വൈറലായി ബെൻസേമയുടെ ബാക്ക് ഹീൽ അസിസ്റ്റ്
text_fields
മഡ്രിഡ്: എസ്പാനിയോളിനെതിരെ ഒരു ഗോളിൽ റയൽ മഡ്രിഡ് ജയിച്ച മത്സരത്തിൽ ഗോളടിച്ച കസമിറോയേക്കാൾ കൈയ്യടി ലഭിച്ചത് മറ്റൊരാൾക്കായിരുന്നു. പത്തു വർഷത്തോളം റയൽ മഡ്രിഡിെൻറ മുൻ നിര താരമായി തുടരുന്ന കരീം ബെൻസേമയുടെ അസിസ്റ്റിനാണ് ഫുട്ബാൾ ലോകത്തിെൻറ പ്രശംസ ലഭിച്ചത്. ആദ്യ പകുതിക്ക് തൊട്ടു മുന്നെ ബ്രസീലിയൻ താരം കസെമിറോക്ക് വലകുലുക്കാൻ അവസരമൊരുക്കിയത് ബെൻസേമയാണ്. പെനാൽറ്റി ബോക്സിൽ പന്തു വരുതിയിലാക്കിയ താരം, പിന്നാലെ പ്രതിരോധിച്ച എസ്പാനിയോളിെൻറ വിങ് ബാക്ക് വിക്ടർ ഗോമസിെൻറ കാലിനിടയിലൂടെ ബാക്ക് ഹീൽ പാസ് നൽകിയത് അപ്രതീക്ഷിതമായിരുന്നു. മുന്നിലേക്ക് ഓടിയെത്തിയ കസെമിറോ, മാർക്ക് ചെയ്ത പ്രതിരോധ താരത്തിന് പിടികൊടുക്കാതെ അനായാസം പന്ത് വലയിലാക്കി.
ഫ്രഞ്ച് താരത്തിെൻറ അസിസ്റ്റ് നിമിഷ നേരം കൊണ്ട് ട്വിറ്ററിൽ തരങ്കമായി. റയൽ മഡ്രിഡ്രിനായി 387 മത്സരങ്ങൾ കളിച്ചിരുന്ന മിഡ്ഫീൽഡർ ജോസ് മരിയ ഗുട്ടി പത്തു വർഷങ്ങൾക്കു മുമ്പ് നൽകിയ ബാക് ഹീൽ അസിസ്റ്റിനോടാണ് റയൽ ആരാധകർ ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. അന്ന് ഗുട്ടിയുടെ ബാക്ക് ഹീൽ അസിസ്റ്റ് സ്വീകരിച്ച് അനായാസ ഗോളാക്കി മാറ്റിയത് ബെൻസേമയായിരുന്നുവെന്നത് ചരിത്രത്തിെൻറ മനോഹര നിമിഷമായി.
എസ്പാനിയോളിനെതിരെ ബെൻസേമ തന്നെയായിരുന്നു കളിയിലെ താരം. മത്സരത്തിനു ശേഷം ഇരുതാരങ്ങളും പരസ്പരം പ്രശംസിച്ചു. പാസിനേക്കാൾ മികച്ചത് കസമിറോയുടെ ഗോളായിരുന്നുവെന്നാണ് ബെൻസേമ പ്രതികരിച്ചത്. 'അത്തരം പാസുകൾ ഫുട്ബാളിൽ സാധാരണയാണ്. കസമിറോ എെൻറ പിന്നിൽ വരുന്നത് ഞാൻ മനസിലാക്കിയിരുന്നു''-ഫ്രഞ്ച് താരം പറഞ്ഞു. '' ഞങ്ങൾ മറ്റൊരു ഫൈനൽ കൂടി ജയിച്ചിരിക്കുന്നു. എെൻറ ഗോളിനേക്കാൾ സംസാരിക്കേണ്ടത് ബെൻസേമയുടെ അസിസ്റ്റാണ്. ഒരു ഗോൾ കീപ്പറില്ലാതെ പോസ്റ്റിലേക്ക് നിറയൊഴിക്കാൻ അവസരമുണ്ടാക്കി തന്നത് അവനാണ്'' കസമിറോ മത്സര ശേഷം പറഞ്ഞു.
വലൻസിയക്കെതിരെയും ബെൻസേമ നേടിയ ടൂ ടച്ച് വണ്ടർ േഗാൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ലാലിഗയിൽ മെസ്സിക്കു പിറകിൽ രണ്ടാമനായി ബെൻസേമ ഗോൾ സ്കോറർ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.