സൂപ്പർ ലീഗ് ഇനി ഇന്ത്യനാവും
text_fieldsന്യൂഡൽഹി: ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുംവിധം െഎ.എസ്.എൽ നാലാം സീസണിൽ കൂടുതൽ പരിഷ്കാരങ്ങൾ. പ്ലെയിങ് ഇലവനിലെ വിദേശ കളിക്കാരുടെ എണ്ണം ആറിൽനിന്ന് അഞ്ചായി കുറച്ചപ്പോൾ ഇന്ത്യൻ താരങ്ങളുടെ എണ്ണം അഞ്ചിൽനിന്നും ആറായി ഉയർത്തി. െഎ.എസ്.എൽ സംഘാടകരും ക്ലബ് പ്രതിനിധികളുമായി നടന്ന ചർച്ചകളുടെ ഫലമായാണ് നിർണായക തീരുമാനം. സൂപ്പർ ലീഗിൽ കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യവുമായി േദശീയ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ നേരത്തെ രംഗത്തെത്തിയിരുന്നു.
ആദ്യ സീസൺ മുതൽ പാലിച്ച കോമ്പിനേഷൻ പൊളിച്ചെഴുതിയാണ് പുതിയ പരിഷ്കാരം. ഇതോടെ, ഒരു ക്ലബിന് എട്ട് വിദേശ താരങ്ങളുമായി മാത്രമേ ഒപ്പു വെക്കാനാവൂ. നേരത്തെ ഇത് 11 ആയിരുന്നു. അതേസമയം, ഇന്ത്യൻ താരങ്ങളുടെ എണ്ണം 14ൽ നിന്നും 17 ആയി ഉയർത്തി. ടീമിലെ പരമാവധി അംഗങ്ങളുടെ എണ്ണം 25ൽ തന്നെ നിലനിർത്തി. കളിക്കാർക്കുള്ള ബജറ്റ് 18 കോടിയായും നിശ്ചയിച്ചു. മാർക്വീ താരങ്ങളും ഇനി നിർബന്ധമില്ല. രണ്ട് ഇന്ത്യൻ താരങ്ങൾ അണ്ടർ 21 ആയിരിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, ക്ലബുകൾ പ്രായപരിധി അണ്ടർ 23 ആക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.