Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീരി എ: ലേറ്റ്​ ഗോളിൽ...

സീരി എ: ലേറ്റ്​ ഗോളിൽ യുവൻറസ്​ രക്ഷപ്പെട്ടു

text_fields
bookmark_border
സീരി എ: ലേറ്റ്​ ഗോളിൽ യുവൻറസ്​ രക്ഷപ്പെട്ടു
cancel

മിലാൻ: സീരി ‘എ’ കിരീടസാധ്യത നിലനിർത്തി യുവൻറസ്​ ജയ​േത്താടെ രക്ഷപ്പെട്ടു. 10 പേരുമായി പൊരുതിയ ഇൻറർമിലാൻ രണ്ടുതവണ ലീഡ്​ ചെയ്​തപ്പോൾ അവസാന മിനിറ്റിൽ പിറന്ന ഇരട്ട ഗോളുകളാണ്​ യുവൻറസിന്​ വിജയമൊരുക്കിയത്​. കളിയുടെ 13ാം മിനിറ്റിൽ ഡഗ്ലസ്​ കോസ്​റ്റയിലൂടെ യുവൻറസ്​ ലീഡ്​ നേടിയിരുന്നു.

18ാം മിനിറ്റിൽ മത്യാസ്​ വെസിനോ കടുംഫൗളിന്​ ചുവപ്പുകാർഡുമായി പുറത്തായതോടെ ഇൻറർ​ പ്രതിരോധത്തിലായി. എന്നിട്ടും രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച ഇൻററിനെ മൗറോ ഇകാഡി (52) ഒപ്പമെത്തിച്ചു. 65ാം മിനിറ്റിൽ ബർസാഗ്ലിയുടെ സെൽഫ്​ ഗോളിൽ ഇൻറർ ലീഡു നേടിയതോടെ യുവൻറസി​​െൻറ കൈപ്പിടിയിൽനിന്നും കിരീടം കൈവിടുമെന്ന്​ തോന്നിച്ചു.

ഇതിനിടെ അവസാന രണ്ടു മിനിറ്റിനുള്ളിലാണ്​ രണ്ട്​ ഗോളുകൾ നേടി​ യുവൻറസ്​ കളി ജയിക്കുന്നത്​. മിലാൻ ​സ്​ക്രിനിയാറും (സെൽഫ്​ ഗോൾ, 87), ഗോൺസാലോ ​ഹിഗ്വെയ്​നും (89) യുവൻറസിന്​ നിർണായക ജയം സമ്മാനിച്ചു.35 കളിയിൽ യുവൻറസിന്​ 88 ​േപായൻറ്​. ഒരു കളി കുറവുള്ള നാ​േപാളിക്ക്​ 84 പോയൻറും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJuventusmalayalam newssports news
News Summary - juventus -Sports news
Next Story