കോവിഡ് മുക്തനാകാതെ ഡിബാല; നാലാം പരിശോധന ഫലവും പോസിറ്റീവ്
text_fieldsടൂറിൻ: യുവൻറസിെൻറ സൂപ്പർതാരം പൗലോ ഡിബാല കോവിഡ് 19 വൈറസ് ബാധയിൽ നിന്നും മുക്തനായിട്ടില്ലെന്ന് റിപ്പോർട്ട് . ആറാഴ്ചക്കിടെ നടത്തുന്ന നാലാമത്തെ പരിശോധനയുടെ ഫലവും പോസിറ്റീവാണെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിററാണ് റിപ്പോ ർട്ടു ചെയ്തത്. മാർച്ച് 21നാണ് ഡിബാല കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചത്. താരത്തിെൻറ കാമുകിയായ ഒറിയാന സബാറ്റിനിക്കും രോഗമുണ്ടായിരുന്നു.
ഡിബാലയോട് പൂര്‍ണ വിശ്രമത്തിലിരിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതത്രേ. നേരത്തെ രോഗത്തിെൻറ തീവ്രത കുറഞ്ഞെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്ന വാർത്ത ആരാധകരെ ഞെട്ടിക്കുന്നതാണ്. ഡിബാല, മാറ്റ്യൂഡി, റുഗാനി എന്നിങ്ങനെ മൂന്നു യുവൻറസ് താരങ്ങൾക്ക് കൊറോണ ബാധയേറ്റെന്ന് സ്ഥിരീകരിച്ചിരുന്നു. സഹതാരങ്ങൾക്ക് രോഗം നേരത്തെ ഭേദമായിരുന്നു.
മെയ് നാല് മുതൽ ഇറ്റാലിയൻ ക്ലബുകളിലെ താരങ്ങൾക്ക് ഒറ്റയായും 18 മുതൽ ഒരുമിച്ചും പരിശീലനം നടത്താമെന്ന നിർദ്ദേശം വന്നിട്ടുണ്ട്. ഡിബാല ഇപ്പോഴും രോഗബാധിതനായി തുടരുന്നത് ഇതിൽ മാറ്റങ്ങളുണ്ടാക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേ സമയം, ഡിബാല വൈറസ് ബാധിതനായി തുടരുന്ന കാര്യത്തിൽ ഇതു വരെയും ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.