Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡിബാലക്ക്​ ഹാട്രിക്​;...

ഡിബാലക്ക്​ ഹാട്രിക്​; യുവൻറസിന്​ ജയം

text_fields
bookmark_border
dibala-23
cancel

റോം: അർജൻറീനിയൻ സ്​ട്രൈക്കർ ഡിബാലയുടെ ഹാട്രിക്​ കരുത്തിൽ ചാമ്പ്യൻസ്​ ലീഗിൽ യുവൻറസിന്​ ജയം. എതിരില്ലാത്ത മൂന്ന്​ ഗോളുകൾക്ക്​​ യങ്​ ബോയ്​സിനെയാണ്​ യുവൻറസ്​ തോൽപ്പിച്ചത്​​. ക്രിസ്​റ്റ്യാനോ റോണോൾഡോ ഇല്ലാതെയാണ്​ യുവൻറസ്​ ഇക്കുറി മൽസരത്തിനിറങ്ങിയത്​. കഴിഞ്ഞ മൽസരത്തിൽ റെഡ്​ കാർഡ്​ കിട്ടിയതിനാലാണ്​ റോണോൾഡോക്ക്​ മൽസരം നഷ്​ടമായത്​.

അഞ്ചാം മിനുട്ടിൽ ബൗൺച്ചി നീട്ടി നൽകിയ ലോങ്​ ബോളുമായി മുന്നേറിയ ഡിബാല ഡിഫൻഡർമാരെ കബളിപ്പിച്ച്​ ആദ്യ ഗോൾ സ്വന്തമാക്കി. ഒന്നാം പകുതി അവസാനിക്കുന്നതിന്​ മുമ്പ്​ മൽസരത്തിലെ രണ്ടാം ഗോളും പിറന്നു. 33ാം മിനുട്ടിലായിരുന്നു രണ്ടാം ഗോൾ. 69ാം മിനുട്ടിൽ മൂന്നാം ഗോളും നേടി ഡിബാല പട്ടിക പൂർത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juventuschampions leaguemalayalam newssports newsDybala
News Summary - Juventus 3 Young Boys 0: Dybala hits hat-trick-Sports news
Next Story