അടുത്ത സീസണിൽ കേരള ബ്ലാസ്േറ്റഴ്സ് കോഴിക്കോട്ട് കളിക്കും
text_fieldsകോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ്ബിെൻറ മത്സരങ്ങൾ കോഴിക്കോട്ട് നഗരസഭ ഇ.എം.എസ് സ്റ്റേഡിയത്തിൽ അടുത്ത സീസണിൽ നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരള ബ്ലാസ്റ്റേഴ്സിെൻറ ഹോം ഗ്രൗണ്ടായി കോഴിക്കോടിനെ മാറ്റുമെന്ന നഗരസഭ ബജറ്റ് തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.
ഹോം ഗ്രൗണ്ടായി അനുവദിക്കുന്നത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു. ഗ്രൗണ്ടിെൻറ നിലവിലുള്ള സ്ഥിതിയും വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ചു ലിസ്റ്റ് തയാറാക്കുന്നതിനും അടിയന്തര പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കി അടുത്ത യോഗത്തിൽ അവതരിപ്പിക്കുന്നതിനും കേരള ബ്ലാസ്റ്റേഴ്സിനെ ചുമതലപ്പെടുത്തി. നവീകരിക്കാൻ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുന്നതിനും ബ്ലാസ്റ്റേഴ്സിനെ ചുമതലെപ്പടുത്തി.
വി.ഐ.പി, വി.വി.ഐ.പി, കളിക്കാർ എന്നിവർ ഒരേ പവലിയനിലൂടെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നത് മാറ്റും. ഗ്രൗണ്ടിലും പവലിയനിലും സി.സി.ടി.വി, വൈഫൈ എന്നിവ സ്ഥാപിക്കും.
മഴവെള്ളം ഒഴിഞ്ഞു പോകുന്നതിന് ക്രമീകരണങ്ങൾ വരുത്തും. നവീകരിക്കുന്നതിനാവശ്യമായ തുക നൽകാൻ സന്നദ്ധരായ ഏജൻസിയെ കണ്ടെത്തും. അടുത്ത യോഗം 10ന് 11ന് മേയറുടെ ചേംബറിൽ ചേരുന്നതിനും തീരുമാനിച്ചു.
എ. പ്രദീപ്കുമാർ എം.എൽ.എ, ബ്ലാസ്റ്റേഴ്സ് പ്രതിനിധികളായ മുഹമ്മദ് റഫീഖ്, സിദ്ധാർഥ് പി. ശശി, ജോബി ജോബ് ജോസഫ്, പി. ഹരിദാസൻ, രാജീവ് മേനോൻ, എം.പി. ഹൈേദ്രാസ്, സ്റ്റേഡിയം പ്രവൃത്തിയുടെ ആർക്കിടെക്ട് ആർ.കെ. രമേഷ്, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, സൂപ്രണ്ടിങ് എൻജിനീയർ കെ.ജി. സന്ദീപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.