Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്​റ്റേഴ്​സിന്​...

ബ്ലാസ്​റ്റേഴ്​സിന്​ ആശ്വസിക്കാം; മുംബൈ-കൊൽക്കത്ത മത്സരം സമനിലയിൽ

text_fields
bookmark_border
isl
cancel

ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്​.സി-എ.ടി.കെ കൊൽക്കത്ത മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ഇതോടെ ഇരുടീമുകൾക്കും ഒാരോ പോയിൻറുകൾ വീതം ലഭിച്ചു. തീർത്തും വിരസമായ മത്സരത്തിൽ ഇരുടീമുകളുടെ ഭാഗത്ത്​ നിന്നും കാര്യമായ ആക്രമണങ്ങൾ ഉണ്ടായില്ല.

മുംബൈ ആയിരുന്നു പന്തടക്കത്തിൽ മുന്നിൽ നിന്നത്​. എന്നാൽ ഗോൾ പോസ്റ്റിലേക്ക്​ രണ്ട്​ തവണ മാത്രമാണ്​ അവർക്ക്​ പ്രഹരിക്കാനായത്​. എ.ടി.കെക്ക്​ മൂന്ന്​ തവണയാണ്​ പ്രഹരിക്കാനായത്​. തുടരെ തോൽവിയേറ്റുവാങ്ങുന്ന ബ്ലാസ്​റ്റേഴ്​സിനും മറ്റു ടീമുകൾക്കും ഇന്നത്തെ മത്സരഫലം ആശ്വാസകരമായി.

ഇതുവരെ എട്ട്​ കളികളിൽ നിന്ന്​ 16 പോയിൻറുകളുള്ള എഫ്​.സി ഗോവയാണ്​ പോയിൻറ്​ പട്ടികയിൽ ഒന്നാമത്​. രണ്ടാം സ്ഥാനത്തുള്ള ബംഗളൂരു എഫ്​.സിക്കും തുല്യ പോയിൻറാണ്​. 14 പോയിൻറ്​ വീതമുള്ള മുംബൈ, നോർത്ത്​ ഇൗസ്റ്റ്​ ടീമുകളാണ്​ തൊട്ടു പുറകിലുള്ളത്​. എട്ട്​ കളികളിൽ നിന്ന്​ ഏഴ്​ പോയിൻറ്​ മാത്രമുള്ള ബ്ലാസ്​റ്റേഴ്​സ്​ ഏഴാം സ്ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCsports newsISL 2018atk kolkatha
News Summary - isl mumbai-atk-sports news
Next Story