ഒരു നൂറ്റാണ്ടിനൊടുവിൽ യുവൻറസിന് കുപ്പായമാറ്റം
text_fieldsമിലാൻ: വിശ്വാസംപോലെ ഒരു നൂറ്റാണ്ടിലേറെയായി അണിഞ്ഞുനടന്ന സീബ്രാവരയൻ കുപ്പായ ത്തോട് വിടചൊല്ലി യുവൻറസ്. 1903 മുതൽ ക്ലബിനൊപ്പം കൊണ്ടുനടക്കുന്ന കറുപ്പും വെളുപ്പും വരയുള്ള കുപ്പായത്തിനു പകരം അടുത്ത സീസണിൽ യുവൻറസിന് പുതിയ ഹോം കിറ്റ്.
വലതുവശം വെള്ളയും ഇടതുവശം കറുപ്പും നിറത്തിലാണ് പുതിയ ജഴ്സി. ഇടയിൽ പിങ്ക് നിറത്തിൽ നേരിയ വരയുമുണ്ട്. പുതിയ കുപ്പായത്തിലാണ് ഞായറാഴ്ച എ.എസ് റോമക്കെതിരെ യുവൻറസ് കളിച്ചത്. ഒരു നൂറ്റാണ്ടായി കണ്ടുശീലിച്ച കുപ്പായമാറ്റത്തോട് ആരാധകർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് ക്ലബ് മാനേജ്മെൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.