ഐ.എസ്.എൽ സെമി: എഫ്.സി ഗോവ ഇന്ന് ചെന്നൈയിനെതിരെ
text_fieldsമഡ്ഗാവ്: തിരിച്ചുവരവ് എന്നുപറഞ്ഞാൽ ചെന്നൈയിനാണ്. ആറാം ഐ.എസ്.എൽ സീസണിെൻറ ആറ് മത്സരങ്ങൾ പിന്നിടുേമ്പാൾ ഒമ്പതാം സ്ഥാനത്തായിരുന്ന ചെന്നൈയിൻ എഫ്.സിയെയാണ് കോച ്ച് ഓവൻ കോയലിന് പരിശീലിപ്പിക്കാൻ ലഭിച്ചത്. അവിടുന്നങ്ങോട്ട് അടിമുടി മാറിയ ടീം തുടർച്ചയായി ഒമ്പത് മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ച് ഇപ്പോൾ ഫൈനലിെൻറ തൊട്ടരികിലെത്തി.
സ്വന്തം കളിമുറ്റത്ത് ലീഗ് ചാമ്പ്യൻമാരായ എഫ്.സി ഗോവയെ 4-1ന് തകർത്താണ് മറീന മച്ചാൻസ് രണ്ടാംപാദ മത്സരത്തിനായി ഫത്തോർഡ സ്റ്റേഡിയത്തിലെത്തുന്നത്. മൂന്നു ഗോളിന് മുകളിലുള്ള മാർജിനിൽ ജയിച്ചാൽ മാത്രമേ ഗോവക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.
ആദ്യ പാദത്തിൽ പുറത്തായിരുന്ന സുപ്രധാന താരങ്ങളായ ഹ്യൂഗോ ബൗമസ്, ബ്രാൻഡൻ ഫെർണാണ്ടസ്, എഡു ബെഡിയ എന്നിവർ മടങ്ങിയെത്തുന്നത് ആതിേഥയർക്ക് കരുത്താകും. 14 മത്സരങ്ങളിൽനിന്ന് 10 ഗോളുകളും 11 അസിസ്റ്റുകളുമായി മികച്ച ഫോമിലുള്ള ബൗമസ്കൂടി കോറോയുടെ കൂടെയെത്തുന്നതോടെ ഐ.എസ്.എൽ ചരിത്രത്തിലെ മറ്റൊരു അവിസ്മരണീയ തിരിച്ചുവരവിന് േഗാവക്കാകുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.