മുൻ സ്പാനിഷ് താരം അേൻറാണിയോ റെയ്സ് വാഹനാപകടത്തിൽ മരിച്ചു
text_fieldsമഡ്രിഡ്: മുൻ സ്പാനിഷ് താരവും ആഴ്സനലിെൻറ ‘അജയ്യ സംഘത്തിലെ’ അംഗവുമായ ജോസ് അേൻറാണിയോ റെയ്സ് വാഹനാപകടത്തിൽ മരിച്ചു. െസവിയ്യയിലെ ഉട്റിയയിൽ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. 35 വയസ്സായിരുന്നു. സ്പെയിനിലെയും ഇംഗ്ലണ്ടിലെയും മുൻനിര ക്ലബുകളുടെ താരമായിരുന്ന റെയ്സിെൻറ അപകടമരണത്തിൽ ഫുട്ബാൾ ലോകം നടുങ്ങി. റെയ്സിനൊപ്പം സഞ്ചരിച്ച ബന്ധുവും കൊല്ലപ്പെട്ടു.
നിയന്ത്രണ നഷ്ടമായി റോഡരികിലേക്ക് ഇടിച്ചുമറിഞ്ഞ കാറിന് തീപിടിക്കുകയും ചെയ്തു. റെയ്സ് കളിച്ചുവളർന്ന സെവിയ്യ ക്ലബാണ് ദുരന്തവാർത്ത ആദ്യം പുറത്തുവിട്ടത്. 11ാം വയസ്സിൽ ജന്മനാട്ടിലെ ക്ലബ് കൂടിയായ സെവിയ്യയുടെ യൂത്ത് അക്കാദമിയിലെത്തിയ റെയ്സ് 1999ലാണ് സീനിയർ ക്ലബിലെത്തുന്നത്. തുടർന്ന് 2004ൽ ആഴ്സനലിലെത്തിയതോടെ ലോക ഫുട്ബാളിൽ ശ്രദ്ധേയനായി മാറി. മൂന്ന് സീസണിൽ ആഴ്സനലിൽ ബൂട്ടണിഞ്ഞ താരം തിയറി ഒൻറി, സോൾ കാംബൽ, ഡെന്നിസ് ബെർകാംപ്, ആഷ്ലി കോൾ, ജെൻസ് ലെഹ്മാൻ എന്നിവരടങ്ങിയ 2003-04 സീസണിലെ അജയ്യ സംഘത്തിൽ നിർണായക സാന്നിധ്യമായി.
സീസണിൽ ആഴ്സനൽ പ്രീമിയർ ലീഗ് കിരീടമണിഞ്ഞപ്പോൾ, റെയ്സ് ഇംഗ്ലീഷ് ചാമ്പ്യൻടീമംഗമാവുന്ന ആദ്യ സ്പാനിഷ് ഫുട്ബാളറായി. പിന്നീട്, 2007ൽ അത്ലറ്റികോ മഡ്രിഡിലും ഇടക്കാലത്ത് റയലിലും കളിച്ചു. 2012ൽ സെവിയ്യയിൽ തിരിച്ചെത്തിയ റെയ്സ്, നിലവിൽ സെഗുൻഡ ഡിവിഷൻ ക്ലബായ എക്സ്ട്രിമഡുറയുടെ താരമാണ്.
സ്പാനിഷ് യൂത്ത് ടീമുകളിൽ കളിച്ച് തുടങ്ങിയ റെയ്സ്, 2003 മുതൽ 2006 വരെ സീനിയർ ടീമിൽ 21മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 2006 ലോകകപ്പ് ടീമിലും അംഗമായിരുന്നു.
പ്രീമിയർലീഗ്, എഫ്.എ കപ്പ് (ആഴ്സനൽ), ലാ ലിഗ (റയൽ മഡ്രിഡ്), യൂറോപ ലീഗ്, സൂപ്പർകപ്പ് (അത്ലറ്റികോ മഡ്രിഡ്) കിരീടങ്ങൾ സ്വന്തമാക്കിയാണ് 35ാം വയസ്സിൽ വിടവാങ്ങുന്നത്. 2017 ജൂണിലായിരുന്നു സ്പാനിഷ് മോഡലായ നോലിയ ലോപസുമായുള്ള വിവാഹം. രണ്ട് മക്കളുണ്ട്. പ്രിയതാരത്തിെൻറ മരണത്തിൽ പ്രമുഖ ഫുട്ബാൾ താരങ്ങൾ, ക്ലബുകൾ, യുവേഫ-ഫിഫ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.