അസമിലെ െഎ.എസ്.എൽ, രഞ്ജി മത്സരങ്ങൾ മാറ്റി
text_fieldsന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ച പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് അസമിലെ ഗുവാഹതിയിൽ നടക്കേണ്ട ഐ.എസ്.എൽ- രഞ്ജി മത്സരങ്ങൾ മാറ്റി. രഞ്ജിയിൽ അസമും സർവീസസും തമ്മിലെ കളി നാലാം ദിനത്തിലാണ് ഉപേക്ഷിച്ചത്.
താരങ്ങൾ അവർക്കായി അനുവദിച്ച ഹോട്ടലുകളിൽ തങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഗുവാഹതിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കേണ്ട നോർത്ത് ഈസ്റ്റ്- ചെന്നൈയിൻ മത്സരവും ഉപേക്ഷിച്ചു.
രഞ്ജിയിൽ അവസാനദിനമായ വ്യാഴാഴ്ച ജയിക്കാൻ അഞ്ചു വിക്കറ്റ് ബാക്കിനിൽക്കെ ആതിഥേയർക്ക് 168 റൺസാണ് വേണ്ടിയിരുന്നത്. ഒന്നാം ഇന്നിങ്സിൽ 129 റൺസിന് എല്ലാവരും പുറത്തായിട്ടും സർവീസസ് ഉജ്ജ്വലമായി തിരിച്ചുവന്നിരുന്നു. നിർണായക ദിനത്തിലാണ് കളി വേണ്ടെന്നുവെച്ചത്. കളി സമനിലയായി പ്രഖ്യാപിക്കാനാണ് സാധ്യത.
ഐ.എസ്.എൽ മത്സരത്തിെൻറ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ല. ത്രിപുരയിൽ ആതിഥേയരും ഝാർഖണ്ഡും തമ്മിലെ മത്സരം നീട്ടിവെക്കുന്നതായി അറിയിപ്പു വന്നെങ്കിലും പിന്നീട് തുടരാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.