ഐ.എസ്.എല്ലിനെ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗാക്കി മാറ്റാൻ തീരുമാനം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിൽ സുപ്രധാന മാറ്റങ്ങൾക്കൊരുങ്ങി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). ഐ ലീഗിനെ മാറ്റി ഐ.എസ്.എല്ലിെന ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗാക്കി മാറ്റുന്നതിനായി തീരുമാനിച്ചു. ക്ലബ് ഉടമസ്ഥർ, ഫെഡറേഷൻ പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് രൂപരേഖ തയാറാക്കിയത്.
2020-21ൽ രണ്ട് ഐ ലീഗ് ക്ലബുകൾക്ക് ഐ.എസ്.എല്ലിൽ ചേരാൻ അവസരം ലഭിക്കും. ലീഗിെൻറ നിലവാരമുയർത്തുന്നതിെൻറ ഭാഗമായി മുന്നോട്ടുവെച്ച സുപ്രധാന നിർദേശപ്രകാരം ഐ.എസ്.എല്ലിൽ പ്രമോഷനും തരംതാഴ്ത്തലും കൊണ്ടുവരും. 2022-2023 സീസണിലെ ഐ ലീഗ് ജേതാക്കൾ നേരിട്ട് ഐ.എസ്.എല്ലിലേക്ക് പ്രമോട്ട് ചെയ്യപ്പെടും.
2024-2025 സീസണോടെ പ്രമോഷനും തരംതാഴ്ത്തലും കൊണ്ടുവരും. തരംതാഴ്ത്തപ്പെടുന്ന ടീമുകൾ ഐ ലീഗിലായിരിക്കും പന്തുതട്ടേണ്ടിവരുക. ഇതിനു മുന്നോടിയായി ഐ ലീഗിെൻറ പേരുമാറ്റി പരിഷ്കരിക്കുമെന്നാണ് സൂചനകൾ. ഐ.എസ്.എൽ ജേതാക്കൾ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്ലേഓഫിലും ഐ ലീഗ് ജേതാക്കൾ എ.എഫ്.സി കപ്പിെൻറ പ്ലേഓഫിലും പന്തുതട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.