പുതു മുംബൈ
text_fieldsഫ്രഞ്ച് താരം നികോളസ് അനല്‍ക, സ്വീഡിഷ് താരം ഫ്രെഡ്ഡി ജുന്ഗ്ബര്ഗ്, ഉറുഗ്വായ്യുടെ ഡീഗോ ഫോര്ലാന് തുടങ്ങി ലോക ഫുട്ബാളിലെ വമ്പന്മാരെ ഇറക്കി നെഞ്ചുവിരിച്ചായിരുന്നു കഴിഞ്ഞ സീസണുകളിലെല്ലാം മുംബൈ സിറ്റി എഫ്.സി പോരിനിറങ്ങിയത്. എന്നാല്‍, 2016, 2018 സീസണുകളിലെ സെമി ബെർത്തുകൾ ഒഴിച്ച് മികച്ച നേട്ടമുണ്ടാക്കാന്‍ മുംബൈയുടെ നീലപടയ്ക്ക് കഴിഞ്ഞിട്ടില്ല. അനല്‍കയും ജുന്ഗ്ബര്ഗും ടീമില്‍ ക്ലച്ചുപിടിക്കാതെ പിന്മാറിയപ്പോള് 2016ല്‍ ടീമിനെ സെമിയിലെത്തിച്ച പെരുമയുമായാണ് ഫോര്ലാന് മടങ്ങിയത്. കഴിഞ്ഞ സീസണില്‍ സെമിയിലെത്തിച്ച പരിശീലകന് ജോര്‍ജ് കോസ്റ്റയുടെ കീഴിയില്‍ ടീമിനെ ഉടച്ചുവാർത്താണ് ഇത്തവണ പടപ്പുറപ്പാട്.
സെനഗാളിെൻറ മൊദൗ സൗഗു, പോര്‍ചുഗീസ് താരം പൗലൊ മച്ചാദൊ, അർനോള്‍ഡ് ഇസോകോ എന്നിവരുടെ മുന്‍നിര കൂട്ടുകെട്ടും റുേമനിയക്കാരന് ലൂസിയാന്‍ ഗോയിയാെൻറ പ്രതിരോധവും അമരീന്ദര്‍ സിങ്ങിെൻറ കാവൽ മികവുമായിരുന്നു മുംബൈയെ കഴിഞ്ഞ തവണ അവസാന നാലിലെത്തിച്ചത്. മൊദൗ സൗഗുവിനെയും പൗലൊ മച്ചാദൊവിനെയും നിലനിര്‍ത്താനായെങ്കിലും ഇസോകോ നാട്ടിലേക്ക് മടങ്ങി. ഗോയിയാനാകട്ടെ ചെന്നൈയിൻ എഫ്.സിയിലേക്ക് കൂടുമാറി.
ഗോയിയാനൊപ്പം ഇതുവരെ പ്രതിരോധനിരയിൽ ശക്തമായ സാന്നിധ്യമായിരുന്ന ഷെഹ്നാജ് സിങ് എ.ടി.കെയിലേക്കും ചേക്കേറി. പുതുതായി എത്തിയ തുനീഷ്യന്‍ താരങ്ങളായ അമിനെ ചെര്മിതിയും മുഹമദ് ലര്‍ബിയും മച്ചാദൊ, സൗഗു കൂട്ടുകെട്ടില്‍ ചേരുംപടി ചേര്‍ന്നാല്‍ എതിര് പാളയത്തിലെ പ്രതിരോധ നിരക്ക് ഭീഷണിയാകും.
പ്രതിരോധത്തില്‍ ക്രൊയേഷ്യന്‍ ഡിഫൻഡര്‍ മറ്റോ ഗ്രിറ്റയെയാണ് നീലപട കൊണ്ടുവരുന്നത്. ആക്രമണ നിരയിലും മധ്യനിരയിലും നിറഞ്ഞാടുന്ന ഗബോണ്‍ ദേശീയ താരം സെര്‍ഗെ കെവിനാണ് മറ്റൊരു അതിഥി. പുണെ എഫ്.സിയുടെ ആക്രമണ ബലമായിരുന്ന ബ്രസീലിയന്‍ താരം ഡീഗോ കാര്‍ലോസും മുംബൈയുടെ നീല ജഴ്സിയണിഞ്ഞാണ് ഇക്കുറി കളത്തിലിറങ്ങുക. ഇന്ത്യന്‍ താരം റൗളിങ് ബോര്‍ഗസും മുംബൈ ടീമിലാണ്.
ഗോള്‍കീപ്പര്‍മാര്‍: അമരിന്ദര്‍ സിങ്, കുനാല്‍ സാവന്ത്, രവി കുമാര്‍
പ്രതിരോധം: അന്‍വര്‍ അലി, വാല്‍പൂയ, മറ്റോ ഗ്രിക്, പ്രതീക് ചൗധരി, സര്‍തക് ഗൊലുയി, സൗവിക് ചക്രവർത്തി, സുബാഷിസ് ബോസ്
മധ്യനിര: ബിദ്യാനന്ദ സിങ്, ബിപിന്‍ സിങ്, ഡീഗോ കാര്‍ലോസ്, മുഹമ്മദ് ലര്‍ബി, മുഹമ്മദ് റഫീഖ്, പൗലോ മച്ചാദൊ, പ്രാഞ്ചല്‍ ഭുമിജ്, റയ്നീര്‍ ഫെര്‍ണാണ്ടസ്, റൗളിന് ബോര്‍ഗസ്, സെർജി കെവിന്, സൗരവ് ദാസ്, സുര്‍ചന്ദ്ര സിങ്, വിഗ്നേഷ് ദക്ഷിണാമൂര്‍ത്തി
മുന്നേറ്റം: മൊദൗ സൗഗു, അമിനെ ചെര്‍മിതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.