ക്രൊയേഷ്യൻ താരം ഡാമിർ സൊവാസിച് ബ്ലാസ്റ്റേഴ്സിലേക്ക്
text_fieldsകോഴിക്കോട്: ക്രൊയേഷ്യൻ മധ്യനിര താരം ഡാമിർ സൊവാസിച്ചിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. ക്രൊയേഷ്യൻ അണ്ടർ 21 ദേശീയ ടീം അംഗമായിരുന്ന താരവുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ ചർച്ച നടക്കുന്നതായി ബാൾക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം താരവും സ്ഥിരീകരിച്ചു. വൈകാതെ ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പിടുമെന്ന് സൊവാസിച് ക്രൊയേഷ്യൻ സ്പോർട് പോർട്ടലിനോട് പ്രതികരിച്ചു.
ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ് ഡിനാമോ സാഗ്രെബ് അക്കാദമിയിലൂടെ വളർന്ന താരം 2009 മുതൽ 2013 വരെ എൻ.കെ സാഗ്രെബിലും, പിന്നീട് ലോകോമോടിവിലും കളിച്ചു. 2017ൽ കൊറിയിൽ ലീഗിലും, പിന്നീട് ബോസ്നിയൻ ലീഗിലും പന്തുതട്ടിയ ശേഷമാണ് ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നത്. കൊളംബിയൻ താരം ഒസ്വാൽഡോ ഹെൻറിക്വസുമായും ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിച്ച ബർത്ലോമിയോ ഒഗ്ബച്ചെ, സെർജിയോ സിഡോഞ്ച എന്നിവരെ നിലനിർത്തിയെങ്കിലും ശമ്പളം കുറക്കാൻ ആവശ്യപ്പെട്ടതോടെ പുതിയ ഇടങ്ങൾ തേടാൻ ഒരുങ്ങുകയാണ് ഇവർ. ഒഗ്ബച്ചെ മുംബൈ സിറ്റിയുമായുള്ള ചർച്ചകൾ തുടരുകയാണ്. ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ട സ്പാനിഷ് സ്ട്രൈക്കർ ഇഗോർ അൻഗുലോയെ ഗോവ സ്വന്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.