െഎ.എസ്.എൽ: ചെന്നൈയിൻ-ഗോവ രണ്ടാം പോര് ഇന്ന്
text_fieldsചെന്നൈ: െഎ.എസ്.എൽ നാലാം പതിപ്പിൽ ഉജ്ജ്വല ഫോമുമായി കുതിക്കുന്ന ബംഗളൂരു എഫ്.സിയുടെ കലാശക്കളിയിലെ എതിരാളികൾ ആരായിരിക്കും? മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയോ ആദ്യ കിരീടം സ്വപ്നംകാണുന്ന എഫ്.സി ഗോവേയാ? സ്പെയിൻകാരനായ സെർജി ലൊബേറയുടെ തന്ത്രങ്ങളോ ഇംഗ്ലീഷുകാരനായ ജോൺ ഗ്രിഗറിയുടെ മികവോ വിജയം കാണുക? ഇന്ന് രാത്രി എട്ടിന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇരുടീമുകളും കൊണ്ടുംകൊടുത്തുമുള്ള പോരിന് തുടക്കമാവുേമ്പാൾ മികച്ച മത്സരമാണ് കളിപ്രേമികൾ കാത്തിരിക്കുന്നത്.
എവേ ഗോൾ മുൻതൂക്കം ചെന്നൈയിന്
ഗോവയിൽ 1-1ന് അവസാനിച്ച ആദ്യ പാദത്തിൽ നേടിയ എവേ ഗോളിെൻറ നേരിയ മുൻതൂക്കം ചെന്നൈയിനുണ്ട്. ഇന്ന് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചാൽ എതിരാളികളുടെ തട്ടകത്തിൽ നേടിയ ഗോളിെൻറ മുൻതൂക്കത്തിൽ ചെന്നൈയിന് മുന്നേറാം. അേതസമയം, 1-1ന് മുകളിലുള്ള സമനിലയാണെങ്കിൽ എവേ ഗോൾ മികവിൽ ഗോവയാവും ഫൈനലിലെത്തുക. ആദ്യ പാദത്തിൽ ഗോവക്കായി പ്ലേമേക്കർ മാനുവൽ ലാൻസറോെട്ടയും ചെന്നൈയിനായി അനിരുദ്ധ ഥാപ്പയുമാണ് സ്കോർ ചെയ്തത്.
പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ ഥാപ്പക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാവും ചെന്നൈയിൻ ടീമിനെയിറക്കുക. ബിക്രംജീത് സിങ്ങാവും പുറത്തിരിക്കുക. ഗോൾവലക്കു മുന്നിൽ പതിവുപോലെ കരൺജീത് സിങ്ങും പ്രതിരോധമധ്യത്തിൽ ടീമിെൻറ ശക്തിദുർഗങ്ങളായ ക്യാപ്റ്റൻ ഹെൻറിക് സെറേനോയും മെയ്്ൽസൺ ആൽവെസും വിങ്ങുകളിൽ ഇനീഗോ കാൽഡെറോണും ജെറി ലാൽറിൻസുവാലയുമുണ്ടാവും. അസാധ്യ ഡ്രിബ്ലറായ പ്ലേമേക്കർ റാഫേൽ അഗസ്റ്റോയെ ചുറ്റിപ്പറ്റിയാവും ചെന്നൈയിെൻറ നീക്കങ്ങൾ. ധൻപാൽ ഗണേഷ്, ഥാപ്പ, തോയി സിങ്, റെനെ മിഹലിച്ച് എന്നിവരാവും മധ്യനിരയിൽ അഗസ്റ്റോയെ സഹായിക്കാൻ നിയുക്തരാവുക. ഫോമിലല്ലെങ്കിലും ഇന്ത്യൻ താരം ജെജെ ലാൽപെക്ലുവ തന്നെയാവും മുന്നേറ്റനിരയിലെ കുന്തമുന. മലയാളിതാരം മുഹമ്മദ് റാഫിക്ക് പകരക്കാരനായി അവസരം ലഭിച്ചേക്കും.
കോറോ-ലാൻസറോെട്ട ജോടിയിൽ പ്രതീക്ഷയർപ്പിച്ച് ഗോവ ടൂർണമെൻറിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമാണ് എഫ്.സി ഗോവ. ടീം നേടിയ 43 ഗോളുകളിൽ 31 ഉം ഫെറാൻ കോറോമിനോസ് (18), മാനുവൽ ലാൻസറോെട്ട (13) എന്നിവരുടെ വകയായിരുന്നു. ചെന്നൈയിൻ ആകെ നേടിയ ഗോളുകളെക്കാൾ (25) കൂടുതലാണിത്. ടീമിെൻറ ഭാഗധേയം നിർണയിക്കുന്നത് ഇവർ രണ്ടു പേരുമാണെങ്കിലും ഗോവയുടെ നെട്ടല്ല് അഹ്മദ് ജഹൗ എന്ന മൊറോക്കൻ മിഡ്ഫീൽഡറാണ്. ടൂർണമെൻറിലിതുവരെ ഏറ്റവും കൂടുതൽ പാസ് നൽകിയ (1537) ജഹൗ തന്നെയാണ് ടാക്കിളുകളിലും (102) മുന്നിൽ. ചെെന്നെയിെൻറ മുന്നേറ്റങ്ങൾ തടുത്തുനിർത്തുന്നതിനൊപ്പം മുന്നേറ്റങ്ങൾക്ക് തുടക്കമിടുന്നതും ജഹൗ ആവും. ആദ്യപാദത്തിൽ മികച്ച സേവുകൾ നടത്തിയ ലക്ഷ്മികാന്ത് കട്ടിമണി കാക്കുന്ന വലക്കുമുന്നിൽ നാരായൺ ദാസ്, ബ്രൂണോ പിൻഹീറോ, സെർജിയോ ജസ്റ്റെ, മുഹമ്മദ് അലി എന്നവർക്കാവും പ്രതിരോധച്ചുമതല. ജഹൗവിനൊപ്പം ബ്രൻഡൻ ഫെർണാണ്ടസ്, പ്രണോയ് ഹൽദാർ, മന്ദർറാവു ദേശായ്, ലാൻസറോെട്ട എന്നിവർ മധ്യനിരയിൽ അണിനിരക്കും. മുേന്നറ്റനിരയിലെ താരം കോറോയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.