‘ജസ്റ്റിസ് ഫോർ ജോർജ്’; പ്രതിഷേധത്തിൽ പങ്കുചേർന്ന് ഫുട്ബാളർമാരായ എംബാപ്പെയും മെക്കനിയും
text_fieldsപാരിസ്: യു.എസിൽ വെള്ളക്കാരനായ പൊലീസുകാരൻെറ വംശവെറിക്കിരയായി മരിച്ച കറുത്ത വർഗക്കാരനായ ജോർജ്ഫ്ലോയ്ഡിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഫുട്ബാൾ താരങ്ങളും. ഫ്രഞ്ച് ഫുട്ബാൾ താരം കിലിയൻ എംബാപ്പെയും യു.എസിൻെറ വെസ്റ്റോൺ മെക്കനിയുമാണ് പ്രതിഷേധങ്ങൾക്ക് പിന്തുണയർപ്പിച്ചത്.
To be able to use my platform to bring attention to a problem that has been going on to long feels good!!! We have to stand up for what we believe in and I believe that it is time that we are heard! #justiceforgeorgefloyd #saynotoracism pic.twitter.com/TRB1AGm0Qx
— Weston McKennie (@WMckennie) May 30, 2020
— Kylian Mbappé (@KMbappe) May 30, 2020
ശനിയാഴ്ച ബുണ്ടസ് ലിഗയിൽ ഷാൽക്കെ മിഡ്ഫീൽഡറായ മക്കനി ‘ജസ്റ്റിസ് ഫോർ ജോർജ്’ എന്നെഴുതിയ ആം ബാൻഡ് അണിഞ്ഞാണ് വെർഡർ ബ്രെമനെതിരെ കളത്തിലിറങ്ങിയത്. മക്കനിയുടെ സ്വന്തം നാടായ ഡള്ളാസും പ്രതിഷേധത്തിൽ കത്തുകയാണ്. ട്വിറ്ററിൽ ‘ജസ്റ്റിസ് ഫോർ ജോർജ്ജ്’ എന്ന് കുറിച്ചാണ് എംബാപ്പെ തൻെറ പ്രതിഷേധം രേഖപ്പെടുത്തിയത്.
ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്ന് രാജ്യമെമ്പാടും ഉടലെടുത്ത പ്രക്ഷോഭം അമേരിക്കയിൽ അഞ്ചാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് മിനിയപോളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസുകാരൻ കഴുത്തിൽ കാലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഡെറിക് ഷോവിന് എന്ന പൊലീസുകാരനെതിരെ മൂന്നാംമുറയുപയോഗിച്ച് കൊലപാതകം നടത്തിയ കുറ്റം ചുമത്തി. ജോർജ് ഫ്ലോയിഡിന് നീതി ലഭ്യമാക്കണമെന്നും കറുത്തവർക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യു.എസിലെ 30ലധികം നഗരങ്ങളിൽ പ്രക്ഷോഭകർ തെരുവിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.