കക്കാ വിരമിച്ചു
text_fieldsബ്രസീലിെൻറ സ്റ്റാർ മിഡ്ഫീൽഡർ കക്കാ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. എ.സി മിലാൻ, റയൽ മാഡ്രിഡ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച താരം ഞായറാഴ്ചയാണ് വിരമിക്കൽ തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
35 വയസ്സുകാരനായ കക്കാ ഒാർലാേൻറാ സിറ്റിയുമായുള്ള കരാർ ഇൗ വർഷത്തോടെ അവസാനിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കക്കായെ സ്റ്റാറാക്കിയ മിലാനിലേക്കുള്ള തിരിച്ച് പോക്കിനെ കുറിച്ചുള്ള സൂചനയും നൽകി.എ.സി മിലാൻ ക്ലബിൽ കളിക്കാനല്ല മറിച്ച്. ക്ലബ് മാനേജർ, സ്പോർട്ടിങ് ഡയറക്ടർ, പോലുള്ള ഏതെങ്കിലും റോളിൽ മിലാൻ ടീമിെൻറ ഭാഗമാകാനാണ് തെൻറ ആഗ്രഹമെന്ന് കക്കാ ഒരു ബ്രസീലിയൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
2007 ലെ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന് ശേഷം മിലാൻ ക്ലബിെൻറ മാനേജിങ് ടീമിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അന്ന് കക്കാ അത് നിരസിച്ചിരുന്നു. ‘‘ഒരു പ്രൊഫഷണൽ ഫുട്ബോളറാവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇനി പുതിയ റോളിലേക്ക് വരുേമ്പാൾ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണം’’ കക്കാ പറഞ്ഞു. ബ്രസീലിെൻറ ദേശീയ ടീമിന് വേണ്ടിയും എ.സി മിലാൻ ക്ലബിന് വേണ്ടിയുമാണ് കക്കാ കൂടുതൽ ബൂട്ടണിഞ്ഞത്. സാവോ പോളോയാണ് കക്കായുടെ ആദ്യ ക്ലബ്. 2002 ൽ ബ്രസീൽ ലോകകപ്പ് ജേതാക്കളായപ്പോൾ കക്കാ ടീമിലുണ്ടായിരുന്നു. 2007 ലെ വേൾഡ് പ്ലെയർ ഒാഫ് ദി ഇയർ പുരസ്കാരവും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.