പ്രദർശനമത്സരത്തിൽ കളത്തിലിറങ്ങി ബ്രസീലിെൻറ വിഖ്യാത താരങ്ങൾ
text_fieldsതെൽഅവീവ്: പിന്നണിയിൽ കോട്ടകെട്ടാൻ കഫുവും റോബർട്ടോ കാർലോസും. മധ്യനിരയിൽ കള ിമെനയാൻ ബെബറ്റോയും റൊണാൾഡീന്യോയും. എതിർവലയിലേക്ക് നിറയൊഴിക്കാൻ കക്കാ-റിവ ാൾഡോ ജോടി... കളിയുടെ കണക്കുപുസ്തകങ്ങളിൽ തുടർനേട്ടങ്ങളിലേക്ക് മൈതാനം നിറഞ്ഞ ബ്രസീലിെൻറ ഇതിഹാസതാരങ്ങൾ ഒരുമനസ്സോടെ വീണ്ടും കളത്തിലിറങ്ങി. ചരിത്രമെഴുതിയ ആ മഞ്ഞക്കുപ്പായത്തിൽ എമേഴ്സണും സെസാർ സാംപായിയോയും മാർസിയോ അമോറോസോയും ആൾഡ യറും ഒരിക്കൽകൂടി കളത്തിലെത്തി.
പ്രതിഭയുടെ മിന്നലാട്ടങ്ങൾ നിറഞ്ഞ പാസുകളും കരുനീക്കങ്ങളുമായി വീറുറ്റ പഴയകാലത്തേക്ക് അവർ തിരിച്ചുനടന്നു. കാണികൾക്ക് ആസ്വദിക്കാൻ ഏറെ നിമിഷങ്ങൾ പകർന്നുനൽകിയ പോരാട്ടത്തിനൊടുവിൽ മഞ്ഞക്കുപ്പായമിട്ട താരരാജാക്കന്മാർ 4-2ന് എതിരാളികളെ അടിയറവു പറയിച്ചു. ബ്രസീലിെൻറ ഇതിഹാസതാരങ്ങളും ഇസ്രായേലിലെ മുൻ താരങ്ങളും തമ്മിൽ ഹൈഫയിൽ നടന്ന പ്രദർശനമത്സരമാണ് മഞ്ഞപ്പടയുടെ പ്രതാപകാലത്തിെൻറ ഓർമകളുയർത്തിയത്. മുപ്പതിനായിരത്തോളം കാണികളാണ് ‘പീസ് മാച്ച്’ എന്നു പേരിട്ട ഈ മത്സരത്തിന് സാക്ഷികളാകാനെത്തിയത്.
1994ലും 2002ലും ലോകകപ്പ് നേടിയ ബ്രസീൽ ടീമുകളിലെ താരങ്ങളാണ് പ്രദർശനമത്സരത്തിൽ ബൂട്ടുകെട്ടിയിറങ്ങിയത്. 35 മിനിറ്റ് വീതമുള്ള രണ്ടു പകുതികളായായിരുന്നു മത്സരം. 55കാരനായ ബെബറ്റോയുടെ ഗോളിലാണ് അഞ്ചാം മിനിറ്റിൽ മഞ്ഞപ്പട മുന്നിലെത്തിയത്. 12ാം മിനിറ്റിൽ റോനൻ ഹരാസിയും ആറു മിനിറ്റിനുശേഷം യാനിവ് കതാനും ഗോൾ നേടിയതോടെ ഇസ്രായേലുകാർ 2-1ന് മുന്നിലെത്തി.
കളി അരമണിക്കൂറാകെവ, റിവാൾഡോയുടെ അളന്നുകുറിച്ച പാസിൽനിന്ന് റൊണാൾഡീന്യോ ടീമിനെ ഒപ്പമെത്തിച്ചു. 44ാം മിനിറ്റിൽ കക്കായുടെ തകർപ്പൻ ഷോട്ടിലൂടെ ലീഡ് നേടിയ ബ്രസീൽ അവസാന മിനിറ്റിൽ അമോറോസോയും വലകുലുക്കിയതോടെ വിജയമുറപ്പിച്ചു.
സെൽഫിക്കുവേണ്ടി ഒരു മഞ്ഞക്കാർഡ്
മത്സരത്തിനിടെ കക്കാക്കെതിരെ ഒരു കാരണവുമില്ലാതെ റഫറി മഞ്ഞക്കാർഡ് കാട്ടിയപ്പോൾ ബ്രസീൽ താരങ്ങളും എതിരാളികളും അന്തംവിട്ടു. കാർഡ് കാട്ടിയതിനൊപ്പം വനിതാ റഫറി കീശയിൽനിന്ന് മൊബൈൽ ഫോണെടുത്ത് സൂപ്പർതാരത്തോടൊപ്പം സെൽഫി എടുക്കാൻ തുനിഞ്ഞതോടെയാണ് ‘ശിക്ഷാവിധി’ എന്തിനെന്ന് കളിക്കാർക്കും കാണികൾക്കും മനസ്സിലായത്. ഇതിനു പിന്നാലെ ലൈൻ അമ്പയർ റോബർട്ടോ കാർലോസിനൊപ്പം നിന്ന് സെൽഫിയെടുക്കുന്നതും കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.