മിയാമി മിറക്കിളിൻെറ ശിൽപിയിലൂടെ മറ്റൊരു ജപ്പാൻ വിസ്മയം
text_fields1996ലെ അറ്റ്ലാൻറ ഒളിമ്പിക്സ് ഫുട്ബാൾ മൈതാനം. ജൂലൈ 21 ആയിരുന്നു ദിവസം. മിയാമിയിലെ ഒാറഞ്ച് ബൗൾ സ്റ്റേഡിയത്തിൽ ബ്രസീലിെൻറ സൂപ്പർ ടീം ഒളിമ്പിക്സിലെ ആദ്യ ഗ്രൂപ് മത്സരത്തിനിറങ്ങിയ ദിനം. 23ന് താഴെ പ്രായമുള്ളവരായിരുന്നെങ്കിലും പിൽക്കാലത്തെ കാനറികളുടെ പതാകവാഹകരായിരുന്നു ആ ടീം നിറയെ. പ്രഥമ ലൈനപ്പിൽ റിവാൾഡോ, ബെബറ്റോ, റോബർടോ കാർലോസ്, ദിദ തുടങ്ങി ഭാവി സൂപ്പർതാരങ്ങൾ. റൊണാൾഡോക്കും ആന്ദ്രെ ക്രൂസിനുമെല്ലാം ആ ടീമിെൻറ ബെഞ്ചിലായിരുന്നു സ്ഥാനം.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഫുട്ബാളിൽ കാര്യമായ മേൽവിലാസമൊന്നുമില്ലാത്ത ഏഷ്യൻ സംഘം ജപ്പാനായിരുന്നു എതിരാളി. കിക്കോഫിന് വിസിൽ മുഴങ്ങുന്നതുവരെ ആരും അറിയാതെപോയൊരു മത്സരം, 90 മിനിറ്റ് കഴിഞ്ഞപ്പോൾ ‘മിയാമി മിറക്ക്ൾ’ എന്ന വിളിപ്പേരിൽ കാൽപന്ത് ചരിത്രത്തിൽ ഇടംപിടിച്ചു.ഫുട്ബാളിെൻറ ഭാവി സൂപ്പർതാരങ്ങൾ എന്ന പെരുമയുമായി അമേരിക്കയിൽ വിമാനമിറങ്ങിയ ബ്രസീലിനെതിരെ ജപ്പാെൻറ അട്ടിമറിജയം. കളിയുടെ 72ാം മിനിറ്റിൽ ടെറുയോഷി ഇറ്റോയിലൂടെ പിറന്ന ഒരു ഗോളിന് ബ്രസീലിനെ അട്ടിമറിച്ച രാത്രി. രണ്ടു കളി ജയിച്ചെങ്കിലും ജപ്പാൻ ഗ്രൂപ് റൗണ്ടിനപ്പുറം കടന്നില്ല.
റഷ്യൻ ലോകകപ്പ് വേദിയെ ഹൃദയംകൊണ്ട് കീഴടക്കി ജപ്പാൻ മടങ്ങുേമ്പാൾ 22 വർഷം പഴക്കമുള്ള കഥ ഒാർമയിലെത്തുന്നതിനുമുണ്ടൊരു യാദൃച്ഛികത. അന്ന് മിയാമിയിൽ ജപ്പാൻ അത്ഭുതം വിരിയിക്കുേമ്പാൾ കുമ്മായവരക്ക് പുറത്ത് 41െൻറ ചുറുചുറുക്കും ചടുലതയുമായി ഒരു ഫുട്ബാൾ പരിശീലകനുണ്ടായിരുന്നു. അകിറ നിഷിനോയെന്ന കോച്ചുമാരിലെ യുവാവ്. അതേ ജപ്പാൻ, റഷ്യൻ മണ്ണിൽ മറ്റൊരു മിറക്കിളായി മടങ്ങുേമ്പാൾ കുമ്മയവരക്കു പുറത്ത് അതേ മനുഷ്യനുണ്ട്. ബ്ലൂ സാമുറായികൾക്ക് ലോകഫുട്ബാൾ ഭൂപടത്തിൽ ഇടംനൽകിയ നിഷിനോ തന്നെ. ഗ്രൂപ് റൗണ്ടിൽ കൊളംബിയയെ അട്ടിമറിക്കുകയും സെനഗാളിനെ സമനില പിടിക്കുകയും ചെയ്ത ജപ്പാൻ പ്രീക്വാർട്ടറിൽ ബെൽജിയത്തെ വിറപ്പിച്ചുനിർത്തുേമ്പാൾ കോച്ച് നിഷിനോ അവരിലേക്ക് പകർന്ന പോരാട്ടവീര്യത്തെ കുറിച്ചായിരുന്നു ഫുട്ബാൾ ലോകത്തിെൻറ ചിന്ത.
