കവാനിയിലൂടെ ഉറുഗ്വായ്; പോർച്ചുഗൽ പുറത്ത് (2-1)
text_fieldsസോചി: ഹാട്രിക്കുമായി ടീമിെൻറ രക്ഷകനായ സോചിയിലെ അതേ മൈതാനത്ത് ക്രിസ്റ്റ്യനോ റെണാൾഡോയുടെ കണ്ണീർ. യൂറോ കപ്പിന് പിന്നാലെ ലോകകപ്പിലും മുത്തമിടാനുള്ള ലോകഫുട്ബാളറുടെ സ്വപ്നം ഫിഷ്ത് സ്റ്റേഡിയത്തിലെ പുൽപ്പരപ്പിൽ വീണുടഞ്ഞപ്പോൾ യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലിനെ 2-1ന് കീഴടക്കി ലാറ്റിനമേരിക്കൻ പ്രതിനിധികളായ ഉറുഗ്വായ് അവസാന എട്ട് പോരാട്ടത്തിലേക്ക് ടിക്കറ്റുറപ്പിച്ചു. റൊണാൾഡോക്ക് ഗോൾ കണ്ടെത്താനാവാത്ത കളിയിൽ സ്ട്രൈക്കർ എഡിൻസൺ കവാനിയുടെ കാലിൽനിന്നും തലയിൽനിന്നുമായിരുന്ന ഉറുഗ്വായുടെ ഗോളുകൾ. ഏഴാം മിനിറ്റിൽ ഹെഡറിലൂടെ ടീമിനെ മുന്നിലെത്തിച്ച കവാനി പോർചുഗൽ സമനില പിടിച്ച ശേഷം 62ാം മിനിറ്റിൽ വലങ്കാലൻ ഷോട്ടിലുടെ ടീമിെൻറ വിജയഗോളും നേടി. 55ാം മിനിറ്റിൽ ഹെഡറിലുടെ പെപെയാണ് പോർചുഗലിെൻറ ഗോൾ നേടിയത്.
തെൻറ ഇഷ്ട ഫോർമേഷനായ 4-4-2 ശൈലിയിൽ തന്നെ ടീമിനെ ഇറക്കിയ പോർചുഗൽ കോച്ച് ഫെർണാണ്ടോ സാേൻറാസ് പക്ഷേ മുന്ന് മാറ്റങ്ങൾ വരുത്തി. റൈറ്റ് വിങ് ബാക്ക് സെഡ്രിക് സോറസിന് പകരം റിക്കാർഡോ പെരീര, വലത് മിഡ്ഫീൽഡർ റിക്കാർഡോ ക്വറസ്മയുടെ സ്ഥാനത്ത് ബെർണാഡോ സിൽവ, മുൻനിരയിൽ ആന്ദ്രെ സിൽവയെ മാറ്റി ഗോൺസാലോ ഗ്വഡസ് എന്നിവർ ടീമിലെത്തി. 4-3-1-2 ശൈലിയിൽ ഒരു മാറ്റവുമായാണ് ഉറുഗ്വായ് കോച്ച് ഒാസ്കാർ ടബറെസ് ടീമിനെ അണിനിരത്തിയത്. പ്രതിരോധമധ്യത്തിൽ ജോസ് ജിമാനെസ് മടങ്ങിയെത്തിയപ്പോൾ സെബാസ്റ്റ്യൻ കോർടസ് പുറത്തിരുന്നു.
ഏഴാം മിനിറ്റ്
എഡിൻസൺ കവാനി (ഉറുഗ്വായ്)
ബെർണാഡോ സിൽവയുടെ പാസിൽ റൊണാൾഡോയുടെ ഷോട്ട് ഗോളി ഫെർണാണ്ടോ മുസ്ലേര പിടിച്ചതിനുപിന്നാലെ കൗണ്ടർ അറ്റാക്കിൽ ഇടതുഭാഗത്തുകൂടി മുന്നേറി സുവാരസ് തൊടുത്ത ക്രോസിൽ സെക്കൻറ് പോസ്റ്റിലേക്ക് ഒാടിക്കയിറയ കവാനിയുടെ തകർപ്പൻ ഹെഡർ. 12 വർഷമായി ദേശീയ ജഴ്സിയിൽ ഒരുമിച്ച് പന്തുതട്ടുന്ന മുൻനിര ജോടിയുടെ രസതന്ത്രം നിറഞ്ഞുനിന്ന ഗോൾ.
55ാം മിനിറ്റ്
പെെപ(പോർചുഗൽ)
ഇടതുഭാഗത്ത് കോർണറിൽനിന്ന് കിട്ടിയ പന്ത് റാഫൽ ഗരീറോ ബോക്സിലേക്ക് ക്രോസ് ചെയ്തപ്പോൾ എല്ലാ കണ്ണുകളും റൊണാൾഡോയിൽ. ഇൗ സമയം മാർക്കറെ കബളിപ്പിച്ച് ഉയർന്നുചാടിയ പെപെയുടെ ഹെഡർ ഗോളി മുസ്ലേരക്ക് അവസരമൊന്നും നൽകാതെ വലയിലേക്ക് കയറി. ലോകകപ്പിൽ ഉറുഗ്വായ് വഴങ്ങുന്ന ആദ്യ ഗോൾ.
62ാം മിനിറ്റ്
എഡിൻസൺ കവാനി (ഉറുഗ്വായ്)
സമനില ഗോൾ കണ്ടെത്തിയ തോടെ ഇരച്ചുകയറിയ പോർചുഗലിനെ ഞെട്ടിച്ച് ഉറുഗ്വായുടെ പ്രത്യാക്രമണം. റോഡ്രീഗോ ബെൻറാകൂറിെൻറ പാസിൽ കവാനിയുടെ കൃത്യതയാർന്ന ഫിനിഷിങ്. ബോക്സിന് പുറത്ത് കവാനിക്ക് പന്ത് കിട്ടുേമ്പാൾ തടയാനാരുമുണ്ടായിരുന്നില്ല. വലങ്കാലിൽനിന്നുള്ള ഷോട്ട് ഗോളിക്ക് പിടികൊടുക്കാതെ വലയുടെ ഇടതുവശത്തേക്കിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.