മോശം ഫോം; മൗറീന്യോയെ മാഞ്ചസ്റ്റർ പുറത്താക്കി
text_fieldsലണ്ടൻ: ഒടുവിൽ മൗറീന്യോയുടെ വിധിയെത്തി. ചെൽസിക്കു പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡി ൽ നിന്നും സീസൺ മധ്യേ ചുവപ്പുകാർഡ്. ഡ്രസിങ് റൂമിലെ തർക്കങ്ങളും തോൽവികളും തിരിച്ച ടിയായതോടെ സൂപ്പർ കോച്ചിന് ക്ലബ് മാനേജ്മെൻറിെൻറ മാർച്ചിങ് ഒാർഡർ. പ്രീമിയർല ീഗിൽ ലിവർപൂളിനോട് 3-1െൻറ തോൽവിക്കു പിന്നാലെയാണ് നടപടി.
ആൻഫീൽഡിൽ തോറ്റതോ ടെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായി 19 പോയൻറ് വ്യത്യാസത്തിലാണ് യുനൈറ്റഡ്. ഇടക്കാല മേനജറായി മുൻ താരവും നിലവിലെ കോച്ചിങ് സ്റ്റാഫ് അംഗവുമായ മൈക്കൽ കാരിക് സ്ഥാനമേൽക്കും. മുൻ റയൽ മഡ്രിഡ് കോച്ച് സിനദിൻ സിദാൻ, ടോട്ടൻഹാം ഹോട്സ്പർ കോച്ച് മൗറീസിയോ പൊച്ചട്ടിനോ, മുൻ താരം കൂടിയായ ഗാരി നെവില്ലെ എന്നിവരെല്ലാം പകരക്കാരുടെ പട്ടികയിലുണ്ട്.
അനിവാര്യ ദുരന്തം
ഡേവിഡ് മോയസ്, ലൂയിസ് വാൻഗാൽ... അലക്സ് ഫെർഗൂസനു ശേഷം പരിശീലകർക്ക് ഇരിപ്പുറക്കാത്ത യുനൈറ്റഡിെൻറ പട്ടികയിലേക്ക് ഹൊസെ മൗറീന്യോയുടെ പേരുകൂടി േചർക്കപ്പെടുകയാണ്. നാലു വർഷത്തിനിടക്ക് മൂന്നു േകാച്ചുമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഒാൾഡ് ട്രഫോഡിന് ഫെർഗൂസൺ യുഗത്തിലെ പേരും പെരുമയും ഒരുതരിപോലും സ്വന്തമാക്കാനായിട്ടില്ല. ആവശ്യപ്പെട്ട താരങ്ങളെ എത്തിക്കാൻ മാനേജ്മെൻറ് തയാറായിെല്ലന്നായിരുന്നു മൗറീന്യോയുടെ ആദ്യ പ്രതികരണം.
എന്നാൽ, കോടികൾ മുടക്കി റെേമലു ലുകാകുവിനെയും പോൾ പോഗ്ബയെയും മൗറീന്യോ എത്തിച്ചിട്ടും കാര്യമുണ്ടായില്ലെന്നാണ് വിമർശനം. ഫോമില്ലായ്മയും ടീമിലെ തർക്കങ്ങളും പ്രകടനത്തിൽ തിരിച്ചടിയായി.
ഇൗ വർഷം ആഴ്സനലിൽ നിന്നും അലക്സിസ് സാഞ്ചസിനെ വാങ്ങിയെങ്കിലും, ലോക താരത്തെ കൃത്യമായി ഉപയോഗിക്കാൻ മൗറീന്യോയുടെ ഗെയിം പ്ലാനിനാവുന്നില്ല. ബി.ബി.സി സ്പോർട്സ് അവതാരകൻ പറഞ്ഞേപാലെ, യുനൈറ്റഡിലെ മിക്കതാരങ്ങൾക്കും ഒപ്പം ആരാധകരിൽ 80 ശതമാനം പേർക്കും അയാളെ മടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.