2018ല്‍ ഇറ്റലിയില്ലാത്ത ഫുട്ബോള്‍ ലോകകപ്പ്; ബഫണ് കണ്ണീരോടെ വിട
text_fields2018ലെ റഷ്യൻ ലോകകപ്പിന് ഇറ്റലിയുണ്ടാകില്ല. സ്വീഡനെതിരായ നിർണായക രണ്ടാം പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്ആദ്യ പാദ മത്സരത്തില്‍ സ്വീഡൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. 60 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇറ്റലിയില്ലാത്ത ലോകകപ്പെത്തുന്നത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ലോകകപ്പ് സ്വപ്നവുമായി പന്തു തട്ടിയ അസൂറികൾക്ക് സ്വീഡനെതിരെ ഒരു ഗോള്‍ പോലും നേടാനായില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തു കൈവശം വെച്ച ഇറ്റലിക്ക് സ്വീഡൻ തീർത്ത ശക്തമായ പ്രതിരോധം തകർക്കാനായില്ല. മത്സരത്തിൽ റഫറിക്ക് ഒമ്പത് തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.
ഇറ്റലി പുറത്തായതോടെ ജിയാന്‍ലൂജി ബഫണ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ രാജ്യാന്തര കരിയറിനും അവസാനമായി. നാല് തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയുടെ സാന്നിധ്യം ഇല്ലാത്ത മൂന്നാമത്തെ ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. 1930ല്‍ യൂറഗ്വായിലും 1958ല്‍ സ്വീഡിനിലും മാത്രമാണ് ലോകകപ്പില്‍ ഇറ്റലിയുടെ സാന്നിധ്യം ഇല്ലാതായത്.
ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിൽ ഇറ്റാലിയൻ ഫുട്ബോൾ ആരാധകരോട് ബഫണടക്കമുള്ളവർ ക്ഷമ ചോദിച്ചു. യുവനന്റ് ടീമിലെ ബഫണിൻെറ സഹതാരങ്ങളായ ആന്ദ്രെ ബർസാഗിലി, റോമ മിഡ്ഫീൽഡർ ഡാനിയേൽ ഡി റോസ്സി എന്നിവരും ഇറ്റാലിയൻ ജഴ്സിയിലെ കരിയർ അവസാനിച്ചു. ജിയോർജിയോ ചെല്ലീനിയും വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ. 20 വർഷത്തെ കരിയറിൽ തന്റെ രാജ്യത്തിനായി 175 തവണയാണ് ബഫൺ ഗോൾ വല കാത്തത്. 2006ൽ സിനദിൻ സിദാൻറെ ഫ്രാൻസിനെ വീഴ്ത്തി ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ബഫൺ.
പുറത്താകലിന് പിന്നാലെ ഇറ്റലിയുടെ പരിശീലകൻ ജിയാപീറോ വെൻചുറ ദേശീയ ടെലിവിഷനുമായി സംസാരിക്കാൻ തയ്യാറിയില്ല. എന്നാൽ അദ്ദേഹം വാർത്താ സമ്മേളനത്തിനെത്തിയിരുന്നു. 2020 വരെ അദ്ദേഹത്തിന് കരാറുണ്ട്. വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഫെഡറേഷനുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുഫണിന് കണ്ണീരോടെ മടക്കം;
ഇനി ദേശീയ ടീമിലില്ല
മിലാൻ: സാൻസീറോ സ്റ്റേഡിയത്തിൽ സ്വീഡനെതിരായ ലോകകപ്പ് പ്ലേഒാഫ് രണ്ടാം പാദ മത്സരത്തിെൻറ അവസാന നിമിഷങ്ങൾ. 175 കളികളിൽ ഇറ്റലിയുടെ കോട്ട കാത്ത തെൻറ കൈക്കരുത്തുകൊണ്ടുമാത്രം ടീമിനെ ലോകകപ്പിലെത്തിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഗിയാൻലുയിഗി ബുഫൺ എന്ന ഇതിഹാസ ഗോൾകീപ്പർ ഒരു അവസാനശ്രമമെന്ന നിലക്ക് ഇത്രയും കാലം ചെയ്തിട്ടില്ലാത്തവിധം തെൻറ ആധിപത്യമേഖല വിട്ട് എതിർ ബോക്സിലെത്തി. കോർണർകിക്കിൽനിന്ന് ഗോൾ നേടാനുള്ള അവസരം പക്ഷേ ബുഫണിന് ൈകവന്നില്ല.
മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ച് ഇറ്റലി ലോകകപ്പിനില്ലെന്ന് വ്യക്തമായതോടെ കളികളേറെ കളിച്ച സാൻസീറോയിലെ പുൽത്തകിടിയിൽ ബുഫണിെൻറ കണ്ണീർ വീണു. അസൂറിപ്പടയുടെ നീല ജഴ്സിയിൽ 20 വർഷം നീണ്ട ഇതിഹാസസമാനമായ കരിയറിനാണ് ബുഫൺ വിരാമമിടുന്നത്. 1998 ലോകകപ്പ് യോഗ്യത റൗണ്ട് പ്ലേഒാഫിൽ റഷ്യക്കെതിരെ വിജയം നേടിയ മത്സരത്തിലായിരുന്നു 19കാരനായ ബുഫണിെൻറ അരങ്ങേറ്റം. ഇടക്ക് ഫ്രാൻസിസ്കോ ടോൾഡോക്കു മുന്നിൽ അവസരം നഷ്ടമായെങ്കിലും 2002ൽ തിരിച്ചെത്തിയ ബുഫൺ പിന്നീട് ഇറ്റലിയുടെ ഗോൾവല മറ്റാർക്കും കൈവിട്ടുകൊടുത്തിട്ടില്ല. 39െൻറ മൂപ്പിലും അസാമാന്യ ചങ്കുറപ്പോടെയും ചുറുചുറുക്കോടെയും വലകാക്കുന്ന ബുഫൺ ടീമിനെയാകെ പ്രചോദിപ്പിക്കുന്ന മികച്ച നായകനുംകൂടിയായിരുന്നു.
റഷ്യൻ ലോകകപ്പോടെ ദേശീയ ടീമിൽനിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബുഫണിന് ലോകകപ്പ് നഷ്ടമായതോടെ ആറ് ലോകകപ്പിൽ കളിക്കുന്ന ആദ്യ താരമാകാനുള്ള അവസരമാണ് കൈയെത്തുംദൂരത്ത് വഴുതിപ്പോയത്. ദേശീയ ടീമിൽനിന്ന് വിരമിച്ചെങ്കിലും യുവൻറസ് നിരയിൽ തുടരുമെന്ന് ക്ലബ് ക്യാപ്റ്റൻ കൂടിയായ ബുഫൺ വ്യക്തമാക്കിയിട്ടുണ്ട്. 18കാരനായ എ.സി മിലാൻ ഗോൾകീപ്പർ ഗിയാൻലുയിഗി ഡോണറുമ്മയായിരിക്കും ദേശീയ ടീമിൽ ബുഫണിെൻറ പിൻഗാമി. ഇറ്റലിയുടെ മധ്യനിരയിലെ ശക്തിദുർഗമായ ഡാനിയേല ഡിറോസിയും പ്രതിരോധനിരയിലെ സ്ഥിരസാന്നിധ്യം ആന്ദ്രെ െബർസാഗ്ലിയും ബുഫണിനൊപ്പം ദേശീയ ടീമിൽനിന്ന് പടിയിറങ്ങി. 34കാരനായ ഡിറോസി 117 കളികളിലും 36കാരനായ െബർസാഗ്ലി 73 മത്സരങ്ങളിലും ഇറ്റലിക്കായി കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.