ലോകകപ്പ് സന്നാഹം: ഇറ്റലിയെ വീഴ്ത്തി ഫ്രാൻസ്, ഇൗജിപ്ത്-കൊളംബിയ സമനില
text_fieldsപാരിസ്: ഇൗ ഫ്രാൻസ് ചില്ലറക്കാരല്ല കേേട്ടാ. സൂപ്പർതാരങ്ങൾ മാത്രമല്ല, സൂപ്പർ കളിയുമായി സിദാെൻറ പിൻഗാമികൾ കപ്പടിക്കാൻ റഷ്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും കരുത്തിലും വീര്യത്തിലും പിന്നോട്ടില്ലാത്ത ഇറ്റലിക്കെതിരെ ആത്മവിശ്വാസം നിറക്കുന്ന ജയവുമായി ഫ്രാൻസ് നാട്ടിൽനിന്നും വിമാനം കയറുകയാണ്. നീഷെയിൽ നടന്ന സന്നാഹപ്പോരാട്ടത്തിൽ 3-1നായിരുന്നു ദിദിയർ ദെഷാംപ്സിെൻറ കുട്ടികളുടെ ജയം.
കളിയുടെ എട്ടാം മിനിറ്റിൽ ബാഴ്സലോണ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയിലൂടെ തുടങ്ങിയ ഗോൾവേട്ടയിൽ അേൻറായിൻ ഗ്രീസ് മാനും (29ാം മിനിറ്റ്, പെനാൽറ്റി), ഒസ്മാനെ ഡെംബലെയും (63) കണ്ണിചേർന്നതോടെ ഫ്രാൻസിെൻറ ജയം ആധികാരികം. 36ാം മിനിറ്റിൽ ലിയനാർഡോ ബനൂച്ചിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ കുറിച്ചത്.രണ്ടാം പകുതിയിൽ പിറന്ന ഡെംബെലയുടെ ഗോളായിരുന്നു ഫ്രാൻസിെൻറ വിജയത്തിന് ശോഭയേറ്റിയത്. കുതിച്ചുപാഞ്ഞ എംബാപെയെ പെനാൽറ്റി ബോക്സിനുള്ളിൽ ബനൂച്ചിയും കൂട്ടുകാരും പ്രതിരോധിച്ചപ്പോൾ മറ്റിയ കൽഡാരയുടെ ബൂട്ടിൽതട്ടി പന്ത് തെന്നി. എന്നാൽ, ബോക്സിന് ഇടതുകോർണറിൽ കാത്തുനിന്ന ഡെംബലെയുടെ ബൂട്ടിലേക്കാണ് പന്തെത്തിയത്. ഒട്ടും താമസിച്ചില്ല വലതുകാൽകൊണ്ട് മനോഹരമായൊരു ലോബ് ഷോട്ട്. പോസ്റ്റിനു നെടുനീളെ ഡൈവ് ചെയ്ത ഇറ്റാലിയൻ േഗാളി സാൽവതോർ സിരിഗുവിനെയും മറികടന്ന് പന്ത് വലയിലേക്ക് ഉൗർന്നിറങ്ങി.
സൂപ്പർ സ്റ്റാർസ് ടീമിൽ കോച്ച് ദെഷാംപ്സിെൻറ ആത്മവിശ്വാസമുയർത്തുന്നത് കൂടിയായി ഡെംബലെയുടെ ഗോൾ.എംബാപെ-ഗ്രീസ്മാൻ-ഡെംബലെ എന്നിവരെ മുൻനിരയിലും ടോളിസോ, കാെൻറ, പൊഗ്ബ കൂട്ടിനെ മധ്യനിരയിലുമിറക്കിയാണ് കോച്ച് കളി തുടങ്ങിയത്്. ഇറ്റലിയുടെ ആക്രമണം മരിയോ ബലോടെല്ലിയുടെ ബൂട്ടിലായിരുന്നു. രണ്ടാം പകുതിയിൽ ജിറൂഡ്, മറ്റ്യൂയിഡി തുടങ്ങി ആറുപേർക്കും കോച്ച് അവസരം നൽകി. ‘‘സമ്പൂർണമെന്ന് അവകാശവാദമില്ല. എങ്കിലും സംതൃപ്തമായ കുറെ നിമിഷങ്ങളുണ്ടായി. പോരായ്മകൾ ഇനിയും നികത്താനുണ്ട്. രണ്ടാം പകുതിയിൽ വലിയ വീഴ്ചകളുണ്ടായിരുന്നു. വരുംദിവസങ്ങളിൽ ഇൗ പിഴവുകൾകൂടി തിരുത്തണം. എങ്കിലും ഇൗ ടീമിൽ ഏറെ ആത്മവിശ്വാസമുണ്ട്’’ -മത്സരശേഷം ദെഷാംപ്സ് പ്രതികരിച്ചു.
ഇൗജിപ്ത്-കൊളംബിയ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഫൽകാവോ, റോഡ്രിഗസ്, ക്വഡ്രാഡോ തുടങ്ങി മുൻനിരതാരങ്ങളുമായെത്തിയ കൊളംബിയയെ സലാഹില്ലാതെ പിടിച്ചുകെട്ടാനായത് ഇൗജിപ്തിന് പ്രതീക്ഷ നൽകുന്നതാണ്. തുർക്കി-തുനീഷ്യ മത്സരവും (2-2) സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.