കീനൻ അൽമെയ്ഡ എഫ്.സി പുണെ സിറ്റിയിൽ
text_fieldsപുണെ: പ്രതിരോധനിര താരം കീനൻ അൽമെയ്ഡ 2018-19 െഎ.എസ്.എൽ സീസണിൽ എഫ്.സി പുണെ സിറ്റിക്കായി പന്തുതട്ടും. ചെന്നൈയിൻ എഫ്.സിയിൽനിന്നാണ് ഗോവക്കാരെൻറ വരവ്. സാൽഗോക്കർ, സ്പോർട്ടിങ് ഡി ഗോവ എന്നിവക്കായി കളിച്ച അൽമെയ്ഡ 2105ൽ എഫ്.സി ഗോവ നിരയിലാണ് െഎ.എസ്.എല്ലിൽ അരങ്ങേറിയത്. രണ്ടു സീസണുകൾക്കുശേഷം ചെന്നൈയിനിലേക്ക് കൂടുമാറുകയായിരുന്നു.
പുണെ സിറ്റിയുടെ പദ്ധതിയിൽ ഏറെ ആകൃഷ്ടനാണെന്ന് താരം പറഞ്ഞു. അൽമെയ്ഡയെപ്പോലെ പ്രതിരോധനിരയിൽ ഏതു പൊസിഷനിലും കളിപ്പിക്കാവുന്ന താരം ടീമിന് മുതൽക്കൂട്ടാണെന്ന് എഫ്.സി പുണെ സിറ്റി സി.ഇ.ഒ ഗൗരവ് മോഡ്വൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.