െഎ.എസ്.എൽ: ഡൽഹിയെ മുക്കി മുംബൈ
text_fieldsന്യൂഡൽഹി: ആദ്യനീക്കത്തിൽ ഗോൾ നേടി ഒന്നാം പകുതി ലീഡുമായി പിരിഞ്ഞവർ രണ്ടാം പകുതിയിൽ പലവട്ടം ഗോൾവഴങ്ങി ഒരിക്കലൂടെ ദയനീയ തോൽവിയുമായി മടങ്ങി. ഗോൾ മഴയായി പെയ്ത െഎ.എസ്.എല്ലിലെ ആവേശ പോരാട്ടത്തിൽ മുംബൈ സിറ്റിയാണ് ആതിഥേയരെ 4-2ന് തകർത്തുവിട്ടത്. ഇതോടെ 17 പോയൻറുമായി മുംബൈ നാലാം സ്ഥാനത്തേക്കുയർന്നപ്പോൾ 10 കളികളിൽ നാലു പോയൻറ് മാത്രം സമ്പാദ്യമുള്ള ഡൽഹി അവസാന സ്ഥാനത്താണ്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ഡൽഹി തുടക്കമിട്ട മനോഹര നീക്കമാണ് സൗവിക് ചക്രവർത്തിയുടെ കാലിൽ തട്ടി മുംബൈ പോസ്റ്റിലേക്ക് കയറുന്നത്. അപ്രതീക്ഷിതമായി ഗോൾവഴങ്ങിയ സന്ദർശകർ പലവട്ടം ശ്രമം നടത്തിയെങ്കിലും തിരിച്ചടിക്കാനാവാതെ ആദ്യ പകുതിക്കു പിരിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൽറ്റി ഗോളാക്കി മാറ്റി റാഫേൽ ബസ്റ്റോസാണ് മുംബൈയെ ഒപ്പമെത്തിച്ചത്.
ഏറെ വൈകാതെ ക്രെസ്പിയിലൂടെ നേടിയ സെൽഫ് ഗോളിൽ പിറകിലായ ഡൽഹിയെ റെനെ മിഹെലിക് 64ാം മിനിറ്റിൽ ഒപ്പമെത്തിച്ചു. മിനിറ്റുകൾക്കകം വീണ്ടും ഗോൾനേടി റെയ്നിയർ ഫെർണാണ്ടസ് മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 80ാം മിനിറ്റിൽ റിക്കാർഡോ റിബിയേരോയിലൂടെ ലീഡുയർത്തിയ മുംബൈ ജയം ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.