ജോൺ ടെറി ചെൽസി വിടുന്നു
text_fieldsലണ്ടൻ: രണ്ടു പതിറ്റാണ്ടോളം നീല ജഴ്സിയിൽ സെൻറർ ബാക്കായി നിറഞ്ഞുനിന്ന ചെൽസിയുടെ ‘വല്യേട്ടൻ’ ജോൺ ടെറി സീസൺ അവസാനത്തോടെ ക്ലബ് വിടുന്നു. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും എഫ്.എ കപ്പുമുൾെപ്പടെ ചെൽസി കിരീടം വാരിക്കൂട്ടിയപ്പോൾ പ്രതിരോധം കാത്തും മധ്യനിര ചലിപ്പിച്ചും 22 വർഷത്തോളം നീണ്ട ചെൽസിയുമായുള്ള ബന്ധം ഇൗ സീസണോടെ അവസാനിപ്പിക്കുകയാണെന്ന് ടെറി മാധ്യമങ്ങളെ അറിയിച്ചു.
1995ൽ ചെൽസിയുടെ ജൂനിയർ ടീമിലെത്തി, പിന്നീട് ‘ബ്ലൂ ആർമിയുടെ’ നിർണായക സാന്നിധ്യമായി ടെറി.
1998ലാണ് ചെൽസി സീനിയർ ടീമിൽ അരങ്ങേറുന്നത്. 17 വയസ്സിൽ ലീഗ് കപ്പിൽ ആസ്റ്റൻവില്ലക്കെതിരെയായിരുന്നു തുടക്കം. 2004 സീസണിൽ ഹൊസെ മൗറീന്യോ പരിശീലകനായെത്തിയതോടെ നായകെൻറ വേഷവുമെത്തി. 713 മത്സരങ്ങളിൽ ചെൽസിക്കായി ബൂട്ടുകെട്ടിയപ്പോൾ 578 കളികളിൽ നായകനായിരുന്നു. ഇംഗ്ലണ്ടിനായി 78 മത്സരങ്ങൾ കളിച്ച് 2012ൽ വിരമിച്ചു. നാലു പ്രീമിയർ ലീഗ്, ഒരു ചാമ്പ്യൻസ് ലീഗ്, അഞ്ച് എഫ്.എ കപ്പ്, ഒരു യൂറോപ ലീഗ് കപ്പ്, മൂന്ന് ലീഗ് കപ്പ് എന്നിവയുൾെപ്പടെ 14 ട്രോഫികളാണ് ചെൽസി കരിയറിൽ ടെറിയുടെ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.