റഷ്യയിൽ പന്തുരുളുന്നതിന് രണ്ടു മാസം മുമ്പ് മാത്രമാണ് നിഷിനോ ജപ്പാെൻറ കോച്ചായി സ്ഥാനമേൽക്കുന്നത്. ലോകകപ്പിന് മുമ്പായി ടീമിെൻറ തുടർതോൽവികളിൽ നിരാശപൂണ്ടപ്പോഴാണ് ദേശീയ ഫെഡറേഷൻ വാഹിദ് ഹലിൽഹോഡ്സികിനെ പുറത്താക്കി മുൻ കോച്ചിൽ വിശ്വാസമർപ്പിക്കുന്നത്. ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെയുള്ള മാറ്റം ഏറെ വിവാദമായെങ്കിലും ജപ്പാൻ ഫുട്ബാൾ ഫെഡറേഷെൻറ വിശ്വാസം നിഷിനോ കാത്തുസൂക്ഷിച്ചു. ലെസ്റ്റർ സിറ്റി താരം ഷിൻജി ഒകസാകിയെയും ബൊറൂസിയ ഡോർട്മുണ്ടിെൻറ ഷിൻജി കഗാവയെയും പിന്നെ ബുണ്ടസ് ലിഗയിലും ലാ ലിഗയിലും കളിച്ച് പരിചയിച്ച കുറച്ചു താരങ്ങളെയും ജെ ലീഗിലെ യുവാക്കളെയും കൂട്ടിപ്പിടിച്ചൊരു വിസ്മയ യാത്ര. അതായിരുന്നു റഷ്യൻ മണ്ണിൽ നിഷിനോ അവതരിപ്പിച്ചത്.
-നിഷിനോ
കണ്ണീരോടെ അവർ ഗാലറികൾ ശുചിയാക്കി
മോസ്കോ: കളിയായാലും കാര്യമായാലും ജപ്പാന് സ്വന്തമായൊരു മാതൃകയുണ്ട്. ലോകകപ്പിെൻറ തുടക്കം മുതൽ ഗാലറികളിലെത്തുന്ന സാമുറായി ആരാധകർ ഇത് ലോകത്തെ അറിയിച്ചതാണ്. സ്വന്തം ടീമിെൻറയും മറ്റു ടീമുകളുടെയും മത്സരശേഷം ചപ്പുചവറുകൾ പെറുക്കി സ്റ്റേഡിയം വൃത്തിയാക്കുന്ന ആരാധകക്കൂട്ടം.
നീലക്കുപ്പായവും സാബിവാകയുടെ തലപ്പാവും അണിഞ്ഞെത്തുന്നവർ, കളി കഴിഞ്ഞാൽ വലിയ പ്ലാസ്റ്റിക് കവറുമായി ചവറുകൾ പെറുക്കിമാറ്റുന്നു. പ്രീക്വാർട്ടറിൽ ബെൽജിയത്തിനു മുന്നിൽ 94ാം മിനിറ്റിൽ തോൽവിയുടെ ഷോക്കേറ്റ് പുറത്തായപ്പോഴും കണ്ണീരോടെ അവർ ഗാലറികൾ ശുചിയാക്കി. ആരാധകരുടെ ശീലം കളിക്കാരും ആവർത്തിച്ചു. അവസാന മത്സരശേഷം ഡ്രസിങ് റൂം വൃത്തിയാക്കിയ താരങ്ങൾ, റഷ്യൻ ഭാഷയിൽ നന്ദികൂടി എഴുതിവെച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.