിലവിലെ ഇന്ത്യൻ ടോപ് സ്കോററായ താരം മുന്നേറ്റത്തിലെത്തുന്നതോടെ നീലപ്പടയുടെ ആക്രമണ വീര്യം കൂടും. ഗോൾ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള മിക്കുവും ഇന്ന് ബൂട്ടുകെട്ടുന്നതോടെ ബൂട്ടാൻ ക്ലബിന് പ്രതിരോധത്തിൽ നന്നായി വിയർപ്പൊഴുക്കേണ്ടിവരും. ഹർമൻജോത് കബ്ര, എഡു ഗാർഷ്യ, ലെന്നി റോഡ്രിഗസ്, ടോണി ഡേവൽസ് എന്നിവരും ഇന്ന് ടീമിനൊപ്പമുണ്ടാവുമെന്ന് കോച്ച് റോക്ക അറിയിച്ചു.
മറുവശത്ത്, ട്രാൻസ്പോർട്ട് യുനൈറ്റഡും ആത്മവിശ്വാസത്തിലാണ്. 2017-18 ഭൂട്ടാൻ നാഷനൽ ലീഗിൽ ഇതുവരെ തോൽക്കാതെയാണ് ക്ലബിെൻറ കുതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.