നാശനഷ്ടം വരുത്തിയവർക്കെതിരെ കർശന നടപടി; സെമിഫൈനൽ മത്സരം കർശന സുരക്ഷയിൽ
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിനിടെ കലൂർ സ്റ്റേഡിയത്തിൽ നാശനഷ്ടം വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കേസ് ഫയൽ ചെയ്യും. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച നടക്കുന്ന സെമി ഫൈനൽ മൽസരത്തിന് കനത്ത സുരക്ഷയൊരുക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-കേരളാ ബ്ലാസ്റ്റേഴ്സ് മൽസരത്തിനുശേഷം സ്റ്റേഡിയത്തിൽ ആരാധകർ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയിരുന്നു.
ഞായറാഴ്ച നടക്കുന്ന സെമിഫൈനൽ മത്സരം കാണാനെത്തുന്നവർ വൈകിട്ട് ആറു മണിക്കു മുൻപു സ്റ്റേഡിയത്തിൽ പ്രവേശിക്കണം. ഐ.എസ്.എൽ ബോക്സ് വഴിയുള്ള ടിക്കറ്റ് വിൽപ്പന വൈകിട്ട് 5.30നു തന്നെ അവസാനിപ്പിക്കും. ടിക്കറ്റുകൾ ഇല്ലാതെ സ്റ്റേഡിയത്തിലേക്ക് ആരെയും പ്രവേശിപ്പിക്കുകയുമില്ല. സ്റ്റേഡിയത്തിൽ കൂടുതൽ സി.സി.ടി.വി സ്ഥാപിക്കുന്നതിന് പുറമേ പൊലീസ് നിരീക്ഷണം കർശനമാക്കും. കുപ്പിവെള്ളം, ഭക്ഷണപ്പൊതികൾ, എന്നിവ സ്റ്റേഡിയത്തിനകത്തു പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.