Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുവൻറസിന്​ തകർപ്പൻ ജയം

യുവൻറസിന്​ തകർപ്പൻ ജയം

text_fields
bookmark_border
യുവൻറസിന്​ തകർപ്പൻ ജയം
cancel

ടൂറിൻ: ഉദ്​നിസെയെ 4-1ന്​ തോൽപിച്ച്​ സീരി എയിൽ യുവൻറസി​​​െൻറ കുതിപ്പ്​. ചാമ്പ്യൻസ്​ ലീഗിൽ നിർണായക രണ്ടാംപാദ മത ്സരം കളിക്കാനിരിക്കെ ക്രിസ്​റ്റ്യാനോ റൊണാൾഡോ അടക്കമുള്ള പ്രമുഖ താരങ്ങൾക്ക്​ വിശ്രമം അനുവദിച്ചാണ്​ കോച്ച്​ മാസിമില്യാനോ അലെഗ്രി ടീമിനെ ഇറക്കിയത്​.

മത്സരത്തിൽ മോസെ കീൻ (11, 39) രണ്ടു ഗോളുകൾ നേടിയപ്പോൾ, എംറേ കാൻ (67-പെനാൽറ്റി), ​ബ്​ലെയ്​സ്​ മാറ്റ്യൂഡി(71) ഓരോ ഗോൾവീതവും നേടി. ഉദ്​നിസെയുടെ ആശ്വാസ ഗോൾ കെവിൻ ലെസാഗ്​നയുടെ (84) ബൂട്ടിൽനിന്നാണ്​.

ഇറ്റാലിയൻ ലീഗിൽ ബഹുദൂരം മുന്നിലുള്ള യുവൻറസിന്​ ഇതോടെ 75 പോയൻറായി. രണ്ടാമതുള്ള നാപോളിക്ക്​ 56 പോയൻറാണ്​. ചെവ്വാഴ്​ചയാണ്​ ചാമ്പ്യൻസ്​ ലീഗിൽ അത്​ലറ്റികോ മഡ്രിഡിനെതിരായ നിർണായക മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJuventusmalayalam newssports news
News Summary - juventus -Sports news
Next Story