കൊച്ചിയിൽ ഏകദിനം നടത്തണമെന്ന് വാശിയില്ലെന്ന് കെ.സി.എ
text_fieldsകൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ്ഇൻഡീസ് ഏകദിനം മൽസരം നടത്തണമെന്ന് വാശിയില്ലെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് . വിവാദത്തിലുടെ മൽസരം നടത്താൻ ആഗ്രഹിക്കുന്നില്ല. ബ്ലാസ്റ്റേഴസ് മാനേജുമെൻറുമായും സർക്കാരുമായും ഏറ്റുമുട്ടലിനില്ലെന്നും കെ.സി.എ വ്യക്തമാക്കി.
മൽസരം നടത്തുന്നത് സംബന്ധിച്ച ചർച്ച നടത്താൻ ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്. 10.30നാണ് യോഗം. കെ.സി.എ പ്രതിനിധികൾ, ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്, ജി.സി.ഡി.എ ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പെങ്കടുക്കുന്നത്. മൽസരം കൊച്ചിയിൽ നടത്തണമെന്ന പിടിവാശിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇൗ യോഗത്തിൽ പ്രശ്നം പരിഹരിക്കപ്പെടാനാണ് സാധ്യത.
െഎ.എസ്.എൽ സീസൺ നടക്കുന്നതിനിടയിലാണ് നവംബർ ഒന്നിന് ഇന്ത്യ-വെസ്റ്റ്ഇൻഡീസ് മൽസരവും നടക്കുന്നത്. ക്രിക്കറ്റിനായി സ്റ്റേഡിയം വിട്ടുനൽകിയാൽ 30 കോടി രൂപ മുടക്കി ഫിഫ നവീകരിച്ച കലൂർ സ്റ്റേഡിയത്തിലെ ടർഫിന് നാശമുണ്ടാകുമെന്നാണ് ബ്ലാസ്റ്റേഴ്സിെൻറയും ഫുട്ബാൾ ആരാധകരുടെയും ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.